എം.​ഡി രാ​മ​നാ​ഥ​ൻ സ്മാ​ര​ക സാം​സ്ക്കാ​രി​ക നി​ല​യം മു​ഖ്യ​മ​ന്ത്രി നാ​ടി​ന് സ​മ​ർ​പ്പി​ച്ചു
Monday, October 21, 2019 11:55 PM IST
വ​ട​ക്ക​ഞ്ചേ​രി: ക​ണ്ണ​ന്പ്ര​യി​ൽ എം.​ഡി രാ​മ​നാ​ഥ​ൻ സ്മാ​ര​ക സാം​സ്ക്കാ​രി​ക നി​ല​യം മു​ഖ്യ​മ​ന്ത്രി നാ​ടി​ന് സ​മ​ർ​പ്പി​ച്ചു. പ്ര​ശ​സ്ത ക​ർ​ണ്ണാ​ട​ക സം​ഗീ​ത​ജ്ഞ​ൻ എം.​ഡി രാ​മ​നാ​ഥ​ന്‍റെ സ്മ​ര​ണ​ക്കാ​യാ​ണ് ക​ണ്ണ​ന്പ്ര പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​നു സ​മീ​പം ഒ​രു കോ​ടി രൂ​പ ചെ​ല​വി​ൽ കെ​ട്ടി​ടം നി​ർ​മ്മി​ച്ചി​ട്ടു​ള്ള​ത്. ഇ​ന്ത്യ​ൻ ക്ലാ​സ്സി​ക്ക​ൽ സം​ഗീ​ത​ത്തി​ൽ സ്വ​ന്തം ശൈ​ലി വി​ക​സി​പ്പി​ച്ചെ​ടു​ത്ത് ലോ​ക ശ്ര​ദ്ധ നേ​ടി​യ വ്യ​ക്തി​ത്വ​മാ​ണ് എം.​ഡി രാ​മ​നാ​ഥ​നെ​ന്ന് മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

ഇ​ന്നും എം.​ഡി രാ​മ​നാ​ഥ​ന്‍റെ സം​ഗീ​ത പാ​ര​ന്പ​ര്യം പു​തു ത​ല​മു​റ നെ​ഞ്ചേ​റ്റു​ന്നു​ണ്ടെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. ച​ട​ങ്ങി​ൽ മ​ന്ത്രി എ.​കെ ബാ​ല​ൻ അ​ധ്യ​ക്ഷ​നാ​യി. സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി സി.​കെ രാ​ജേ​ന്ദ്ര​ൻ, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ഡ്വ. കെ. ​ശാ​ന്ത​കു​മാ​രി, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​രാ​യ സി.​കെ ചാ​മു​ണ്ണി, പി.​ഷേ​ർ​ലി,എ. ​ഡി.​എം. ടി. ​വി​ജ​യ​ൻ, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​രാ​യ അ​നി​ത പോ​ൾ​സ​ണ്‍, പി.​എ ഇ​സ്മ​യി​ൽ, പി.​സി ഭാ​മ, പി. ​മ​നോ​ജ്കു​മാ​ർ, പി. ​പ്രീ​ത, മാ​യ മു​ര​ളീ​ധ​ര​ൻ, ഡി. ​റെ​ജി​മോ​ൻ, സാം​സ്കാ​രി​ക വ​കു​പ്പ് ഡ​യ​റ​ക്ട​ർ ടി. ​ആ​ർ സ​ദാ​ശി​വ​ൻ​നാ​യ​ർ, എ. ​പ്ര​സ​ന്ന​കു​മാ​രി, കൃ​ഷ്ണ​മൂ​ർ​ത്തി, ടി.​ആ​ർ അ​ജ​യ​ൻ, എ​ൻ. രാ​ധാ​കൃ​ഷ്ണ​ൻ​നാ​യ​ർ, കെ. ​ച​ന്ദ്ര​ൻ, കെ. ​ബാ​ല​ൻ, എ​ൻ. അ​മീ​ർ എ​ന്നി​വ​ർ സം​സാ​രി​ച്ചു. ച​ട​ങ്ങി​ൽ രാ​മ​നാ​ഥ​ന്‍റെ കു​ടും​ബാം​ഗ​ങ്ങ​ളെ​യും പാ​ല​ക്കാ​ട്ടെ മു​തി​ർ​ന്ന സം​ഗീ​ത​ജ്ഞ​രെ​യും ആ​ദ​രി​ച്ചു.

സു​കു​മാ​രി ന​രേ​ന്ദ്ര​മേ​നോ​ൻ, മ​ണ്ണൂ​ർ രാ​ജ​കു​മാ​ര​നു​ണ്ണി, കു​ഴ​ൽ​മ​ന്ദം രാ​മ​കൃ​ഷ്ണ​ൻ, മ​ഞ്ഞ​പ്ര മോ​ഹ​ന​ൻ, മ​ഞ്ഞ​പ്ര പ്ര​സാ​ദ്, എ​ൻ. കൃ​ഷ്ണ​മൂ​ർ​ത്തി എ​ന്നി​വ​രെ​യാ​ണ് ആ​ദ​രി​ച്ച​ത്. സ്മാ​ര മ​ന്ദി​ര നി​ർ​മ്മാ​ണ​ത്തി​ന് നേ​തൃ​ത്വം ന​ല്കി​യ ആ​ർ​കി​ടെ​ക്റ്റ് മ​ണി​ശ​ങ്ക​റി​നും പി​ണ​റാ​യി ഉ​പ​ഹാ​ര സ​മ​ർ​പ്പ​ണം ന​ട​ത്തി.