ഉ​ദ്ഘാ​ട​നം ഇ​ന്ന്
Tuesday, October 22, 2019 11:14 PM IST
കു​ഴ​ൽ​മ​ന്ദം: കു​ഴ​ൽ​മ​ന്ദം ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ കു​ഴ​ൽ​മ​ന്ദം ഗ​വ​ണ്‍​മെ​ന്‍റ് ആ​യു​ർ​വേ​ദ ഡി​സ്പെ​ൻ​സ​റി ഒ​രു​ക്കു​ന്ന പ​ദ്ധ​തി ’നി​രാ​മ​യ 2019’ ഇ​ന്നു​ച്ച​യ്ക്ക് 12ന് ​ര​മ്യ ഹ​രി​ദാ​സ് എം​പി ഉ​ദ്ഘാ​ട​നം ചെ​യ്യും.
കൗ​മാ​ര​പ്രാ​യ​ത്തി​ലെ ശാ​രീ​രി​ക മാ​ന​സി​ക പ്ര​ശ്ന​ങ്ങ​ളെ ധൈ​ര്യ​ത്തോ​ടെ നേ​രി​ടാ​നും മാ​ന​സി​ക അ​ടി​മ​ത്ത​ങ്ങ​ളി​ൽ​നി​ന്ന് പി​ന്തി​രി​യാ​ൻ കൗ​മാ​ര​ക്കാ​രെ പ്രാ​പ്ത​രാ​ക്കാ​ൻ ല​ക്ഷ്യ​മി​ടു​ന്ന പ​ദ്ധ​തി​യാ​ണി​ത്.
കു​ട്ടി​ക​ൾ​ക്കും ര​ക്ഷി​താ​ക്ക​ൾ​ക്കും അ​ധ്യ​പ​ക​ർ​ക്കു​മു​ള്ള ബോ​ധ​വ​ത്ക​ര​ണ ക്ലാ​സു​ക​ൾ, തു​ട​ർ​ചി​കി​ത്സാ സൗ​ക​ര്യ​ങ്ങ​ൾ പ​ദ്ധ​തി​യി​ലൂ​ടെ ന​ല്കും.
പോ​ലീ​സ് നാ​ർ​ക്കോ​ട്ടി​ക്സ് സെ​ല്ലി​ന്‍റെ​യും എ​ക്സൈ​സി​ന്‍റെ വി​മു​ക്തി മി​ഷ​ന്‍റെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്. കു​ഴ​ൽ​മ​ന്ദം ഗ​വ​ണ്‍​മെ​ന്‍റ് ഐ​ടി​ഐ ന​ട​ക്കു​ന്ന പ​രി​പാ​ടി​യി​ൽ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി.​പ്ര​കാ​ശ് അ​ധ്യ​ക്ഷ​നാ​കും.