ഗംഗോത്രി സ്കൂൾ ചാ​ന്പ്യന്മാർ
Tuesday, October 22, 2019 11:15 PM IST
നെന്മാറ: ഓ​ൾ കേ​ര​ള ഓ​പ്പ​ണ്‍ കി​ഡ്സ് അ​ത്‌ലറ്റി​ക് മീ​റ്റി​ൽ ഗം​ഗോ​ത്രി ഇം​ഗ്ലീ​ഷ് മീ​ഡി​യം സ്കൂ​ൾ 453 പോ​യി​ന്‍റ് നേ​ടി ചാ​ന്പ്യന്മാരാ​യി. ആ​റു​മു​ത​ൽ 12 വ​യ​സു​വ​രെ​യു​ള്ള വി​ദ്യാ​ർ​ഥി​ക​ളാ​ണ് ഓ​പ്പ​ണ്‍ കി​ഡ്സ് അ​ത്‌‌ലറ്റി​ക്സ് സം​ഘ​ടി​പ്പി​ച്ച​ത്.
വി​ദ്യാ​ർ​ഥി​ക​ളും അ​ധ്യാ​പ​ക​രും ര​ക്ഷാ​ക​ർ​ത്താ​ക്ക​ളും ചേ​ർ​ന്ന് നെന്മാറ​യി​ലും പ​രി​സ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലും വി​ജ​യാ​ഘോ​ഷ പ്ര​ക​ട​നം ന​ട​ത്തി.
സം​സ്ഥാ​ന അ​ത്‌ലറ്റി​ക് അ​സോ​സി​യേ​ഷ​ന്‍റെ​യും തൃ​ശൂ​ർ ജി​ല്ലാ അ​ത്‌ലറ്റി​ക് അ​സോ​സി​യേ​ഷ​ന്‍റെ​യും സം​യു​ക്ത സ​ഹ​ക​ര​ണ​ത്തോ​ടു​കൂ​ടി ഒ​ളി​ന്പ്യ​ൻ ലി​ജോ ഡേ​വി​ഡ് തോ​ട്ടാ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ എ​ക്സ് എ​ൽ ക്ല​ബാ​ണ് തൃ​ശൂ​ർ തോ​പ്പ് സ്റ്റേ​ഡി​യ​ത്തി​ൽ മ​ത്സ​ര​ങ്ങ​ൾ സം​ഘ​ടി​പ്പി​ച്ച​ത്. ഒ​ളി​ന്പ്യ​ൻ പി.​ടി.​ഉ​ഷ മ​ത്സ​രം ഉ​ദ്ഘാ​ട​നം ചെ​യ്തു.

നി​ർ​മാ​ണം പൂ​ർ​ത്തീ​ക​രി​ക്ക​ണം

മ​ണ്ണാ​ർ​ക്കാ​ട്: എം​ഇ​എ​സ് കോ​ള​ജ്- മൈ​ലാ​ന്പാ​ടം റോ​ഡി​ന്‍റെ നി​ർ​മാ​ണ​പ്ര​വൃ​ത്തി​ക​ളി​ൽ ന​ട​ന്ന ക്ര​മ​ക്കേ​ടു​ക​ൾ പ​രി​ഹ​രി​ച്ച് പ​ണി​ക​ൾ പൂ​ർ​ത്തീ​ക​രി​ക്ക​ണ​മെ​ന്ന് കു​മ​രം​പു​ത്തൂ​ർ യൂ​ത്ത് കോ​ണ്‍​ഗ്ര​സ് മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് റോ​ഡ് സ​ബ് ഡി​വി​ഷ​ൻ ഓ​ഫീ​സി​ലെ​ത്തി നി​വേ​ദ​നം ന​ല്കി.