ന​ഗ​ര​സ​ഭ ഓ​ഫീ​സി​ന് മു​ൻ​ഭാ​ഗ​ത്തു നി​ർ​ത്തി​യ ഉ​ദ്യോ​ഗ​സ്ഥ​ന്‍റെ കാ​ർ എ​റി​ഞ്ഞു​ ത​ക​ർ​ത്തു
Tuesday, October 22, 2019 11:16 PM IST
ഒ​റ്റ​പ്പാ​ലം: കി​ഴ​ക്കെ ഒ​റ്റ​പ്പാ​ല​ത്ത് ന​ഗ​ര​സ​ഭ​യു​ടെ വാ​ഹ​നം ത​ക​ർ​ക്കു​ക​യും ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് നേ​രെ വ​ധ​ഭീ​ഷ​ണി മു​ഴ​ക്കു​ക​യും ചെ​യ്ത സം​ഭ​വ​ത്തി​ന് പി​ന്നാ​ലെ ന​ഗ​ര​സ​ഭ ഓ​ഫീ​സി​ന് മു​ൻ​ഭാ​ഗ​ത്ത് നി​ർ​ത്തി​യി​ട്ടി​രു​ന്ന ഉ​ദ്യോ​ഗ​സ്ഥ​ന്‍റെ കാ​ർ എ​റി​ഞ്ഞു​ത​ക​ർ​ത്തു. ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് ഒ​ന്ന​ര​യോ​ടെ​യാ​ണ് സം​ഭ​വം. ബൈ​ക്കി​ലെ​ത്തി​യ ആ​ളാ​ണ് ന​ഗ​ര​സ​ഭാ ഓ​ഫീ​സി​നു​ള്ളി​ൽ നി​ർ​ത്തി​യി​ട്ടി​രു​ന്ന കാ​റി​നു​നേ​രെ ക​ല്ലെ​റി​യു​ക​യും ബൈ​ക്കി​ൽ ക​യ​റി ര​ക്ഷ​പ്പെ​ടു​ക​യും ചെ​യ്ത​തെ​ന്ന് സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​ര​ൻ പ​റ​യു​ന്നു. കാ​റി​ന്‍റെ ചി​ല്ല് പൂ​ർ​ണ​മാ​യും ത​ക​ർ​ന്നു.
രാ​വി​ലെ​യു​ണ്ടാ​യ സം​ഭ​വ​ങ്ങ​ളു​ടെ തു​ട​ർ​ച്ച​യാ​യാ​ണ് കാ​ർ ആ​ക്ര​മി​ക്ക​പ്പെ​ട്ട​തെ​ന്നാ​ണ് സം​ശ​യി​ക്കു​ന്ന​ത്. ന​ഗ​ര​സ​ഭ ഉ​ദ്യോ​ഗ​സ്ഥരെ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ പ്ര​തി ത​ന്നെ​യാ​ണ് കാ​റി​ന് നേ​രെ​യും ആ​ക്ര​മ​ണം അ​ഴി​ച്ചു​വി​ട്ട​തെ​ന്ന് ക​രു​തു​ന്നു. ഇ​തു​സം​ബ​ന്ധി​ച്ച് ഒ​റ്റ​പ്പാ​ലം ന​ഗ​ര​സ​ഭാ സെ​ക്ര​ട്ട​റി പോ​ലീ​സി​ൽ പ​രാ​തി ന​ല്കി. പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം തു​ട​ങ്ങി.