കെ​വി​വി​ഇഎ​സ് സ്വീ​ക​ര​ണ സ​മ്മേ​ള​നം
Thursday, October 24, 2019 12:47 AM IST
പാ​ല​ക്കാ​ട്: കേ​ര​ള വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന​സ​മി​തി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ജോ​ബി വി.​ചു​ങ്ക​ത്തി​നും മ​റ്റ് സം​സ്ഥാ​ന ഭാ​ര​വാ​ഹി​ക​ൾ​ക്കും ജി​ല്ലാ ക​മ്മ​റ്റി ന​ല്കി​യ സ്വീ​ക​ര​ണം മു​ൻ​സി​പ്പ​ൽ ടൗ​ണ്‍​ഹാ​ളി​ൽ ന​ട​ത്തി.
സം​സ്ഥാ​ന​നേ​താ​ക്ക​ളെ സ്റ്റേ​ഡി​യം ബ​സ് സ്റ്റാ​ൻ​ഡ് പ​രി​സ​ര​ത്തു​നി​ന്നും മു​ത്തു​ക്കു​ട​ക​ളു​ടെ​യും വാ​ദ്യ​ഘോ​ഷ അ​ക​ന്പ​ടി​ക​ളോ​ടെ​യും ആ​യി​ര​ക്ക​ണ​ക്കി​ന് വ്യാ​പാ​രി​ക​ളു​ടെ പ​ങ്കാ​ളി​ത്ത​ത്തോ​ടെ ടൗ​ണ്‍ ഹാ​ളി​ൽ എ​ത്തി​ച്ചേ​ർ​ന്നു.
തു​ട​ർ​ന്നു ന​ട​ന്ന സ്വീ​ക​ര​ണ സ​മ്മേ​ള​നം പാ​ല​ക്കാ​ട് എം​എ​ൽ​എ ഷാ​ഫി പ​റ​ന്പി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു.
വി​വി​ധ സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ല്കി​യ ജി​ല്ല​യി​ലെ കു​മ​രം​പു​ത്തൂ​ർ, മേ​ലാ​മു​റി, വ്യാ​പാ​ര​ഭ​വ​ൻ, മു​ണ്ടൂ​ർ യൂ​ണി​റ്റു​ക​ൾ​ക്കു​ള്ള ജി​ല്ലാ​ക​മ്മ​റ്റി​യു​ടെ ഉ​പ​ഹാ​രം നേ​താ​ക്ക​ൾ വി​ത​ര​ണം ചെ​യ്തു.
ജി​എ​സ് ടി, ​വാ​റ്റ് നി​യ​മ​ങ്ങ​ളു​ടെ മ​റ​പി​ടി​ച്ച് വ്യാ​പാ​രി​ക​ളെ പീ​ഡി​പ്പി​ക്കു​ന്ന ഉ​ദ്യോ​ഗ​സ്ഥ​ന​യ​ങ്ങ​ൾ​ക്കെ​തി​രെ 28ന് ​തി​രു​വ​ന​ന്ത​പു​ര​ത്ത് സെ​ക്ര​ട്ട​റി​യേ​റ്റി​ന് മു​ന്നി​ൽ ന​ട​ക്കു​ന്ന ധ​ർ​ണ​യി​ൽ ജി​ല്ല​യി​ൽ​നി​ന്നും 300 അം​ഗ​ങ്ങ​ളെ പ​ങ്കെ​ടു​പ്പി​ക്കു​മെ​ന്ന് യോ​ഗ​ത്തി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പി.​എ​സ്.​സിം​പ്സ​ണ്‍ അ​റി​യി​ച്ചു.
യോ​ഗ​ത്തി​ൽ മു​ൻ​സി​പ്പ​ൽ ചെ​യ​ർ​പേ​ഴ്സ​ണ്‍ പ്ര​മീ​ള ശ​ശി​ധ​ര​ൻ,
ജോ​ബി വി.​ചു​ങ്ക​ത്ത്, ’ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഫി​റോ​സ് ബാ​ബു, സം​സ്ഥാ​ന വ​ർ​ക്കിം​ഗ് പ്ര​സി​ഡ​ൻ​റ് ടി.​എ​ഫ്.​സെ​ബാ​സ്റ്റ്യ​റ്റ്യ​ൻ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ആ​ലി​ക്കു​ട്ടി​ഹാ​ജി, ട്ര​ഷ​റ​ർ രാ​ധാ​കൃ​ഷ്ണ​ൻ, സം​സ്ഥാ​ന സെ​ക്ര​ട്ട​റി പി.​എം.​എം.​ഹ​ബീ​ബ്, സെ​ക്ര​ട്ട​റി​യേ​റ്റ് അം​ഗം ടി.​കെ.​ഹെ​ൻ​ട്രി, എം.​ഉ​ണ്ണി​കൃ​ഷ്ണ​ൻ, ഗോ​കു​ൽ​ദാ​സ്, കെ.​ആ​ർ.​ച​ന്ദ്ര​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.