വൈ​ദ്യു​ത​വേ​ലി സം​ര​ക്ഷ​ണ ജോ​ലി​യ്ക്കാ​യി പ്രദേശവാസികളെ നി​യോ​ഗി​ക്ക​ണമെന്ന്
Thursday, October 24, 2019 12:48 AM IST
പൂ​ഞ്ചോ​ല : പൂ​ഞ്ചോ​ല ജ​ന​വാ​സ​മേ​ഖ​ല​യി​ൽ കാ​ട്ടാ​ന ആ​ക്ര​മ​ണ​ഭീ​ഷ​ണി നേ​രി​ടു​ന്ന പ്ര​ദേ​ശ​വാ​സി​ക​ളാ​യ ക​ർ​ഷ​ക​രെ​ത്ത​ന്നെ സൗ​രോ​ർ​ജ്ജ്യ വൈ​ദ്യു​ത​വേ​ലി സം​ര​ക്ഷ​ണ ജോ​ലി​യ്ക്കാ​യി നി​യോ​ഗി​യ്ക്ക​മെ​ന്ന് ക​ത്തോ​ലി​ക്ക കോ​ണ്‍​ഗ്ര​സ് പാ​ല​ക്കാ​ട് രൂ​പ​താ സ​മി​തി സം​സ്ഥാ​ന സ​ർ​ക്കാ​രി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടു.
ഈ ​പ്ര​ദേ​ശ​ങ്ങ​ളി​ലെ ജ​ന​ങ്ങ​ൾ കാ​ട്ടാ​ന ആ​ക്ര​മ​ണ ഭീ​തി​യി​ലാ​ണ് രാ​ത്രി​കാ​ല​ങ്ങ​ളി​ൽ വീ​ടു​ക​ളി​ൽ ക​ഴി​യു​ന്ന​ത്. കാ​ട്ടാ​ന ആ​ക്ര​മ​ണ​ഭീ​തി മൂ​ലം പ്ര​ദേ​ശ​വാ​സി​ക​ളു​ടെ ഉ​റ​ക്കം പോ​ലും ന​ഷ്ട​പ്പെ​ട്ടി​രി​ക്കു​ന്നു. രാ​ത്രി​സ​മ​യ​ത്ത് വീ​ടി​ന് പു​റ​ത്തി​റ​ങ്ങാ​നോ തൊ​ഴി​ലെ​ടു​ക്കാ​നോ ക​ഴി​യാ​ത്ത സാ​ഹ​ച​ര്യ​മാ​ണ് നി​ല​വി​ലു​ള്ള​ത്. വ​ന്യ​മൃ​ഗ​ങ്ങ​ളു​ടെ ആ​ക്ര​മ​ണ​ഭീ​തി മൂ​ലം, നേ​രം പു​ല​രും​മു​ന്പ് ജോ​ലി​യ്ക്ക് പോ​കാ​ൻ ക​ഴി​യാ​തെ ടാ​പ്പിം​ഗ് തൊ​ഴി​ലാ​ളി​ക​ൾ ദു​രി​ത​മ​നു​ഭ​വി​ക്കു​ന്നു.
പൂ​ഞ്ചോ​ല വ​ന​മേ​ഖ​ല​യി​ൽ സ്ഥാ​പി​ച്ചി​രി​ക്കു​ന്ന സൗ​രോ​ർ​ജ്ജ്യ വൈ​ദ്യു​ത​വേ​ലി ഉ​പ​യോ​ഗ ശൂ​ന്യ​മാ​യി​ട്ട് ഒ​രു മാ​സ​മാ​യി​ട്ടും അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ന​ട​ത്താ​നോ കേ​ടാ​യ​വ മാ​റ്റി​സ്ഥാ​പി​ക്കാ​നോ വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ ഇ​തു​വ​രെ ത​യ്യാ​റാ​യി​ട്ടി​ല്ല. രാ​ത്രി കാ​ല​ങ്ങ​ളി​ൽ വ്യാ​പ​ക​മാ​യ കൃ​ഷി നാ​ശ​മാ​ണ് കാ​ട്ടാ​ന​ക​ൾ ര​ണ്ടാ​ഴ്ച​യി​ല​ധി​ക​മാ​യി പൂ​ഞ്ചോ​ല​യി​ലെ ജ​ന​വാ​സ​മേ​ഖ​ല​ക​ളി​ൽ വ​രു​ത്തി​ക്കൊ​ണ്ടി​രി​ക്കു​ന്ന​ത്.
നി​ല​വി​ൽ ജ​ന​വാ​സ​മേ​ഖ​ല​യി​ൽ ത​ന്പ​ടി​ച്ചി​രി​ക്കു​ന്ന നാ​ല് കാ​ട്ടാ​ന​ക​ളെ ഫോ​റ​സ്റ്റി​ലെ ഉ​ൾ​ക്കാ​ട്ടി​ലേ​യ്ക്ക് തു​ര​ത്താ​ൻ ദ്രു​ത​ക​ർ​മ്മ​സേ​ന​യെ പ്ര​ദേ​ശ​ത്ത് നി​യോ​ഗി​ക്ക​ണം. അ​പ്ര​കാ​രം ചെ​യ്യു​ന്ന​തി​ന് മു​ന്പ് മേ​ഖ​ല​യി​ലെ സൗ​രോ​ർ​ജ്ജ്യ വൈ​ദ്യു​ത​വേ​ലി പൂ​ർ​ണ്ണ​മാ​യി സ​ജ്ജ​മാ​ക്ക​ണം. ഇ​ല്ലെ​ങ്കി​ൽ കാ​ട്ടാ​ന​ക​ൾ അ​ടു​ത്ത ദി​വ​സം ത​ന്നെ ജ​ന​വാ​സ​മേ​ഖ​ല​ക​ളി​ലേ​യ്ക്ക് തി​രി​ച്ച് ഇ​റ​ങ്ങി​വ​രു​മെ​ന്നും ക​ത്തോ​ലി​ക്ക കോ​ണ്‍​ഗ്ര​സ് മു​ന്ന​റി​യി​പ്പ് ന​ല്കി. മേ​ഖ​ല​യി​ലെ സൗ​രോ​ർ​ജ്ജ്യ വൈ​ദ്യു​ത​വേ​ലി കൃ​ത്യ​മാ​യി സ​മ​യാ​സ​മ​യ​ങ്ങ​ളി​ൽ അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്തി സം​ര​ക്ഷി​ക്ക​പ്പെ​ടു​ന്നി​ല്ല. പൂ​ഞ്ചോ​ല മ​ല​യോ​ര മേ​ഖ​ല​യി​ലെ പ്ര​ദേ​ശ​വാ​സി​ക​ളാ​യ ക​ർ​ഷ​ക​രെ​ത്ത​ന്നെ സൗ​രോ​ർ​ജ്ജ്യ വൈ​ദ്യു​ത​വേ​ലി സം​ര​ക്ഷ​ണ ജോ​ലി ഏ​ല്പി​ക്കു​ക​യാ​ണെ​ങ്കി​ൽ ഇ​ടി​മി​ന്ന​ൽ മൂ​ല​മോ മ​റ്റു കാ​ര​ണ​ങ്ങ​ൾ മൂ​ല​മോ വൈ​ദ്യു​ത​വേ​ലി ത​ക​രാ​റി​ലാ​വു​ക​യാ​ണെ​ങ്കി​ൽ ഉ​ട​ൻ​ത​ന്നെ പ​രി​ഹാ​ര​മാ​ർ​ഗ്ഗ​ങ്ങ​ൾ ക​ണ്ടെ​ത്താ​ൻ ക​ഴി​യും. കൂ​ടാ​തെ ഉ​പ​ഭോ​ക്താ​ക്ക​ൾ ത​ന്നെ സം​ര​ക്ഷ​ക​രാ​യാ​ൽ ഇ​ട​നി​ല​ക്കാ​രു​ടെ ലാ​ഭ​വി​ഹി​തം ഒ​ഴി​വാ​ക്കി കൂ​ടു​ത​ൽ ഗു​ണ​മേ·​യു​ള്ള ഉ​പ​ക​ര​ണ​ങ്ങ​ൾ സ്ഥാ​പി​ക്കാ​നും സാ​ധി​ക്കും. സൗ​രോ​ർ​ജ്ജ്യ വൈ​ദ്യു​ത​വേ​ലി​യി​ൽ മു​ഴു​വ​ൻ സ​മ​യ​വും വൈ​ദ്യു​തി ല​ഭ്യ​മാ​കാ​ൻ ആ​വ​ശ്യ​മാ​യ ര​ണ്ട് സൗ​രോ​ർ​ജ്ജ്യ പാ​ന​ലു​ക​ൾ പ്ര​ദേ​ശ​ത്ത് സ്ഥാ​പി​ക്ക​ണ​മെ​ന്നും ക​ത്തോ​ലി​ക്ക കോ​ണ്‍​ഗ്ര​സ് ആ​വ​ശ്യ​പ്പെ​ട്ടു. പൂ​ഞ്ചോ​ല​യി​ലെ ജ​ന​വാ​സ​മേ​ഖ​ല​യി​ൽ കാ​ട്ടാ​ന ആ​ക്ര​മ​ണം മൂ​ലം കൃ​ഷി​നാ​ശ​മു​ണ്ടാ​യ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ൾ ക​ത്തോ​ലി​ക്ക കോ​ണ്‍​ഗ്ര​സ് പാ​ല​ക്കാ​ട് രൂ​പ​താ ഭാ​ര​വാ​ഹി​ക​ൾ സ​ന്ദ​ർ​ശി​ച്ചു. ക​പ​ട​പ​രി​സ്ഥി​തി വാ​ദി​ക​ളു​ടേ​യും ക​പ​ട മൃ​ഗ​സ്നേ​ഹി​ക​ളു​ടേ​യും ക​ർ​ഷ​ക വി​രു​ദ്ധ നി​ല​പാ​ടു​ക​ൾ തി​രി​ച്ച​റി​ഞ്ഞ് ക​ർ​ഷ​ക​രു​ടെ ജീ​വ​ൻ ര​ക്ഷി​ക്കാ​നു​ള്ള ഒ​രു ന​യം സം​സ്ഥാ​ന സ​ർ​ക്കാ​ർ ഉ​ട​ൻ പ്ര​ഖ്യാ​പി​ക്ക​ണ​മെ​ന്ന് ക​ത്തോ​ലി​ക്ക കോ​ണ്‍​ഗ്ര​സ് പാ​ല​ക്കാ​ട് രൂ​പ​താ സ​മി​തി ആ​വ​ശ്യ​പ്പെ​ട്ടു. ക​ത്തോ​ലി​ക്ക കോ​ണ്‍​ഗ്ര​സ് പാ​ല​ക്കാ​ട് രൂ​പ​ത ഡ​യ​റ​ക്ട​ർ റ​വ. ഡോ. ​ജോ​ർ​ജ്ജ് തു​രു​ത്തി​പ്പ​ള്ളി, രൂ​പ​ത പ്ര​സി​ഡ​ന്‍റ് തോ​മ​സ് ആ​ന്‍റ്ണി, രൂ​പ​ത ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ജോ വ​ട്ടു​കു​ന്നേ​ൽ, ഗ്ലോ​ബ​ൽ സെ​ക്ര​ട്ട​റി മോ​ഹ​ൻ ഐ​സ​ക്, സെ​ക്ര​ട്ട​റി അ​ഡ്വ. ബോ​ബി പൂ​വ്വ​ത്തി​ങ്ക​ൽ, ജോ​മി മാ​ളി​യേ​ക്ക​ൽ, ബാ​ബു പ്രാ​ക്കു​ഴി, ലാ​ലു താ​ന്നി​പ്പൊ​തി​യി​ൽ, കു​ര്യാ​ച്ച​ൻ വ​ട്ടു​കു​ന്നേ​ൽ, ബെ​ന്നി ചി​റ്റേ​ട്ട്, ജേ​ക്ക​ബ്ബ് വ​ലി​യ​കു​ന്നേ​ൽ, ബേ​ബി വെ​ട്ടു​കാ​ട്ടി​ൽ എ​ന്നി​വ​ർ സം​ഭ​വ​സ്ഥ​ലം സ​ന്ദ​ർ​ശി​ച്ചു. തു​ട​ർ​ന്ന് കാ​ഞ്ഞി​ര​പ്പു​ഴ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം അ​ച്ചു​ത​ൻ​നാ​യ​ർ, പ​ഞ്ചാ​യ​ത്ത് മെ​ന്പ​ർ ബേ​ബി ചെ​റു​ക​ര എ​ന്നി​വ​രെ സ​ന്ദ​ർ​ശി​ച്ച് പ​രാ​തി ഉ​ന്ന​യി​ക്കു​ക​യും ചെ​യ്തു.