സു​ബേ​ഷി​ന് ഭാ​ര്യ വൃ​ക്ക​ന​ല്കും; ചി​കി​ത്സാ ചെ​ല​വി​നാ​യി സു​മ​ന​സു​ക​ൾ ക​നി​യ​ണം
Thursday, October 24, 2019 12:49 AM IST
അ​ക​ത്തേ​ത്ത​റ: ഇ​രു​വൃ​ക്ക​ക​ളും ത​ക​രാ​റി​ലാ​യ അ​ക​ത്തേ​ത്ത​റ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഒ​ന്പ​താം​വാ​ർ​ഡ് മേ​ലേ​പ്പു​റം കാ​ട്ടി​ൽ​പ​റ​ന്പി​ൽ സു​ബേ​ഷി​ന്‍റെ (ബാ​ബു-42) ജീ​വ​ൻ നി​ല​നി​ർ​ത്താ​ൻ വൃ​ക്ക മാ​റ്റി​വ​യ്ക്ക​ണം. വൃ​ക്ക ഭാ​ര്യ സ​ജി​നി ന​ല്കു​മെ​ങ്കി​ലും ഇ​തി​നു​ള്ള ചി​കി​ത്സാ​ചെ​ല​വ് ക​ണ്ടെ​ത്താ​ൻ ക​ഴി​യു​ന്നി​ല്ല.
ബ​സ് ഡ്രൈ​വ​റാ​യ ബാ​ബു വാ​ട​ക​വീ​ട്ടി​ലാ​ണ് ക​ഴി​യു​ന്ന​ത്. കൂ​ലി​പ്പ​ണി​ക്കു​പോ​കു​ന്ന ഭാ​ര്യ സ​ജി​നി​ക്ക് ഇ​ത്ര​യും വ​ലി​യ തു​ക ക​ണ്ടെ​ത്താ​ൻ ക​ഴി​യാ​ത്ത സ്ഥി​തി​യാ​ണ്.ബാ​ബു​വി​ന്‍റെ വൃ​ക്ക​മാ​റ്റി​വ​യ്ക്ക​ൽ ശ​സ്ത്ര​ക്രി​യ​യ്ക്കു​ള്ള തു​ക സ്വ​രൂ​പി​ക്കു​ന്ന​തി​നാ​യി 25ന് ​ടൗ​ണി​ൽ സ​ർ​വീ​സ് ന​ട​ത്തു​ന്ന എ​സ് സി​എം (ധോ​ണി-​പാ​ല​ക്കാ​ട്), പ്ര​യാ​ണ്‍ (റെ​യി​ൽ​വേ കോ​ള​നി-​പാ​ല​ക്കാ​ട്), ശ്രീ​ശ​ക്തി (മ​ല​ന്പു​ഴ-​പാ​ല​ക്കാ​ട്) തു​ട​ങ്ങി​യ ബ​സു​ക​ൾ ഓ​ടും. ഈ ​ദി​വ​സ​ത്തി​ൽ ബ​സ് സ്റ്റാ​ൻ​ഡു​ക​ൾ കേ​ന്ദ്രീ​ക​രി​ച്ച് ബ​സ് ജീ​വ​ന​ക്കാ​ർ ക​ള​ക്ഷ​ൻ ന​ട​ത്തും.
ഫ​ണ്ട് സ്വ​രൂ​പി​ക്കു​ന്ന​തി​നു ഒ​ല​വ​ക്കോ​ട് ക​ന​റാ​ബാ​ങ്കി​ൽ 577 910 100 2032 എ​ന്ന ന​ന്പ​റി​ൽ അ​ക്കൗ​ണ്ട് തു​ട​ങ്ങി. ഐ​എ​ഫ് എ​സ് സി ​കോ​ഡ്-​സി​എ​ൻ​ആ​ർ​ബി 000 5779.