മൂ​ന്നേ​ക്ക​ർ-​മീ​ൻ​വ​ല്ലം റോ​ഡി​ൽ വ​ട്ട​പ്പാ​റ തോ​ട്ടി​ൽ ക​ലു​ങ്ക് വീ​ണ്ടും ത​ക​ർ​ന്നു
Monday, November 11, 2019 12:14 AM IST
ക​ല്ല​ടി​ക്കോ​ട്: മൂ​ന്നേ​ക്ക​ർ-​മീ​ൻ​വ​ല്ലം റോ​ഡി​ൽ വ​ട്ട​പ്പാ​റ തോ​ട്ടി​ൽ ഉ​ള്ള അ​പ​ക​ടാ​വ​സ്ഥ​യി​ൽ ആ​യി​രു​ന്ന ക​ലിം​ഗി​ന്‍റെ ന​ട​ക്കു​ഭാ​ഗ​ത്ത് വീ​ണ്ടും ഗ​ർ​ത്തം രൂ​പം​കൊ​ണ്ടു വീ​ണ്ടും അ​പ​ക​ടാ​വ​സ്ഥ രൂ​ക്ഷ​മാ​യി. വ​ട്ട​പ്പാ​റ ഇ​റ​ക്കം ഇ​റ​ങ്ങി​വ​രു​ന്ന വാ​ഹ​ന​ങ്ങ​ൾ കു​ഴി ശ്ര​ദ്ധ​യി​ൽ പെ​ടാ​തെ അ​പ​ക​ട​ത്തി​ൽ പെ​ടാ​ൻ സാ​ധ്യ​ത കൂ​ടു​ത​ൽ ആ​ണ്. ത​ക​ർ​ന്നു​കൊ​ണ്ടി​രി​ക്കു​ന്ന ക​ലി​ങ്കി​ലൂ​ടെ ഇ​പ്പോ​ഴും മീ​ൻ​വ​ല്ലം ടൂ​റി​സ്റ്റ് കേ​ന്ദ്ര​ത്തി​ലേ​ക്കും വ​ട്ട​പ്പാ​റ പു​ല്ലാ​ട്ടു പ്ര​ദേ​ശ​ത്തേ​ക്കും ചെ​റി​യ വാ​ഹ​ന​ങ്ങ​ൾ ക​ട​ന്നു​പോ​ക്കു​ണ്ട്.

ഈ ​പ്ര​ദേ​ശ​ത്തേ​ക്കു​ള്ള ഏ​ക ഗ​താ​ഗ​ത​മാ​ർ​ഗം ആ​ണ് ഇ​ത്. അ​പ​ക​ടാ​വ​സ്ഥ​യി​ൽ ആ​യ ക​ലി​ങ്കി​ന് ഇ​രു​വ​ശ​ത്തും വ​രു​ന്ന വാ​ഹ​ന​ങ്ങ​ൾ​ക്ക് കാ​ണ​ത്ത​ക്ക​രീ​തി​യി​ൽ അ​പ​ക​ട മു​ൻ​ക​രു​ത​ലി​നു​ള്ള ബോ​ർ​ഡ് വെ​ക്കാ​ൻ​പോ​ലും ഇ​ന്നേ​വ​രെ അ​ധി​കൃ​ത​ർ ത​യാ​റാ​യി​ട്ടി​ല്ല. ഈ ​ഭാ​ഗ​ത്തു ഇ​പ്പോ​ഴും സ​മീ​പ​വാ​സി​ക​ൾ താ​ത്കാ​ലി​ക​മാ​യി വെ​ച്ച ക​ല്ലും, കോ​ലും, മ​ര​ത്തി​ന്‍റെ കൊ​ന്പും മാ​ത്ര​മേ സു​ര​ക്ഷാ മു​ൻ​ക​രു​ത​ലാ​യി​ട്ടു​ള്ളു.

മീ​ൻ​വ​ല്ലം, പു​ല്ലാ​ട്ടു പ്ര​ദേ​ശ​ത്തേ​ക്കു​ള്ള സ​ഞ്ചാ​രി​ക​ളും, പ്ര​ദേ​ശ​വാ​സി​ക​ളും നി​ര​വ​ധി വി​ദ്യ​ർ​ത്ഥി​ക​ളും നി​ര​ന്ത​രം യാ​ത്ര​ചെ​യ്യു​ന്ന ഒ​രു പ്ര​ധാ​ന റോ​ഡി​ലാ​ണ് അ​ധി​കൃ​ത​രു​ടെ ഈ ​അ​നാ​സ്ഥ തു​ട​രു​ന്ന​ത്. ഈ ​ഭാ​ഗ​ത്തു​ള്ള സ്ട്രീ​റ്റ് ലൈ​റ്റു​ക​ൾ പ്ര​വ​ർ​ത്തി​ക്കാ​ത്ത​തി​നാ​ൽ രാ​ത്രി വ​രു​ന്ന ആ​ളു​ക​ൾ​ക്കാ​ണ് അ​പ​ക​ട സാ​ധ്യ​ത കൂ​ടു​ത​ൽ. ഒ​രു അ​പ​ക​ട​മു​ണ്ടാ​യാ​ൽ മാ​ത്ര​മേ അ​തി​കൃ​ത​രു​ടെ ക​ണ്ണു​ക​ൾ ഇ​നി തു​റ​ക്കു​ക ഉ​ള്ളൂ എ​ന്ന അ​വ​സ്ഥ​യി​ൽ ആ​ണ് ഇ​പ്പോ​ൾ കാ​ര്യ​ങ്ങ​ൾ. ഇ​പ്പോ​ൾ ഇ​വി​ടെ അ​പ​ക​ട​ങ്ങ​ൾ ഉ​ണ്ടാ​കാ​ത്ത​ത് സ​മീ​പ​വാ​സി​ക​ളു​ടെ അ​വ​സ​രോ​ചി​ത​മാ​യ ഇ​ട​പെ​ട​ൽ ഒ​ന്നു​കൊ​ണ്ടു മാ​ത്ര​മാ​ണ.്