ആ​ര​ണ്യോ​പ​ഹാ​രം ര​ണ്ടാംഘ​ട്ട പ​ദ്ധ​തി തു​ട​ങ്ങി
Monday, November 11, 2019 12:16 AM IST
അ​ഗ​ളി: അ​ട്ട​പ്പാ​ടി ആ​ദി​വാ​സി മേ​ഖ​ല​യി​ലെ വി​ദ്യാ​ർ​ത്ഥി​ക​ളു​ടെ ഉ​ന്ന​മ​നം ല​ക്ഷ്യ​മാ​ക്കി അ​ദ്ധ്യാ​പി​ക​യാ​യ എം.​ആ​ർ ദേ​വി​യു​ടെ സ​ഹാ​യ​ത്തോ​ടെ മ​ണ്ണാ​ർ​ക്കാ​ട് വ​നം​ഡി​വി​ഷ​ൻ ന​ട​പ്പാ​ക്കു​ന്ന ആ​ര​ണ്യോ​പ​ഹാ​രം പ​ദ്ധ​തി​യു​ടെ ര​ണ്ടാം​ഘ​ട്ടം തു​ട​ങ്ങി.
അ​ട്ട​പ്പാ​ടി റേ​ഞ്ച് ഓ​ഫീ​സ​ർ ശ​ർ​മ്മി​ള ജ​യ​റാ​മി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ അ​ട്ട​പ്പാ​ടി ,അ​ഗ​ളി ,ഭ​വാ​നി റേ​ഞ്ചു​ക​ളി​ൽ ഉ​ൾ​പ്പെ​ട്ട ഗ​വ​ണ്മെ​ന്‍റ് ട്രൈ​ബ​ൽ എ​ൽ​പി സ്കൂ​ൾ, ഗോ​ട്ടി​യാ​ർ​ക​ണ്ടി ,ഗ​വ​ണ്മെ​ന്‍റ് ട്രൈ​ബ​ൽ എ​ൽ​പി​ സ്കൂ​ൾ , ആ​ന​വാ​യ് , ഗ​വ​ണ്മെ​ന്‍റ് ട്രൈ​ബ​ൽ യു​പി​സ്കൂ​ൾ, കൂ​ക്കം​പാ​ള​യം , ഗ​വ​ണ്മെ​ന്‍റ് ട്രൈ​ബ​ൽ എ​ൽ​പി സ്കൂ​ൾ, ചി​ണ്ട​ക്കി എ​ന്നീ സ്കൂ​ളു​ക​ളി​ലേ​ക്ക് ഗ്ലോ​ബ്, ഭൂ​പ​ട​ങ്ങ​ൾ ,ചാ​ർ​ട്ട്പേ​പ്പ​റു​ക​ൾ ,ചോ​ക്ക് തു​ട​ങ്ങി​യ ടീ​ച്ചിം​ഗ് എ​യ്ഡ​ഡ് ന​ൽ​കി.
ശി​ശു​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് സ്കൂ​ളു​ക​ളി​ലി​ൽ കു​ട്ടി​ക​ൾ​ക്ക് വേ​ണ്ടി ക​ലാ​പ​രി​പാ​ടി​ക​ൾ ന​ട​ത്താ​നും മ​ധു​ര​പ​ദാ​ർ​ത്ഥ​ങ്ങ​ൾ വി​ത​ര​ണം ചെ​യ്യാ​നും തീ​രു​മാ​നി​ച്ചു.