റവന്യൂ ജില്ലാ കലോത്സവം നാളെ മുതൽ
Tuesday, November 12, 2019 12:41 AM IST
പാ​ല​ക്കാ​ട്: അ​റു​പ​താ​മ​ത് റ​വ​ന്യൂ ജി​ല്ലാ സ്കൂ​ൾ ക​ലോ​ത്സ​വ​ത്തെ വ​ര​വേ​ൽ​ക്കാ​ൻ ത​ച്ച​ന്പാ​റ ഒ​രു​ങ്ങി. 13 മു​ത​ൽ 16 വ​രെ ദേ​ശ​ബ​ന്ധു ഹ​യ​ർ​സെ​ക്ക​ൻഡറി സ്കൂ​ളി​ലാ​ണ് ക​ലാ​മേ​ള. ബു​ധ​നാ​ഴ്ച ര​ച​നാ​മ​ത്സ​ര​ങ്ങ​ളാ​ണ്. തു​ട​ർ​ന്നു​ള്ള ദി​വ​സ​ങ്ങ​ളി​ൽ സ്റ്റേ​ജ് മ​ത്സ​ര​ങ്ങ​ൾ അ​ര​ങ്ങേ​റും. ഇ​ത്ത​വ​ണ 7473 വി​ദ്യാ​ർ​ഥി​ക​ളാ​ണ് മ​ത്സ​രി​ക്കു​ന്ന​ത്.
14ന് ​രാ​വി​ലെ ഒ​ന്പ​തി​ന് വി​ദ്യാ​ഭ്യാ​സ ഉ​പ​ഡ​യ​റ​ക്ട​ർ പി. ​കൃ​ഷ്ണ​ൻ പ​താ​ക ഉ​യ​ർ​ത്തും. വൈ​കീ​ട്ട് നാ​ലി​ന് ദേ​ശ​ബ​ന്ധു സ്കൂ​ളി​ലെ 60 അ​ധ്യാ​പ​ക​ർ അ​ട​ങ്ങു​ന്ന സം​ഘം സ്വാ​ഗ​ത​ഗാ​നം ആ​ല​പി​ക്കും. തു​ട​ർ​ന്ന് വി.​കെ. ശ്രീ​ക​ണ്ഠ​ൻ എംപി ഉ​ദ്്ഘാ​ട​നം നി​ർ​വ​ഹി​ക്കും. ച​ട​ങ്ങി​ൽ മ​ണ്ണാ​ർ​ക്കാ​ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഒ.​പി. ഷെ​റീ​ഫ് മു​ഖ്യാ​തി​ഥി​യാ​വും. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ. ​ശാ​ന്ത​കു​മാ​രി അ​ധ്യ​ക്ഷ​ത​വ​ഹി​ക്കും. 16ന് ​സ​മാ​പ​ന സ​മ്മേ​ള​നം മ​ന്ത്രി എ.​കെ. ബാ​ല​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. കെ.​വി. വി​ജ​യ​ദാ​സ് എം.​എ​ൽ.​എ അ​ധ്യ​ക്ഷ​നാ​വും.ആ​ദ്യ​ദി​വ​സ​മാ​യ 13ന് ​സ്കൂ​ളി​ലെ 14 ക്ലാ​സ് മു​റി​ക​ളി​ലാ​യി ര​ച​നാ മ​ത്സ​ര​ങ്ങ​ൾ ന​ട​ക്കും.
ആ​ദ്യ​ദി​നം 1916 വി​ദ്യാ​ർ​ഥി​ക​ൾ മ​ത്സ​രി​ക്കും. ദേ​ശ​ബ​ന്ധു ഹ​യ​ർ​സെ​ക്ക​ണ്ട​റി സ്കൂ​ളി​ലും, സ്കൂ​ളി​നോ​ടു​ത്തു​ള്ള സെ​ന്‍റ് ഡൊ​മി​നി​ക് എ​ൽ.​പി. സ്കൂ​ളി​ലു​മാ​യി ഒ​രു​ക്കു​ന്ന 12 വേ​ദി​ക​ളി​ലാ​ണ് 14 മു​ത​ൽ സ്റ്റേ​ജ് മ​ത്സ​ര​ങ്ങ​ൾ അ​ര​ങ്ങേ​റു​ക. മ​ഹാ​ത്മാ​ഗാ​ന്ധി, ജ​വ​ഹ​ർ​ലാ​ൽ നെ​ഹ്റു, അം​ബേ​ദ്ക​ർ തു​ട​ങ്ങി സ്വാ​ത​ന്ത്ര ഇ​ന്ത്യ​യു​ടെ ച​രി​ത്ര സൃ​ഷ്ടാ​ക്ക​ളാ​യ 12 മ​ഹ​ത്വ്യ​ക്തി​ക​ളു​ടെ പേ​രു​ക​ളി​ലാ​ണ് വേ​ദി​ക​ൾ.ര​ണ്ടാം​ദി​വ​സം 1282 വി​ദ്യാ​ർ​ഥി​ക​ളും, മൂ​ന്നാം​ദി​വ​സം 3056 വി​ദ്യാ​ർ​ഥി​ക​ളും, അ​വ​സാ​ന ദി​വ​സം 1219 വി​ദ്യാ​ർ​ഥി​ക​ളും മ​ത്സ​ര​ങ്ങ​ളി​ൽ പ​ങ്കെ​ടു​ക്കും.