നാ​യ്ക്ക​ളു​ടെ ക​ടി​യേ​റ്റ് ഒ​ന്പ​തു​വ​യ​സു​കാ​ര​ന് കൈ​യ്ക്കും കാ​ലി​നും സാ​ര​മാ​യി പ​രി​ക്കേ​റ്റു
Tuesday, November 12, 2019 12:41 AM IST
വ​ട​ക്ക​ഞ്ചേ​രി: കി​ഴ​ക്ക​ഞ്ചേ​രി നൈ​നാം​ങ്കാ​ട് നാ​യ്ക്ക​ളു​ടെ ക​ടി​യേ​റ്റ് ഒ​ന്പ​തു​വ​യ​സു​കാ​ര​ന് കൈ​യ്ക്കും കാ​ലി​നും സാ​ര​മാ​യി പ​രി​ക്കേ​റ്റു.
നൈ​നാം​ങ്കാ​ട് മു​ഹ​മ്മ​ദി​ന്‍റെ മ​ക​ൻ നി​ഷാ​ദി​നു​നേ​രെ​യാ​ണ് നാ​യ്ക്ക​ളു​ടെ ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. കു​ട്ടി​യെ ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.
ഇ​ന്ന​ലെ രാ​വി​ലെ മ​ദ്ര​സ​യി​ൽ​നി​ന്നും വീ​ട്ടി​ലേ​ക്ക് വ​ന്നി​രു​ന്ന കു​ട്ടി​യെ നാ​യ്ക്ക​ൾ കൂ​ട്ട​ത്തോ​ടെ പാ​ഞ്ഞെ​ത്തി ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു.
കി​ഴ​ക്ക​ഞ്ചേ​രി പ​ഞ്ചാ​യ​ത്തി​ന്‍റെ വി​വി​ധ​ഭാ​ഗ​ങ്ങ​ളി​ൽ തെ​രു​വു​നാ​യ ശ​ല്യം രൂ​ക്ഷ​മാ​ണെ​ന്ന് പ​രാ​തി​യു​ണ്ട്. ഇ​രു​ച​ക്ര വാ​ഹ​ന​യാ​ത്രി​ക​ർ​ക്കും സ്കൂ​ൾ കു​ട്ടി​ക​ൾ​ക്കു​മെ​ല്ലാം വ​ലി​യ അ​പ​ക​ട​ഭീ​ഷ​ണി​യാ​ണ് നാ​യ്ക്ക​ൾ ഉ​ണ്ടാ​ക്കു​ന്ന​ത്.
നാ​യ്ക്ക​ൾ റോ​ഡി​നു കു​റു​കെ ചാ​ടി അ​പ​ക​ട​ത്തി​ൽ​പ്പെ​ടു​ന്ന ബൈ​ക്ക് യാ​ത്ര​ക്കാ​രു​ടെ എ​ണ്ണ​വും പെ​രു​കു​ന്നു.
തെ​രു​വു​നാ​യ്ക്ക​ളെ നി​യ​ന്ത്രി​ക്കാ​ൻ പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും അ​ത​ല്ലെ​ങ്കി​ൽ ശ​ക്ത​മാ​യ സ​മ​ര​പ​രി​പാ​ടി​ക​ളു​മാ​യി യൂ​ത്ത് കോ​ണ്‍​ഗ്ര​സ് രം​ഗ​ത്തു​വ​രു​മെ​ന്നും യൂ​ത്ത് കോ​ണ്‍​ഗ്ര​സ് നി​യോ​ജ​ക​മ​ണ്ഡ​ലം വൈ​സ് പ്ര​സി​ഡ​ന്‍റ് റോ​ബി​ൻ പൊന്മല അ​റി​യി​ച്ചു.