ഉ​രു​ൾ​പൊ​ട്ട​ലി​ൽ ഒ​രു മ​ല​നി​ര​ത​ന്നെ മ​റ​ഞ്ഞു; അ​ലീ​ന​ക്കും അ​ഖി​ലി​നും മ​റി​ക​ട​ന്നേ പ​റ്റൂ...
Wednesday, November 13, 2019 12:35 AM IST
അ​ഗ​ളി: 2019 ഓ​ഗ​സ്റ്റ് എ​ട്ടി​ന് വൈ​കു​ന്നേ​രം 5.30 നാ​ണ് അ​ലീ​ന​യു​ടെ​യും അ​ഖി​ലി​ന്‍റെ​യും വീ​ടി​നു​താ​ഴെ വ​ൻ​ഉ​രു​ൾ​പൊ​ട്ട​ൽ രൂ​പം​കൊ​ണ്ട​ത്. മ​ര​ങ്ങ​ളും പാ​റ​ക്കെ​ട്ടു​ക​ളും ക​ട​പു​ഴ​കി​യൊ​ഴു​കു​ക​യും പാ​റ​ക്കെ​ട്ടു​ക​ൾ​ക്കൊ​പ്പം കോ​ണ്‍​ക്രീ​റ്റ് കെ​ട്ടി​ട​വും അ​പ്ര​ത്യ​ക്ഷ​മാ​യി.
ഷോ​ള​യൂ​ർ പ​ഞ്ചാ​യ​ത്ത് കു​റ​വ​ൻ​പാ​ടി​യി​ൽ സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് പ​ള്ളി​ക്കു സ​മീ​പ​ത്താ​ണ് ഉ​രു​ൾ​പൊ​ട്ട​ലു​ണ്ടാ​യ​ത്. കു​റ​വ​ൻ​പാ​ടി, പു​ലി​യ​റ, സ​മീ​പ​സ്ഥ​ല​ങ്ങ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി വ​ൻ മ​ല​യി​ടി​ച്ചി​ലു​ണ്ടാ​യി. പ​ന്ത്ര​ണ്ടു വീ​ടു​ക​ൾ നി​ശേ​ഷം ത​ക​ർ​ന്നു. ഒ​ട്ട​ന​വ​ധി വീ​ടു​ക​ൾ താ​മ​സ​യോ​ഗ്യ​മ​ല്ലാ​താ​യി. ചു​ണ്ട​ക്കു​ളം ഉൗ​രി​ൽ ആ​ദി​വാ​സി മൂ​പ്പ​ൻ മ​രി​ച്ചു. നാ​ടെ​ങ്ങും വ​ൻ​കൃ​ഷി​നാ​ശം സം​ഭ​വി​ച്ചു. അ​ട്ട​പ്പാ​ടി​യി​ൽ പ​ല സ്ഥ​ല​ങ്ങ​ളി​ലു​മാ​യി ദു​രി​താ​ശ്വാ​സ​കേ​ന്ദ്ര​ങ്ങ​ൾ തു​റ​ന്നു. മു​ന്പൊ​ന്നും ക​ണ്ടോ കേ​ട്ടോ അ​റി​വി​ല്ലാ​ത്ത ആ​രൊ​ക്കെ​യോ നീ​ട്ടി​ത്ത​ന്ന അ​പ്പ​ക​ഷ​ണം​കൊ​ണ്ട് കു​റ​ച്ചു​ദി​വ​സ​ങ്ങ​ളി​ലെ​ങ്കി​ലും വി​ശ​പ്പ​ട​ക്കി.
ലോ​ക​മ​നഃ​സാ​ക്ഷി​യു​ടെ മ​ഹ​ത്വം നാ​ട​റി​ഞ്ഞ നി​മി​ഷ​ങ്ങ​ളാ​യി​രു​ന്നു അ​ത്. കാ​റ്റും കോ​ളും മാ​റി മാ​നം​തെ​ളി​ഞ്ഞ​തോ​ടെ ആ​ശ്ര​യ​കേ​ന്ദ്ര​ങ്ങ​ളി​ൽ ക​ഴി​ഞ്ഞി​രു​ന്ന​വ​ർ സ്വ​ന്തം ആ​ല​യ​ങ്ങ​ളി​ലേ​ക്കു​ത​ന്നെ മ​ട​ങ്ങി. കൂ​ട്ടാ​യ പ​രി​ശ്ര​മ​ത്താ​ൽ ത​ക​ർ​ന്ന റോ​ഡും വീ​ടും ഒ​രു​വി​ധം പൂ​ർ​വ​സ്ഥി​തി​യി​ലാ​ക്കി. ഓ​രോ​രു​ത്ത​രും ത​ങ്ങ​ളു​ടെ തൊ​ഴി​ലു​ക​ളി​ലേ​ക്കു മ​ട​ങ്ങി. വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളും ഓ​ഫീ​സു​ക​ളും തു​റ​ന്നു​പ്ര​വ​ർ​ത്തി​ച്ചു. ജ​ന​ജീ​വി​തം പൂ​ർ​വ​സ്ഥി​തി​യി​ലേ​ക്ക് തി​രി​ച്ചെ​ത്തി. എ​ന്നാ​ൽ കു​റ​വ​ൻ​പാ​ടി ഉ​രു​ൾ​പൊ​ട്ട​ൽ മേ​ഖ​ല​യ്ക്ക് മു​ക​ളി​ൽ ക​ഴി​ഞ്ഞി​രു​ന്ന അ​ലീ​ന​യു​ടെ​യും അ​ഖി​ലി​ന്‍റെ​യും ക​ഷ്ട​പ്പാ​ടി​ന് മാ​ത്രം ഒ​രു കു​റ​വു​മു​ണ്ടാ​യി​ല്ല.
കു​റ​വ​ൻ​പാ​ടി​യി​ൽ​നി​ന്നും ര​ണ്ടു​കി​ലോ​മീ​റ്റ​ർ കു​ത്ത​നെ​യു​ള്ള മ​ല​മു​ക​ളി​ലാ​ണ് പ്ല​സ് വ​ണ്ണി​ലും പ്ല​സ് ടു​വി​ലും പ​ഠി​ക്കു​ന്ന ഈ ​സ​ഹോ​ദ​ര​ങ്ങ​ളു​ടെ വീ​ട്. മേ​ലേ​കു​റ​വ​ൻ​പാ​ടി റോ​ഡി​ൽ നി​ന്ന് കു​ത്ത​നെ​യു​ള്ള ക​യ​റ്റ​ത്തി​ലാ​ണ് ഉ​രു​ൾ​പൊ​ട്ട​ലു​ണ്ടാ​യി നി​ശേ​ഷം വ​ഴി​യി​ല്ലാ​താ​യ​ത്. മു​ത്ത​ച്ഛ​ന്‍റെ കാ​ല​ത്തു​വ​ന്ന് സ്ഥ​ലം വാ​ങ്ങി​യ​താ​ണ് ഇ​വി​ടെ. അ​ന്നു​ണ്ടാ​യി​രു​ന്ന ച​വി​ട്ടു​പാ​ത​യാ​ണ് ഇ​ന്നും വീ​ട്ടി​ലേ​ക്കു​ള്ള ഏ​ക​മാ​ർ​ഗം. ഉ​രു​ൾ​പൊ​ട്ട​ലി​ൽ​പെ​ട്ട് വീ​ട്ടി​ലേ​ക്കു​ള്ള​വ​ഴി ന​ഷ്ട​മാ​യ​തോ​ടെ മ​ല​വെ​ള്ള​പ്പാ​ച്ചി​ലി​ൽ രൂ​പം​കൊ​ണ്ട മൂ​ർ​ച്ച​യേ​റി​യ പാ​റ​ക്കെ​ട്ടി​ലൂ​ടെ സാ​ഹ​സി​ക​യാ​ത്ര ന​ട​ത്തി​വേ​ണം ഇ​പ്പോ​ൾ വീ​ട്ടി​ലേ​ക്കെ​ത്താ​ൻ. രാ​വി​ലെ ആ​റി​ന് വീ​ട്ടി​ൽ നി​ന്നി​റ​ങ്ങി​യാ​ലേ സ​മ​യ​ത്ത് സ്കൂ​ളി​ലെ​ത്താ​നാ​വു. അ​തേ​പോ​ലെ ആ​റു​മ​ണി ക​ഴി​യാ​തെ വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങി​യെ​ത്താ​നു​മാ​കി​ല്ല. സ്കൂ​ളി​ലേ​ക്ക് അ​യ​യ്ക്കാ​നും തി​രി​കെ കൂ​ട്ടി കൊ​ണ്ടു​വ​രാ​നും ദി​വ​സ​വും പ​പ്പ സ​ഹാ​യ​ത്തി​നു​വേ​ണം. മ​ല​മു​ക​ളി​ൽ വ​ന്നു​പെ​ട്ടു​പോ​യെ​ന്നാ​ണ് പി​താ​വ് തേ​ക്കി​ൻ​കാ​ട്ടി​ൽ ജോ​യ് പ​റ​യു​ന്ന​ത്. നാ​ല്പ​തു​കൊ​ല്ലം​മു​ന്പ് ചാ​ച്ച​നും അ​മ്മ​ച്ചി​യും വ​ന്നാ​ണ് സ്ഥ​ലം വാ​ങ്ങി​യ​ത്. അ​ന്ന് താ​ൻ ചെ​റു​പ്പ​മാ​യി​രു​ന്നു. അ​വ​രോ​ടൊ​പ്പം ഈ ​മ​ണ്ണി​ൽ പ​ണി​യെ​ടു​ത്താ​ണ് വ​ള​ർ​ന്ന​ത്. കാ​ലം ഒ​രു​പാ​ട് പി​ന്നി​ട്ടെ​ങ്കി​ലും പു​റ​ത്തി​റ​ങ്ങി ഒ​രു​വീ​ട് വ​യ്ക്കാ​നു​ള്ള സ്ഥ​ലം​വാ​ങ്ങാ​ൻ​പോ​ലും ക​ഴി​ഞ്ഞി​ല്ല. നേ​ര​ത്തെ പ​ന്ത്ര​ണ്ട് കു​ടും​ബ​ങ്ങ​ൾ മ​ല​മു​ക​ളി​ൽ താ​മ​സ​മു​ണ്ടാ​യി​രു​ന്നെ​ങ്കി​ലും യാ​ത്രാ​ക്ലേ​ശ​വും മ​റ്റും​മൂ​ലം പ​ല​രും സ്ഥ​ലം​വി​റ്റു​പോ​യി.
ര​ണ്ടു കു​ടും​ബ​ങ്ങ​ൾ മാ​ത്ര​മാ​ണ് ഇ​പ്പോ​ൾ ഇ​വി​ടെ​യു​ള്ള​ത്. അ​ട​യ്ക്ക, കു​രു​മു​ള​ക് തു​ട​ങ്ങി കാ​ർ​ഷി​ക​വി​ള​ക​ൾ ഉ​ണ്ടെ​ങ്കി​ലും അ​ത് പ​റി​ച്ചെ​ടു​ക്കാ​ൻ ആ​ളെ കി​ട്ടാ​നി​ല്ലെ​ന്നും ജീ​വി​തം ദു​രി​ത​പൂ​ർ​ണ​മാ​ണെ​ന്നും ജോ​യ് പ​റ​ഞ്ഞു.വീ​ട്ടി​ലേ​ക്ക് എ​ത്താ​നു​ള്ള മൂ​ന്ന​ടി വ​ഴി​യെ​ങ്കി​ലും അ​പ​ക​ട​ര​ഹി​ത​മാ​ക്കി ത​രാ​ൻ പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ ക​നി​യ​ണ​മെ​ന്നാ​ണ് അ​ലീ​ന​യു​ടെ​യും അ​ഖി​ലി​ന്‍റെ​യും ആ​വ​ശ്യം.