മ​ധ്യ​വ​യ​സ്ക​നെ റോ​ഡ​രി​കി​ൽ മ​രി​ച്ച​നി​ല​യി​ൽ കണ്ടെത്തി
Wednesday, November 13, 2019 11:12 PM IST
വ​ട​ക്ക​ഞ്ചേ​രി: ടെയ്‌ലറായ മ​ധ്യ​വ​യ​സ്ക​നെ റോ​ഡ​രി​കി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി. കി​ഴ​ക്ക​ഞ്ചേ​രി വ​ക്കാ​ല ചാ​ട്ട​പ്പാ​റ മോ​ന്ത​ക്ക​ര വീ​ട്ടി​ൽ പ​രേ​ത​നാ​യ ക​രു​ണാ​ക​ര​ൻ മ​ക​ൻ ശ​ശി (48) യാ​ണ് മം​ഗ​ലം ​ഗോ​വി​ന്ദാ​പു​രം സം​സ്ഥാ​ന പാ​ത​യി​ൽ മു​ട​പ്പ​ല്ലൂ​ർ ഇ​റ​ക്ക​ത്ത് മ​രി​ച്ചനി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.​ ഇ​വി​ടെ ഒ​ഴി​ഞ്ഞ ഷെ​ഡ്ഡി​ലാ​ണ് മൃ​ത​ദേ​ഹം ക​ണ്ട​ത്.​ തു​ട​ർ​ന്ന് വ​ട​ക്ക​ഞ്ചേ​രി പോ​ലീ​സി​ൽ വി​വ​ര​മ​റി​യി​ക്കു​ക​യാ​യി​രു​ന്നു. പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി മൃ​ത​ദേ​ഹ​ത്തി​ന് കാ​വ​ൽ ഏ​ർ​പ്പെ​ടു​ത്തി.

ഇ​ന്നുരാ​വി​ലെ പ​രി​ശോ​ധ​ന​ക്കുശേ​ഷം മാ​ത്ര​മേ മൃ​ത​ദേ​ഹം പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നാ​യി മാ​റ്റൂ. തി​രു​പ്പൂ​രി​ൽ ടെയ്‌ല​റാ​യി​രു​ന്ന ശ​ശി മു​ന്നുദി​വ​സം മു​ന്പാ​ണ് വീ​ട്ടി​ൽ വ​ന്ന​ത്.​ ചൊ​വ്വാ​ഴ്ച രാ​ത്രി​യാ​ണ് ഇ​യാ​ൾ വീ​ട്ടി​ൽ നി​ന്നും ഇ​റ​ങ്ങി​യ​ത്.​ മൃ​ത​ദേ​ഹ​ത്തി​ന് സ​മീ​പ​ത്ത് നി​ന്നും മ​ദ്യ​കു​പ്പി​യും വി​ഷ​കു​പ്പി​യും ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. ആ​ത്മ​ഹ​ത്യ​യാ​ണെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം.​അ​മ്മ: സു​മ​തി. ഭാ​ര്യ: ഹ​രി​ത. മ​ക്ക​ൾ: ശ​ര​ത്ത്, സാ​ന്ദ്ര. സ​ഹോ​ദ​ര​ങ്ങ​ൾ: ര​ഘു, ര​തി, ര​മ.