കേ​ര​ള​ത്തി​ലെ ക​ലാ​മ​ത്സ​ര​ങ്ങ​ൾ രാ​ജ്യ​ത്തി​ന് മാ​തൃ​ക​: എം​പി
Thursday, November 14, 2019 11:11 PM IST
ത​ച്ച​ന്പാ​റ: കേ​ര​ള​ത്തി​ലെ ക​ലാ​മ​ത്സ​ര​ങ്ങ​ൾ രാ​ജ്യ​ത്തി​ന് മാ​തൃ​ക​യാ​കു​ന്നെ​ന്ന് ശ്രീ​ക​ണ്ഠ​ൻ എം​പി. അ​റു​പ​താ​മ​ത് പാ​ല​ക്കാ​ട് റ​വ​ന്യൂ ജി​ല്ലാ സ്കൂ​ൾ ക​ലോ​ത്സ​വം ഉ​ദ്ഘാ​ട​നം ചെ​യ്തു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു എം​പി.
ഇ​ന്ന​ലെ വൈ​കു​ന്നേ​രം 4.30ന് ​പ്ര​ധാ​ന വേ​ദി​യാ​യ ത​ച്ച​ന്പാ​റ ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലാ​യി​രു​ന്നു ഉ​ദ്ഘാ​ട​നം. 16 വ​രെ​യാ​ണ് ക​ലോ​ത്സ​വം. രാ​വി​ലെ ഒ​ന്പ​തി​ന് ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഉ​പ​ഡ​യ​റ​ക്ട​ർ കൃ​ഷ്ണ​ൻ പ​താ​ക ഉ​യ​ർ​ത്തി​യ​തോ​ടെ സ്റ്റേ​ജി​ന ക​ലാ​മ​ത്സ​ര​ങ്ങ​ൾ​ക്ക് തു​ട​ങ്ങി.
ഉ​ദ്ഘാ​ട​ന സ​മ്മേ​ള​ന​ത്തി​ൽ ത​ച്ച​ന്പാ​റ ദേ​ശ​ബ​ന്ധു സ്കൂ​ളി​ലെ 60 അ​ധ്യാ​പ​ക​ർ ചേ​ർ​ന്ന് ത​യാ​റാ​ക്കി​യ സ്വാ​ഗ​ത​ഗാ​നം ആ​ല​പി​ച്ചു. തു​ട​ർ​ന്ന് ന​ട​ന്ന ച​ട​ങ്ങി​ൽ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​ശാ​ന്ത​കു​മാ​രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മ​ണ്ണാ​ർ​ക്കാ​ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ് ഒ.​പി.​ഷെ​രീ​ഫ് മു​ഖ്യാ​തി​ഥി​യാ​യി.
ശ്രീ​കൃ​ഷ്ണ​പു​രം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ് അ​ര​വി​ന്ദാ​ക്ഷ​ൻ അ​നു​മോ​ദ​നം ന​ട​ത്തി. പാ​ല​ക്കാ​ട് ന​ഗ​ര​സ​ഭാ ചെ​യ​ർ​പേ​ഴ്സ​ണ്‍ പ്ര​മീ​ള ശ​ശി​ധ​ര​ൻ, ത​ച്ച​ന്പാ​റ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ് ര​മ​ണി, ജി​ല്ലാ​പ​ഞ്ചാ​യ​ത്തം​ഗം അ​ച്യു​ത​ൻ, സ്കൂ​ൾ മാ​നേ​ജ​ർ വ​ൽ​സ​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.
16ന് ​ന​ട​ക്കു​ന്ന സ​മാ​പ​ന​സ​മ്മേ​ള​നം മ​ന്ത്രി എ.​കെ.​ബാ​ല​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. കെ.​വി.​വി​ജ​യ​ദാ​സ് എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. എം​എ​ൽ​എ​മാ​രാ​യ പി.​കെ.​ശ​ശി, പി ​ഉ​ണ്ണി, ഷം​സു​ദീ​ൻ, കെ.​ബാ​ബു, ബ​ൽ​റാം എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും.