ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി ആ​ണ്‍​കു​ട്ടി​ക​ളു​ടെ മോ​ണോ​ആ​ക്ട് മ​ത്സ​രം വേ​റി​ട്ട​താ​യി
Saturday, November 16, 2019 12:51 AM IST
ത​ച്ച​ന്പാ​റ: അ​യ്യോ ....അ​യ്യോ.... ത​ല്ല​ല്ലേ ....എ​നി​ക്ക് വി​ശ​ക്കു​ന്നു . ജി​ല്ലാ ക​ലോ​ത്സ​വ​ത്തി​ൽ മോ​ണോ ആ​ക്ട് വേ​ദി​യി​ൽ നി​ന്നാ​ണ് ഉ​ച്ച​ത്തി​ലു​ള്ള നി​ല​വി​ളി കേ​ട്ട​ത്. എ​നി​ക്ക് വി​ശ​ക്കു​ന്നു ഞാ​ൻ കു​റ​ച്ചു ഭ​ക്ഷ​ണം മാ​ത്ര​മേ എ​ടു​ത്തു​ള്ളൂ. ത​ല്ല​ല്ലേ.
അ​ട്ട​പ്പാ​ടി​യി​ൽ ആ​ൾ​ക്കൂ​ട്ടം ഭ​ക്ഷ​ണം മോ​ഷ്ടി​ച്ചു​വെ​ന്ന പേ​രി​ൽ ത​ല്ലി​ക്കൊ​ന്ന മ​ധു​വി​ന്‍റെ ക​ഥ​പ​റ​ഞ്ഞ സ​ന്തോ​ഷ് കു​മാ​റി​ന്‍റെ ശ​ബ്ദ​മാ​യി​രു​ന്ന​ത് അ​ത്.
ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി വി​ഭാ​ഗം ആ​ണ്‍​കു​ട്ടി​ക​ളു​ടെ മോ​ണോ​ആ​ക്ട് മ​ത്സ​ര​ത്തി​ലാ​ണ് ഈ ​വ്യ​ത്യ​സ്ത​മാ​യ ക​ഥ​പ​റ​ച്ചി​ൽ. ചാ​ലി​ശേ​രി സ​ർ​ക്കാ​ർ സ്കൂ​ളി​ലെ സ​ന്തോ​ഷ് കു​മാ​റാ​ണ് അ​വ​ത​ര​ണം ന​ട​ത്തി​യ​ത്.
സാ​ധാ​ര​ണ കു​ടും​ബ​ത്തി​ലെ ക​ലാ​കാ​ര​നാ​യ സ​ന്തോ​ഷി​ന് നി​ഷ്പ്ര​യാ​സം മ​ധു​വി​ന്‍റെ ജീ​വി​ത​ക​ഥ അ​വ​ത​രി​പ്പി​ക്കാ​ൻ ക​ഴി​ഞ്ഞു.
ബാ​ർ​ബ​ർ തൊ​ഴി​ലാ​ളി​യാ​യ അ​ച്ഛ​ൻ ശ​ശി​കു​മാ​റി​നെ​യും മാ​താ​വ് ര​ജ​നി​യു​ടെ​യും ജീ​വി​ത​ക​ഥ ഓ​ർ​ത്താ​ൽ കൂ​ടു​ത​ൽ അ​ഭി​ന​യി​ക്കേ​ണ്ടി വ​ന്നി​ല്ലെ​ന്നാ​ണ് പ​റ​യു​ന്ന​ത്.
വി​ശ​ന്ന് മ​ല​യി​റ​ങ്ങി​വ​രു​ന്ന മ​ധു കാ​ണു​ന്ന​ത് താ​ഴെ നി​ല്ക്കു​ന്ന മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​നെ​യാ​ണ്. ഇ​യാ​ളോ​ട് ഭ​ക്ഷ​ണം ആ​വ​ശ്യ​പ്പെ​ടു​ന്പോ​ൾ മ​ധു​വി​നോ​ട് ക​ഥ പ​റ​യു​വാ​ൻ ആ​വ​ശ്യ​പ്പെ​ടു​ക​യും ക​ഥ കേ​ട്ട​ശേ​ഷം മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ൻ മ​ധു​വി​നെ ആ​ട്ടി​വി​ടു​ക​യും വി​ശ​ന്ന് കാ​ട്ടി​ലേ​ക്ക് പോ​കാ​തി​രു​ന്ന മ​ധു​വി​നെ മാ​വോ​യി​സ്റ്റാ​ക്കി മു​ദ്ര​കു​ത്തു​ക​യും ചെ​യ്യു​ന്ന​താ​ണ് സ​ന്തോ​ഷി​ന്‍റെ ക​ഥ.