കേ​ര​ള വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന​സ​മി​തി പു​തി​യ നേ​തൃ​ത്വം പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി
Sunday, November 17, 2019 11:09 PM IST
മ​ണ്ണാ​ർ​ക്കാ​ട്: കേ​ര​ള വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി മ​ണ്ണാ​ർ​ക്കാ​ട് യൂ​ണി​റ്റി​ൽ പു​തി​യ നേ​തൃ​ത്വ​ത്തെ പ്ര​ഖ്യാ​പി​ച്ച് ടി.​ന​സി​റു​ദ്ദീ​ൻ വി​ഭാ​ഗം രം​ഗ​ത്തെ​ത്തി.​ നി​ല​വി​ലു​ണ്ടാ​യി​രു​ന്ന യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് ബാ​സി​ത് മു​സ്ലിം, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ര​മേ​ശ് പൂ​ർ​ണ്ണി​മ, യൂ​ത്ത് വി​ങ്ങ് ജി​ല്ലാ പ്ര​സി​ഡ​ൻ​റ് ഷ​മീ​ർ എ​ന്നി​വ​രെ പു​റ​ത്താ​ക്കി​യെ​ന്നും ഈ ​തീ​രു​മാ​നം ന​ട​പ്പാ​ക്കി ബ​ദ​ൽ സം​വി​ധാ​നം ഉ​ണ്ടാ​ക്കി 7 ദി​വ​സ​ത്തി​നു​ള്ളി​ൽ സം​സ്ഥാ​ന ക​മ്മി​റ്റി​ക്ക് ന​ൽ​ക​ണ​മെ​ന്നു​മു​ള്ള അ​റി​യി​പ്പ് യൂ​ണി​റ്റ് വൈ​സ് പ്ര​സി​ഡ​ന്‍റി​ന് ന​ൽ​കി​യി​രു​ന്നു​വെ​ന്നും എ​ന്നാ​ൽ അ​ത് ന​ട​പ്പാ​ക്കി​യ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ഒ​രു വി​ശ​ദീ​ക​ര​ണ​വും സം​സ്ഥാ​ന ക​മ്മി​റ്റി​ക്ക് ല​ഭി​ച്ചി​ട്ടി​ല്ലെ​ന്നും നി​ല​വി​ലെ ജി​ല്ലാ പ്ര​സി​ഡ​ന്‍റി​ന്‍റെ ചു​മ​ത​ല വ​ഹി​ക്കു​ന്ന വി.​എം ല​ത്തീ​ഫ് പ​റ​ഞ്ഞു.
സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റി​ന്‍റെ നി​ർ​ദ്ദേ​ശാ​നു​സ​ര​ണം ജി​ല്ലാ പ്ര​സി​ഡ​ന്‍റ് മ​ണ്ണാ​ർ​ക്കാ​ട് യൂ​ണി​റ്റി​നെ പി​രി​ച്ചു​വി​ടു​ക​യും സി.​എ​ച്ച് അ​ബ്ദു​ൾ ഖാ​ദ​റി​നെ യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റാ​ക്കി പു​തി​യ യൂ​ണി​റ്റ് പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി​യെ​ന്നും വി.​എം ല​ത്തീ​ഫ് അ​റി​യി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യാ​യി സ​ക്കീ​ർ ത​യ്യി​ൽ, ട്ര​ഷ​റ​റാ​യി ടി.​കെ.​ഗം​ഗാ​ധ​ര​ൻ എ​ന്നി​വ​രു​ൾ​പ്പെ​ടു​ന്ന 15 അം​ഗ ക​മ്മി​റ്റി​യും രൂ​പീ​ക​രി​ച്ചി​ട്ടു​ണ്ട്. ബൈ​ജു രാ​ജേ​ന്ദ്ര​ൻ, സ​ന്തോ​ഷ്, ഷ​റ​ഫു​ദ്ദീ​ൻ, അ​നീ​ഷ്, നാ​സ​ർ റെ​യി​ൻ​ബോ, നാ​സ​ർ ചി​ല്ലീ​സ്, ഹ​രി​ദാ​സ​ൻ, അ​ബ്ദു​ൾ അ​സീ​സ്, ചി​ൻ​മ​യാ​ന​ന്ദ​ൻ, മു​ജീ​ബ്, അ​ബൂ​ബ​ക്ക​ർ സ​ഫാ​രി, നാ​രാ​യ​ണ​ൻ എന്നിവരാണ് ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ എ​ന്ന് നേ​താ​ക്ക​ൾ അ​റി​യി​ച്ചു.