മ​ണ്ണാ​ർ​ക്കാ​ട്ടെ ബി​വ​റേ​ജ​സ് ഷോ​പ്പ്: പ്ര​ദേ​ശ​വാ​സി​ക​ൾ മ​ന്ത്രി​ക്ക് പ​രാ​തി ന​ല്കി
Monday, November 18, 2019 11:02 PM IST
മ​ണ്ണാ​ർ​ക്കാ​ട്: ശ​ക്ത​മാ​യ പ്ര​തി​ഷേ​ധ​ങ്ങ​ൾ​ക്കൊ​ടു​വി​ൽ താ​ലൂ​ക്ക് ആ​ശു​പ​ത്രി പ​രി​സ​ര​ത്തു​നി​ന്നും മാ​റ്റി സ്ഥാ​പി​ച്ച ബി​വ​റേ​ജ​സ് ഒൗ​ട്ട്ലെ​റ്റ് വീ​ണ്ടും അ​വി​ടേ​യ്ക്കു​ത​ന്നെ മാ​റ്റാ​നു​ള്ള നീ​ക്ക​ങ്ങ​ൾ​ക്കെ​തി​രെ നാ​ട്ടു​കാ​ർ രം​ഗ​ത്തെ​ത്തി.
താ​ലൂ​ക്ക് ആ​ശു​പ​ത്രി​ക്കു പു​റ​മേ വ​നം​വ​കു​പ്പ്, ജ​ല​അ​തോ​റി​റ്റി ഓ​ഫീ​സ്, ആ​രാ​ധ​നാ​ല​യ​ങ്ങ​ൾ എ​ന്നി​വ​യു​ള്ള പ്ര​ദേ​ശ​ത്തേ​ക്കാ​ണ് വീ​ണ്ടും മ​ദ്യ​ഷോ​പ്പ് കൊ​ണ്ടു​വ​രാ​ൻ നീ​ക്കം ന​ട​ത്തു​ന്ന​ത്. പ്ര​ദേ​ശ​ത്ത് സ്വ​ന്ത​മാ​യി കെ​ട്ടി​ട​മു​ള്ള വ്യ​ക്തി​യാ​ണ് ഇ​തി​ന് ശ്ര​മി​ക്കു​ന്ന​തെ​ന്ന് പ്ര​തി​ഷേ​ധ​ക്കാ​ർ പ​റ​ഞ്ഞു. ഇ​തി​നെ​തി​രെ പ്ര​ദേ​ശ​വാ​സി​ക​ളും ആ​രാ​ധ​നാ​ല​യ​ങ്ങ​ളി​ലെ ഭാ​ര​വാ​ഹി​ക​ളും സ​മീ​പ ഓ​ഫീ​സു​ക​ളി​ലെ ഉ​ദ്യോ​ഗ​സ്ഥ​രും ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ ഒ​പ്പി​ട്ട പ​രാ​തി എ​ക്സൈ​സ് മ​ന്ത്രി​ക്ക് ന​ല്കി. നി​ല​വി​ൽ ന​ഗ​ര​മ​ധ്യ​ത്തി​ലെ കെ​ട്ടി​ട​ത്തി​ലാ​ണ് മ​ദ്യ​ശാ​ല പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. ന​ഗ​ര​മ​ധ്യ​ത്തി​ലാ​യ​തി​നാ​ൽ മ​ദ്യ​ശാ​ല​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ന​ട​ക്കു​ന്ന അ​നു​ബ​ന്ധ ക​ച്ച​വ​ട​ങ്ങ​ൾ​ക്കും പ​ര​സ്യ മ​ദ്യ​പാ​ന ശ്ര​മ​ങ്ങ​ൾ​ക്കും വേ​ണ്ട​ത്ര സാ​ധി​ക്കു​ന്നി​ല്ല. ഇ​താ​ണ് മ​ദ്യ​ശാ​ല വീ​ണ്ടും പ​ഴ​യ സ്ഥ​ല​ത്തേ​ക്ക് മാ​റ്റാ​ൻ ശ്ര​മി​ക്കു​ന്ന​വ​രു​ടെ നീ​ക്ക​ത്തി​ന് കാ​ര​ണം.

ലെ​വ​ൽ​ക്രോ​സ് അ​ട​ച്ചി​ടും

പാ​ല​ക്കാ​ട്: പ​ട്ടാ​ന്പി-​ചെ​ർ​പ്പു​ള​ശേ​രി റൂ​ട്ടി​ലു​ള്ള വ​ല്ല​പ്പു​ഴ കു​ലു​ക്ക​ല്ലൂ​ർ റെ​യി​ൽ​വേ ക്രോ​സി​ൽ അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ക്കു​ന്ന​തി​നാ​ൽ 20 ന് ​രാ​വി​ലെ എ​ട്ടു​മു​ത​ൽ വൈ​കു​ന്നേ​രം ആ​റു​വ​രെ ലെ​വ​ൽ​ക്രോ​സ് അ​ട​ച്ചി​ടു​മെ​ന്ന് ഷൊ​ർ​ണൂ​ർ അ​സി​സ്റ്റ​ന്‍റ് ഡി​വി​ഷ​ണ​ൽ എ​ൻ​ജി​നീ​യ​ർ അ​റി​യി​ച്ചു. പ​ട്ടാ​ന്പി-​ചെ​ർ​പ്പു​ള​ശേ​രി റൂ​ട്ടി​ൽ പോ​കു​ന്ന വാ​ഹ​ന​ങ്ങ​ൾ പ​ട്ടാ​ന്പി​യാ​റം മു​ള​യ​ങ്കാ​വ്-​ചെ​ർ​പ്പു​ള​ശേ​രി വ​ഴി പോ​ക​ണ​മെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.