പാ​ല​ക്കാ​ട് വ്യാ​പാ​രി വ്യ​വ​സാ​യി സം​യു​ക്ത സ​മി​തി നി​ല​വി​ൽ വന്നു
Tuesday, December 3, 2019 11:06 PM IST
പാ​ല​ക്കാ​ട്: ജി​ല്ല​യി​ലെ വ്യാ​പാ​രി വ്യ​വ​സാ​യി സം​ഘ​ട​ന​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യി പാ​ല​ക്കാ​ട് വ്യാ​പാ​രി വ്യ​വ​സാ​യി സം​യു​ക്ത സ​മി​തി എ​ന്ന സം​ഘ​ട​ന നി​ല​വി​ൽ​വ​ന്നു. മി​നി​മം പ​രി​പാ​ടി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ വ്യാ​പാ​രി​വ്യ​വ​സാ​യ സ​മൂ​ഹ​ത്തി​ന്‍റെ സം​ര​ക്ഷ​ണാ​ർ​ത്ഥം പ്ര​വ​ർ​ത്തി​ക്കു​ന്ന​തി​ന് തീ​രു​മാ​നി​ച്ചു.
ഭാ​ര​വാ​ഹി​ക​ളാ​യി ജോ​ബി വി.​ചു​ങ്ക​ത്ത്- ചെ​യ​ർ​മാ​ൻ, എം.​അ​ന​ന്ത​ൻ- ക​ണ്‍​വീ​ന​ർ, ഫി​റോ​സ് ബാ​ബു, സു​രേ​ഷ് മ​ല​ന്പു​ഴ, ഗു​രു​വാ​യൂ​ര​പ്പ​ൻ- വൈ​സ് ചെ​യ​ർ​മാ​ൻ​മാ​ർ, വി.​മ​നോ​ജ്, എം.​ബ​ഷീ​ർ, എ.​മു​ഹ​മ്മ​ദ് റാ​ഫി- ജോ​യ​ന്‍റ് ക​ണ്‍​വീ​ന​ർ, എ​ൻ​എം​ആ​ർ റ​സാ​ക്ക്-​ട്ര​ഷ​റ​ർ എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.
പ്ലാ​സ്റ്റി​ക് നി​രോ​ധ​ന​ത്തി​ൽ സ​ർ​ക്കാ​ർ നി​ല​പാ​ട് അ​പ​ല​പ​നീ​യ​മാ​ണ്. മി​ൽ​മ, ബീ​വ​റേ​ജ​സ് കോ​ർ​പ്പ​റേ​ഷ​നും ന​ല്കി​യ ഇ​ള​വു​ക​ൾ വ്യാ​പാ​രി​ക​ൾ​ക്കും ന​ല്ക​ണ​മെ​ന്നും നി​രോ​ധ​ന​ത്തി​ന് സ​മ​യം കൂ​ടു​ത​ൽ അ​നു​വ​ദി​ക്ക​ണ​മെ​ന്നും ജി​എ​സ് ടി ​നി​യ​മ​ത്തി​ൽ അ​ടി​ക്ക​ടി വ​രു​ത്തു​ന്ന മാ​റ്റ​ങ്ങ​ളും വ്യാ​പാ​രി​ക​ളു​ടെ മേ​ൽ അ​ടി​ച്ചേ​ല്പി​ക്കു​ന്ന പ​ലി​ശ​യും പി​ഴ​പ​ലി​ശ​യും ഉ​ട​നേ പി​ൻ​വ​ലി​ക്ക​ണ​മെ​ന്നും യോ​ഗം പ്ര​മേ​യ​ത്തി​ലൂ​ടെ ആ​വ​ശ്യ​പ്പെ​ട്ടു.

ക​രി​ന്പ​ന​ക​ൾ ക​ത്തി​ച്ച​താ​യി പ​രാ​തി

ക​ണ്ണാ​ടി: ക​ണ്ണാ​ടി പ​ഞ്ചാ​യ​ത്ത് പ​റ​ക്കു​ളം മു​ത​ൽ ക​ട​കു​റു​ശി​പാ​ലം വ​രെ​യു​ള്ള മ​ല​ന്പു​ഴ ക​നാ​ൽ​വ​ര​ന്പി​ൽ നി​ല്ക്കു​ന്ന ക​രി​ന്പ​ന​ക​ൾ ക​ത്തി​ക്ക​രി​ച്ച​താ​യി പ​രാ​തി. ഇ​രു​ന്നൂ​റോ​ളം ക​രി​ന്പ​ന​ക​ളാ​ണ് ഇ​ത്ത​ര​ത്തി​ൽ ന​ശി​പ്പി​ച്ച​ത്. ഇ​തി​ൽ പ​ത്തോ​ളം പൂ​ർ​ണ​മാ​യും അ​ന്പ​തോ​ളം പ​ന​ക​ൾ​ക്ക് ഭാ​ഗി​ക​മാ​യും തീ​വ​യ്പി​ൽ നാ​ശം നേ​രി​ട്ടി​ട്ടു​ണ്ട്. പ​ഞ്ചാ​യ​ത്ത് വ​ച്ചു​പി​ടി​പ്പി​ച്ച കു​റേ ചേ​രു​മ​ര​ങ്ങ​ൾ​ക്കും തീ​വ​യ്പി​ൽ നാ​ശം നേ​രി​ട്ടി​രു​ന്നു.