ത​രൂ​ർ മ​ണ്ഡ​ല​ത്തി​ൽ 150 കോ​ടി​യു​ടെ റോ​ഡ് വി​ക​സ​നം
Tuesday, December 3, 2019 11:08 PM IST
പാലക്കാട്: ത​രൂ​ർ മ​ണ്ഡ​ല​ത്തി​ൽ 150 കോ​ടി രൂ​പ​യു​ടെ റോ​ഡ് വി​ക​സ​നം സാ​ധ്യ​മാ​ക്കി​യ​താ​യി മ​ന്ത്രി എ.​കെ.​ബാ​ല​ൻ പ​റ​ഞ്ഞു. പാ​ന്പാ​ടി​-പെ​രി​ങ്ങോ​ട്ടു​കു​റി​ശ്ശി റോ​ഡ് ന​വീ​ക​ര​ണ​ത്തി​ന്‍റെ പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. പ്ര​ള​യ​പു​ന​ർ​നി​ർ​മ്മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി പാ​ന്പാ​ടി പെ​രു​ങ്ങോ​ട്ടു​കു​റി​ശ്ശി റോ​ഡി​ൽ 1.37 കോ​ടി രൂ​പ​യു​ടെ ന​വീ​ക​ര​ണ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണ് ന​ട​ത്തു​ന്ന​ത്. തൃ​ശ്ശൂ​ർ ജി​ല്ലാ അ​തി​ർ​ത്തി മു​ത​ൽ പെ​രി​ങ്ങോ​ട്ടു​കു​റി​ശ്ശി ക​വ​ല വ​രെ​യു​ള്ള ഭാ​ഗ​ത്തി​ന്‍റെ ന​വീ​ക​ര​ണ പ്ര​വൃ​ത്തി​യി​ൽ കാ​രേ​ജ് വേ, ​വെ​ള്ള​ക്കെ​ട്ടു​ള്ള സ്ഥ​ല​ങ്ങ​ളി​ൽ ഉ​പ​രി​ത​ലം ബി.​എം ആ​ൻ​ഡ് ബി.​സി നി​ല​വാ​ര​ത്തി​ൽ ടാ​റിം​ഗ് എ​ന്നി​വ ന​ട​ത്തും. ആ​റ് മാ​സ​മാ​ണ് പ്ര​വൃ​ത്തി​യു​ടെ കാ​ലാ​വ​ധി.
പെ​രി​ങ്ങോ​ട്ടു​കു​റി​ശ്ശി പ​ഞ്ചാ​യ​ത്തി​ലെ ആ​ലി​ൻ​ചു​വ​ട്കു​റി​യ​പ്പ​ടി റോ​ഡ് വി​ക​സ​ന​ത്തി​ന് എംഎ​ൽഎ​യു​ടെ ആ​സ്തി വി​ക​സ​ന ഫ​ണ്ടി​ൽ നി​ന്നും 25 ല​ക്ഷം അ​നു​വ​ദി​ച്ച​താ​യി മ​ന്ത്രി അ​റി​യി​ച്ചു. ത​രൂ​ർ മ​ണ്ഡ​ല​ത്തി​ലെ എ​ല്ലാ റോ​ഡു​ക​ളേ​യും ബ​ന്ധി​പ്പി​ച്ചു കൊ​ണ്ടു​ള്ള റിം​ഗ് റോ​ഡ് ഉ​ട​ൻ സാ​ധ്യ​മാ​ക്കും. എംഎ​ൽ​എ​യു​ടെ ആ​സ്തി വി​ക​സ​ന ഫ​ണ്ട്, ന​ബാ​ർ​ഡ് ഫ​ണ്ട്, പ്ര​കൃ​തി ദു​രി​താ​ശ്വാ​സ ഫ​ണ്ട് എ​ന്നി​ങ്ങ​നെ വി​വി​ധ ഫ​ണ്ടു​ക​ൾ ഉ​പ​യോ​ഗി​ച്ചാ​ണ് ഗ്രാ​മീ​ണ റോ​ഡു​ക​ൾ നി​ർ​മി​ക്കാ​നും ന​വീ​ക​രി​ക്കാ​നും ക​ഴി​യു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. പെ​രി​ങ്ങോ​ട്ടു​കു​റി​ശ്ശി​യി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ കു​ഴ​ൽ​മ​ന്ദം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​ഷേ​ളി അ​ധ്യ​ക്ഷ​യാ​യി. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ഡ്വ.​കെ.​ശാ​ന്ത​കു​മാ​രി മു​ഖ്യാ​തി​ഥി​യാ​യി.