വീ​ടു​ കു​ത്തി​തു​റ​ന്ന് സ്വ​ർ​ണം ക​വ​ർ​ന്നു
Tuesday, December 3, 2019 11:08 PM IST
കോ​യ​ന്പ​ത്തൂ​ർ: വീ​ടു​കു​ത്തി​തു​റ​ന്ന് സ്വ​ർ​ണം ക​വ​ർ​ന്നു. പൊ​ള്ളാ​ച്ചി കാ​ളി​യാ​പു​രം ഉ​പ്പാ​ർ​റോ​ഡ് ത​ങ്ക​വേ​ലി​ന്‍റെ വീ​ട്ടി​ലാ​ണ് മോ​ഷ​ണം ന​ട​ന്ന​ത്. ര​ണ്ടു​ദി​വ​സ​ത്തി​നു​ശേ​ഷം ന​ട​ക്കു​ന്ന മ​ക​ൾ മ​ണി​മേ​ഖ​ല​യു​ടെ വി​വാ​ഹ​ത്തി​ന് ആ​വ​ശ്യ​മാ​യ സാ​ധ​ന​ങ്ങ​ൾ വാ​ങ്ങു​ന്ന​തി​നു പു​റ​ത്തു പോ​യ സ​മ​യ​ത്ത് വീ​ടി​ന്‍റെ മേ​ൽ​ക്കൂ​ര​യി​ലെ ഓ​ടു​ക​ൾ പൊ​ളി​ച്ചാ​ണ് മോ​ഷ്ടാ​ക്ക​ൾ അ​ക​ത്തു ക​യ​റി​യ​ത്.
ഇ​വ​ർ അ​ല​മാ​ര​യി​ൽ വി​വാ​ഹ​ത്തി​നാ​യി സൂ​ക്ഷി​ച്ച 24 പ​വ​ൻ സ്വ​ർ​ണം മോ​ഷ്ടി​ച്ച് ക​ട​ന്നു​ക​ള​ഞ്ഞു. ത​ങ്ക​വേ​ലി​ന്‍റെ പ​രാ​തി​യെ തു​ട​ർ​ന്ന് വാ​ൽ​പ്പാ​റ പോ​ലീ​സ് ഡി​എ​സ് പി.​വി​വേ​കാ​ന​ന്ദ​ൻ, ആ​ന​മ​ല ഇ​ൻ​സ്പെ​ക്ട​ർ സു​ബ്ര​ഹ്മ​ണ്യ​ൻ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ മോ​ഷ്ടാ​ക്ക​ൾ​ക്കാ​യി അ​ന്വേ​ഷ​ണം തു​ട​ങ്ങി.

പ്ര​തി​ഷേ​ധി​ച്ചു

കോ​യ​ന്പ​ത്തൂ​ർ: മേ​ട്ടു​പ്പാ​ള​യം ദു​ര​ന്ത​ത്തി​നി​ര​യാ​യ​വ​ർ​ക്ക് നീ​തി ന​ട​പ്പാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു സ​മ​രം ന​ട​ത്തി​യ​വ​ർ​ക്കെ​തി​രെ പോ​ലീ​സ് അ​തി​ക്ര​മം ന​ട​ത്തി​യ​തി​നെ​തി​രെ പ്ര​തി​ഷേ​ധം. പ്ര​തി​പ​ക്ഷ നേ​താ​വ് എം.​കെ.​സ്റ്റാ​ലി​ൻ, ന​ടൂ​ർ എ​ഡി കോ​ള​നി​യി​ൽ അ​പ​ക​ടം ന​ട​ന്ന സ്ഥ​ലം സ​ന്ദ​ർ​ശി​ച്ച് മ​ര​ണ​മ​ട​ഞ്ഞ​വ​രു​ടെ ബ​ന്ധു​ക്ക​ളെ ആ​ശ്വ​സി​പ്പി​ച്ച ശേ​ഷം മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​രോ​ടു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. മേ​ട്ടു​പ്പാ​ള​യ​ത്തു ന​ട​ന്ന ദു​ര​ന്ത​ത്തെ സം​ഭ​വ​മെ​ന്നോ അ​പ​ക​ട​മെ​ന്നോ പ​റ​ഞ്ഞ് ത​ള്ളി​ക്ക​ള​യാ​നാ​കി​ല്ലെ​ന്നും സ​ർ​ക്കാ​രി​ന്‍റെ അ​ശ്ര​ദ്ധ​യാ​ണ് ദു​ര​ന്ത​ത്തി​നു കാ​ര​ണം. ദു​ര​ന്ത​ത്തി​ന് ഇ​ര​യാ​യ​വ​രു​ടെ കു​ടും​ബ​ത്തി​ന് ന്യാ​യ​മാ​യ ന​ഷ്ട​പ​രി​ഹാ​ര​വും കു​ടും​ബ​ത്തി​ലു​ള്ള​വ​ർ​ക്ക് ഗ​വ​ണ്‍​മെ​ന്‍റ് ജോ​ലി​യും ന​ല്ല വീ​ടു​ക​ളും നി​ർ​മി​ച്ചു ന​ല്ക​ണം.
ദു​ര​ന്ത​ത്തി​നു കാ​ര​ണ​മാ​യ മ​തി​ൽ നി​ർ​മി​ച്ച സ്ഥ​ല​മു​ട​മ​യ്ക്കെ​തി​രെ ക​ടു​ത്ത ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്നും ദു​ര​ന്ത​ത്തി​നി​ര​യാ​യ​വ​ർ​ക്ക് നീ​തി ആ​വ​ശ്യ​പ്പെ​ട്ടു നി​ര​ത്തി​ലി​റ​ങ്ങി​യ​വ​ർ​ക്കു​നേ​രെ അ​തി​ക്ര​മം ന​ട​ത്തി​യ പോ​ലീ​സ് ന​ട​പ​ടി പ്ര​തി​ഷേ​ധാ​ഹ​മാ​ണെ​ന്നും എം.​കെ.​സ്റ്റാ​ലി​ൻ പ​റ​ഞ്ഞു. എം.​പി.​ആ​ർ.​രാ​ജ ഉ​ൾ​പ്പെ​ടെ​യു​ള്ള നേ​താ​ക്ക​ൾ പ​ങ്കെ​ടു​ത്തു.