പി.​ടി.​ധ​ർ​മ​ന​ച്ച​ൻ മാ​സ്റ്റ​ർ തീ​പ്പെ​ട്ടു
Thursday, December 5, 2019 11:49 PM IST
വ​ട​ക്ക​ഞ്ചേ​രി: പാ​ല​ക്കാ​ട്ടു​ശേ​രി ഒ​ന്നാം​രാ​ജാ​വ് വ​ട​ക്ക​ഞ്ചേ​രി പു​ഴ​ക്ക​ലി​ടം ത​റ​വാ​ട്ടി​ലെ പി.​ടി.​ധ​ർ​മ​ന​ച്ച​ൻ മാ​സ്റ്റ​ർ (94) തീ​പ്പെ​ട്ടു. ഇ​ന്ന​ലെ രാ​വി​ലെ​യാ​യി​രു​ന്നു അ​ന്ത്യം.

സം​സ്കാ​രം ഇ​ന്നു​രാ​വി​ലെ പ​ത്തി​നു സ​ർ​ക്കാ​ർ ഒൗ​ദ്യോ​ഗി​ക ബ​ഹു​മ​തി​ക​ളോടെ പു​ഴ​ക്ക​ലി​ടം ത​റ​വാ​ട്ടുശ്മ​ശാ​ന​ത്തി​ൽ ന​ട​ത്തും. ഭാ​ര്യ: പ​രേ​ത​യാ​യ സ്വ​യം​പ്ര​ഭ നേ​ത്യാ​ർ. മ​ക്ക​ൾ: പ​രേ​ത​യാ​യ സീ​ത, വി​മ​ല, രാ​മ​ച​ന്ദ്ര​ൻ, ശാ​ന്തി, ജ​യ​ൻ, സു​ശീ​ല, ഗീ​ത. മ​രു​മ​ക്ക​ൾ: വ​സ​ന്ത​കു​മാ​ർ, കേ​ശ​വ​ൻ​കു​ട്ടി, ശേ​ഖ​ര​ൻ, പ​ദ്മ​നാ​ഭ​ൻ, മു​കു​ന്ദ​ൻ, ര​വീ​ന്ദ്ര​ൻ, ശാ​ന്ത​കു​മാ​രി.

ക​ഴി​ഞ്ഞ​മാ​സം 17-നാ​ണ് ധ​ർ​മ​ന​ച്ച​ൻ മാ​സ്റ്റ​റെ രാ​ജാ​വാ​യി വാ​ഴി​ച്ചു​ള്ള ച​ട​ങ്ങു​ക​ൾ ന​ട​ന്ന​ത്.
പാ​ല​ക്കാ​ട് മു​രു​ക​ണി കി​ഴ​ക്കേ കോ​ണി​ക്ക​ലി​ട​ത്തി​ലെ കെ.​കെ.​ചാ​ത്തു അ​ച്ച​ൻ മാ​സ്റ്റ​റാ​കും പാ​ല​ക്കാ​ട്ടു​ശേ​രി​യി​ലെ പു​തി​യ ഒ​ന്നാം​രാ​ജാ​വ്. പു​ഴ​ക്ക​ലി​ടം, നെ​ല്ലി​ക്ക​ലി​ടം തു​ട​ങ്ങി ഒ​ന്പ​തി​ട​ങ്ങ​ളി​ലെ ഏ​റ്റ​വും പ്രാ​യം കൂ​ടി​യ​യാ​ളെ​യാ​ണ് രാ​ജാ​വാ​യി ഉ​യ​ർ​ത്തു​ക.

ഒ​ന്നാം രാ​ജാ​വ്, ര​ണ്ടാം രാ​ജാ​വ് എ​ന്നി​ങ്ങ​നെ ഒ​രേ​സ​മ​യം അ​ഞ്ചു രാ​ജാ​ക്കന്മാർ ഉ​ണ്ടാ​കും. ഒ​ന്നാം​രാ​ജാ​വ് തീ​പ്പെ​ട്ടാ​ൽ തൊ​ട്ടു​താ​ഴെ​യു​ള്ള ര​ണ്ടാം​രാ​ജാ​വ് ഒ​ന്നാം​രാ​ജാ​വാ​യി മാ​റും. അ​ഞ്ചാം രാ​ജാ​വാ​യി പു​തി​യ ഒ​രാ​ളെ ഇ​നി ക​ണ്ടെ​ത്തും. ഒ​ന്നാം രാ​ജാ​വി​ന് വ​ർ​ഷ​ത്തി​ൽ സ​ർ​ക്കാ​രി​ൽ​നി​ന്നും 15,000 രൂ​പ ക​പ്പം (മാ​ലി​യാ​ൻ) ല​ഭി​ക്കും.