മ​ണ്ണു​സം​ര​ക്ഷ​ണ പ​രി​പാ​ടി​ക്ക് തു​ട​ക്ക​മാ​യി
Friday, December 6, 2019 12:58 AM IST
ക​ല്ല​ടി​ക്കോ​ട്: ഭൂ​മി​യു​ടെ സം​ര​ക്ഷ​ണം മ​ണ്ണി​ൽ​നി​ന്നു തു​ട​ങ്ങാം. അ​തി​നാ​യി കൈ​കോ​ർ​ക്കാം എ​ന്ന പ്ര​മേ​യ​വു​മാ​യി ത​ച്ച​ന്പാ​റ കൃ​ഷി​ഭ​വ​ന്‍റെ​യും വി​വി​ധ ക​ർ​ഷ​ക​സ​മി​തി​ക​ളു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തു​ന്ന മ​ണ്ണു​സം​ര​ക്ഷ​ണ പ​രി​പാ​ടി​ക്ക് ലോ​ക മ​ണ്ണു​ദി​ന​ത്തി​ൽ തു​ട​ക്ക​മാ​യി.

ഒ​രു​വ​ർ​ഷം നീ​ണ്ടു​നി​ല്ക്കു​ന്ന പ​രി​പാ​ടി​യി​ൽ പ്ര​ള​യാ​ന​ന്ത​രം മ​ണ്ണി​ൽ ന​ഷ്ട​പ്പെ​ട്ട മൂ​ല​ക​ങ്ങ
​ൾ മ​ണ്ണ് പ​രി​ശോ​ധ​ന​യി​ലൂ​ടെ ക​ണ്ടെ​ത്തി അ​തി​നു​വേ​ണ്ട പ​രി​ഹാ​ര​മാ​ർ​ഗ​ങ്ങ​ൾ ഉ​ണ്ടാ​ക്കു​ക, ച​പ്പു​ച​വ​റു​ക​ൾ ക​ത്തി​ക്കാ​തെ മ​ണ്ണി​ന് പു​ത​യി​ടു​ക, രാ​സ​വ​ള ഉ​പ​യോ​ഗം പ​ര​മാ​വ​ധി കു​റ​യ്ക്കു​ക, ജൈ​വ​വ​ളം പ്രോ​ത്സാ​ഹി​പ്പി​ക്കു​ക. ക​ള​നാ​ശി​നി ഒ​ഴി​വാ​ക്കു​ക, മ​ണ്ണൊ​ലി​പ്പ് ത​ട​യു​ന്ന​തി​നു​വേ​ണ്ട കൃ​ഷി​രീ​തി​ക​ൾ പ​രീ​ക്ഷി​ക്കു​ക തു​ട​ങ്ങി​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തും.

ത​ച്ച​ന്പാ​റ കാ​പ്പു​മു​ഖ​ത്ത് ഹം​സ​യു​ടെ കൃ​ഷി​യി​ട​ത്തി​ൽ​നി​ന്നും പ​രി​ശോ​ധ​ന​യ്ക്കു​ള്ള മ​ണ്ണെ​ടു​ത്ത് മു​ൻ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ,​ടി.​സു​ജാ​ത ഉ​ദ്ഘാ​ട​നം ചെ​യ്തു.

ക്ല​സ്റ്റ​ർ ക​ണ്‍​വീ​ന​ർ പി.​സി.​ജേ​ക്ക​ബ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കൃ​ഷി ഓ​ഫീ​സ​ർ എ​സ്.​ശാ​ന്തി​നി ക്ലാ​സെ​ടു​ത്തു.