ഉൗ​ർ​ജ സം​ര​ക്ഷ​ണം മു​ൻ​നി​ർ​ത്തി​യു​ള്ള കാ​ർ​ഷി​ക രീ​തി​ക​ൾ അ​വ​ലം​ബി​ക്ക​ണം: മ​ന്ത്രി
Sunday, December 8, 2019 11:16 PM IST
പാലക്കാട്: ഉൗ​ർ​ജ സം​ര​ക്ഷ​ണം മു​ൻ നി​ർ​ത്തി​യു​ള്ള കാ​ർ​ഷി​ക രീ​തി​ക​ൾ ക​ർ​ഷ​ക​ർ അ​വ​ലം​ബി​ക്ക​ണ​മെ​ന്ന് ജ​ല​വി​ഭ​വ വ​കു​പ്പ് മ​ന്ത്രി കെ ​കൃ​ഷ്ണ​ൻ​കു​ട്ടി പ​റ​ഞ്ഞു. കു​സും പ​ദ്ധ​തി വ​ഴി അ​ന​ർ​ട്ട് മു​ഖേ​ന ക​ർ​ഷ​ക​ർ​ക്ക് അ​റു​പ​തു ശ​ത​മാ​നം സ​ബ്ബ്സി​ഡി നി​ര​ക്കി​ൽ നി​ല​വി​ലു​ള്ള കാ​ർ​ഷി​ക പ​ന്പു​ക​ളെ സോ​ളാ​ർ പ​ന്പു സെ​റ്റു​ക​ളാ​യി സ്ഥാ​പി​ക്കു​ന്ന​തി​നു​ള്ള വി​ശ​ദീ​ക​ര​ണ ക്ലാ​സ് ചി​റ്റൂ​ർ എം​പ്ലോ​യ്മെ​ന്‍റ് ക​രി​യ​ർ ഡ​വ​ല​പ്പ്മെ​ന്‍റ് സെ​ന്‍റ​ർ ഹാ​ളി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്ത് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി. സോ​ളാ​ർ പ​ന്പ് സെ​റ്റു​ക​ൾ ഉ​പ​യോ​ഗി​ക്കു​ക വ​ഴി വൈ​ദ്യു​തി ലാ​ഭി​ക്കു​ന്ന​തോ​ടൊ​പ്പം ത​ന്നെ കൂ​ടു​ത​ൽ ജ​ല​സേ​ച​നം ല​ഭ്യ​മാ​കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.അ​ന​ർ​ട്ട് ജ​ന​റ​ൽ മാ​നേ​ജ​ർ ച​ന്ദ്ര​ശേ​ഖ​ര​ൻ അ​ധ്യ​ക്ഷ​നാ​യി. പ്രോ​ഗ്രാം ഓ​ഫീ​സ​ർജെ.മ​നോ​ഹ​ര​ൻ സോ​ളാ​ർ പ​ന്പു സെ​റ്റു​ക​ളെ കു​റി​ച്ചു ക്ലാ​സെ​ടു​ത്തു. അ​ന​ർ​ട്ട് ജി​ല്ലാ എ​ഞ്ചീ​നി​യ​ർ സു​രേ​ഷ്കു​മാ​ർ ആ​മു​ഖ പ്ര​ഭാ​ഷ​ണം ന​ട​ത്തി. അ​ന​ർ​ട്ട് ഉ​ദ്യോ​ഗ​സ്ഥ​രും പ​രി​പാ​ടി​യി​ൽ സം​ബ​ന്ധി​ച്ചു. പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​കു​ന്ന​തി​ന് ഗു​ണ​ഭോ​ക്താ​ക്ക​ൾ നാ​ൽ​പ്പ​ത് ശ​ത​മാ​നം വി​ഹി​തം അ​ട​ച്ചാ​ൽ മ​തി​യെ​ന്ന് അ​ന​ർ​ട്ട് ജി​ല്ലാ ഓ​ഫീ​സ​ർ അ​റി​യി​ച്ചു.