കാ​ട്ടു​തീ​യ്ക്കെ​തി​രെ നാ​ട്ടു​കൂ​ട്ടം
Tuesday, December 10, 2019 12:52 AM IST
മ​ണ്ണാ​ർ​ക്കാ​ട്: ക​ണ്ട​മം​ഗ​ലം പു​റ്റാ​നി​ക്കാ​ട് സ​ന്തോ​ഷ് ലൈ​ബ്ര​റി​യും വ​നം വ​ന്യ​ജീ​വി വ​കു​പ്പ് തി​രു​വി​ഴാം​കു​ന്ന് ഫോ​റ​സ്റ്റ് സ്റ്റേ​ഷ​ന്‍റെ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ പ​ടി​ഞ്ഞാ​റെ പു​റ്റാ​നി​ക്കാ​ട് തേ​ക്ക് പ്ലാ​ന്‍റേഷ​നു​സ​മീ​പം കാ​ട്ടു​തീ​യ്ക്കെ​തി​രെ നാ​ട്ടു​കൂ​ട്ടം സം​ഘ​ടി​പ്പി​ച്ചു.
മ​ണ്ണാ​ർ​ക്കാ​ട് റേ​ഞ്ച് ഫോ​റ​സ്റ്റ് ഓ​ഫീ​സ​ർ യു.​ആ​ഷി​ഖ് അ​ലി നാ​ട്ടു​കൂ​ട്ടം ഉ​ദ്ഘാ​ട​നം ചെ​യ്തു. ഇ​തോ​ട​നു​ബ​ന്ധി​ച്ച് രൂ​പീ​ക​രി​ച്ച കാ​ട്ടു​തീ പ്ര​തി​രോ​ധ സ​ന്ന​ദ്ധ​സേ​ന​യു​ടെ ഉ​ദ്ഘാ​ട​നം കോ​ട്ടോ​പ്പാ​ടം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് മെം​ബ​ർ എ.​സു​ബ്ര​ഹ്മ​ണ്യ​ൻ നി​ർ​വ​ഹി​ച്ചു. ലൈ​ബ്ര​റി പ്ര​സി​ഡ​ന്‍റ് സി.​മൊ​യ്തീ​ൻ കു​ട്ടി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
സെ​ക്ര​ട്ട​റി എം.​ച​ന്ദ്ര​ദാ​സ​ൻ ആ​മു​ഖ വി​ശ​ദീ​ക​ര​ണം ന​ട​ത്തി. മ​ണ്ണാ​ർ​ക്കാ​ട് താ​ലൂ​ക്ക് ലൈ​ബ്ര​റി കൗ​ണ്‍​സി​ൽ സെ​ക്ര​ട്ട​റി പി.​എ​ൻ.​മോ​ഹ​ന​ൻ, തി​രു​വി​ഴാം​കു​ന്ന് ഡെ​പ്യൂ​ട്ടി റേ​ഞ്ച് ഫോ​റ​സ്റ്റ് ഓ​ഫീ​സ​ർ എം.​ശ​ശി​കു​മാ​ർ, സെ​ക്ഷ​ൻ ഫോ​റ​സ്റ്റ് ഓ​ഫീ​സ​ർ പി.​മോ​ഹ​ന​കൃ​ഷ്ണ​ൻ, ഷൗ​ക്ക​ത്ത​ലി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ഇ​തോ​ട​നു​ബ​ന്ധി​ച്ച് സ​ന്ദീ​പ് അ​ന്പാ​ഴ​ക്കോ​ടും സം​ഘ​വും അ​വ​ത​രി​പ്പി​ച്ച സം​ഗീ​ത​വി​രു​ന്ന് ശ്ര​ദ്ധേ​യ​മാ​യി. സ​ന്ന​ദ്ധ​സേ​ന​യു​ടെ കോ- ​ഓ​ർ​ഡി​നേ​റ്റ​റാ​യി സി.​മൊ​യ്തീ​ൻ​കു​ട്ടി​യെ നി​ശ്ച​യി​ച്ചു.