കെ​പി​എ​സ്ടി​എ കാരാകുറുശി ബ്രാഞ്ച് സമ്മേളനം
Tuesday, December 10, 2019 12:52 AM IST
മ​ണ്ണാ​ർ​ക്കാ​ട്: ഭാ​വി​ത​ല​മു​റ​യു​ടെ വ​ള​ർ​ച്ച​യ്ക്കും രാ​ജ്യ​ത്തി​ന്‍റെ പു​രോ​ഗ​തി​ക്കും അ​ത്യ​ന്താ​പേ​ക്ഷി​ത​മാ​യ വി​ദ്യാ​ഭ്യാ​സ​മേ​ഖ​ല​യ്ക്ക് ആ​വ​ശ്യ​മാ​യ സാ​ന്പ​ത്തി​ക​സ​ഹാ​യം ന​ല്കാ​തെ മ​ന്ത്രി​മാ​രു​ടെ സു​ഖ​സൗ​ക​ര്യ​ങ്ങ​ൾ​ക്കും ഹെ​ലി​കോ​പ്റ്റ​ർ വാ​ങ്ങു​ന്ന​തി​നും വി​ദേ​ശ​യാ​ത്ര​യ്ക്കും പ​ണം ധൂ​ർ​ത്ത​ടി​ക്കു​ക​യാ​ണ് സം​സ്ഥാ​ന​സ​ർ​ക്കാ​രെ​ന്ന് കെ​പി​എ​സ്ടി​എ കാ​രാ​കു​റു​ശി ബ്രാ​ഞ്ച് സ​മ്മേ​ള​നം ആ​രോ​പി​ച്ചു.
സം​സ്ഥാ​ന ക​മ്മി​റ്റി​യം​ഗം കെ.​ജി.​ബാ​ബു സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു. വി​ദ്യാ​ഭ്യാ​സ​വ​കു​പ്പി​ന്‍റെ ഒൗ​ദ്യോ​ഗി​ക പാ​ഠ്യ​പ​ദ്ധ​തി ഉൗ​ർ​ജ​സ്വ​ല​ത​യോ​ടെ ന​ട​പ്പാ​ക്കു​ന്ന അ​ധ്യാ​പ​ക​രു​ടെ മ​നോ​വീ​ര്യം ത​ക​ർ​ക്കു​ന്ന സ​മാ​ന്ത​ര വി​ദ്യാ​ഭ്യാ​സ പ​രി​പാ​ടി​ക​ൾ ഉ​പേ​ക്ഷി​ക്ക​ണ​മെ​ന്ന് സ​മ്മേ​ള​നം ആ​വ​ശ്യ​പ്പെ​ട്ടു.
പ​ള്ളി​ക്കു​റു​പ്പ് ശ​ബ​രി ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ഒ.​പി.​നാ​രാ​യ​ണ​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ലാ​യി​രു​ന്നു സ​മ്മേ​ള​നം. വി.​കെ.​മാ​ത്യു, ജി.​ജ്യോ​തി​ല​ക്ഷ്മി, വൃ​ന്ദാ​വ​നം ഗോ​പ​കു​മാ​ർ, എ​ൻ.​എ​സ്.​നൗ​ഷാ​ദ്, നൗ​ഷാ​ദ് ബാ​ബു, ബി​ജു അ​ന്പാ​ടി, ജ​യ​മോ​ഹ​ന​ൻ, മ​നോ​ജ് ച​ന്ദ്ര​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ഭാ​ര​വാ​ഹി​ക​ളാ​യി പ്ര​സി​ഡ​ന്‍റ്-​വി.​കെ.​മാ​ത്യു (ശ​ബ​രി ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ പ​ള്ളി​ക്കു​റു​പ്പ്), സെ​ക്ര​ട്ട​റി- ബി​ന്ദു (ഗ​വ​ണ്‍​മെ​ന്‍റ് എ​ച്ച് എ​സ് എ​സ് കാ​രാ​കു​ർ​ശി), ട്ര​ഷ​റ​ർ-​ര​മ്യാ മോ​ഹ​ൻ (ശ​ബ​രി ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ പ​ള്ളി​ക്കു​റു​പ്പ്).