ഭ​ക്ഷ്യ പൊ​തു​വി​ത​ര​ണ മേ​ഖ​ല​യി​ലെ സു​താ​ര്യ​ത സ​ർ​ക്കാ​ർ ല​ക്ഷ്യം : മ​ന്ത്രി പി. ​തി​ലോ​ത്ത​മ​ൻ
Tuesday, December 10, 2019 11:36 PM IST
അഗളി: ഭ​ക്ഷ്യ പൊ​തു​വി​ത​ര​ണ മേ​ഖ​ല​യി​ലെ സു​താ​ര്യ​ത​യാ​ണ് സ​ർ​ക്കാ​ർ ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്ന് ഭ​ക്ഷ്യ പൊ​തു​വി​ത​ര​ണ വ​കു​പ്പ് മ​ന്ത്രി പി.​തി​ലോ​ത്ത​മ​ൻ പ​റ​ഞ്ഞു. അ​ട്ട​പ്പാ​ടി​യി​ലെ ആ​ദി​വാ​സി ഉൗ​രു​ക​ളി​ൽ സ​ഞ്ച​രി​ക്കു​ന്ന റേ​ഷ​ൻ ക​ട ഉ​ദ്ഘാ​ട​നം ചെ​യ്തു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി. പു​തൂ​ർ ആ​ന​വാ​യ് ആ​ദി​വാ​സി ഉൗ​രി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ എ​ൻ. ഷം​സു​ദ്ദീ​ൻ എം.​എ​ൽ.​എ. അ​ധ്യ​ക്ഷ​നാ​യി.

ഭ​ക്ഷ്യ ഭ​ദ്ര​താ നി​യ​മം ന​ട​പ്പി​ലാ​ക്കി ര​ണ്ട​ര വ​ർ​ഷം പി​ന്നി​ടു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ സം​സ്ഥാ​ന​ത്ത് ഭ​ക്ഷ്യ​വി​ത​ര​ണം ഫ​ല​പ്ര​ദ​മാ​യി ന​ട​ത്താ​ൻ ക​ഴി​ഞ്ഞു. കേ​ന്ദ്ര​സ​ർ​ക്കാ​ർ സം​സ്ഥാ​ന​ത്തി​ന്‍റെ റേ​ഷ​ൻ വി​ഹി​തം വെ​ട്ടി​കു​റ​ച്ച​ത് ന​മ്മു​ടെ ഭ​ക്ഷ്യ വി​ത​ര​ണ മേ​ഖ​ല​യി​ൽ പ്ര​തി​സ​ന്ധി​യ്ക്ക് കാ​ര​ണ​മാ​കു​മെ​ങ്കി​ലും അ​തി​നെ മ​റി​ക​ട​ക്കാ​ൻ സ​ർ​ക്കാ​രി​ന് ക​ഴി​ഞ്ഞി​ട്ടു​ണ്ട്. എ​ല്ലാ​വ​രി​ലേ​ക്കും റേ​ഷ​ൻ വി​ത​ര​ണം എ​ത്തി​ക്കു​ക എ​ന്ന​താ​ണ് സ​ർ​ക്കാ​ർ ല​ക്ഷ്യ​മി​ടു​ന്ന​ത്.

റേ​ഷ​ൻ വി​ത​ര​ണ​ത്തി​ലെ അ​പാ​ക​ത​ക​ൾ പ​രി​ഹ​രി​ക്കു​ന്ന​തി​നാ​യാ​ണ് ഇ ​പോ​സ് മെ​ഷീ​ൻ ഉ​ൾ​പ്പെ​ടെ​യു​ള്ള സം​വി​ധാ​ന​ങ്ങ​ൾ ആ​രം​ഭി​ച്ച​ത് .ഇ ​പോ​സ് മെ​ഷീ​ൻ ത്രാ​സു​മാ​യി ബ​ന്ധി​പ്പി​ക്കാ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ് സ​ർ​ക്കാ​രെ​ന്നും അ​തി​ലൂ​ടെ റേ​ഷ​ൻ വി​ത​ര​ണം കൂ​ടു​ത​ൽ സു​താ​ര്യ​മാ​കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. റേ​ഷ​ൻ വി​ത​ര​ണ​വു​യി ബ​ന്ധ​പ്പെ​ട്ട പ​രാ​തി​ക​ൾ ഉ​ണ്ടെ​ങ്കി​ൽ ഉ​ട​ൻ ഉ​ദ്യോ​ഗ​സ്ഥ​രെ അ​റി​യി​ക്ക​ണ​മെ​ന്നും റേ​ഷ​ൻ വാ​ങ്ങു​ന്ന​ത് ഓ​രോ​രു​ത്ത​രു​ടെ​യും അ​വ​കാ​ശ​മാ​ണ്. അ​ത്് കൃ​ത്യ​മാ​യി ല​ഭി​ക്കു​ന്നു​ണ്ടെ​ന്ന് ഓ​രോ​രു​ത്ത​രും ഉ​റ​പ്പ് വ​രു​ത്ത​ണ​മെ​ന്ന് മ​ന്ത്രി പി.​തി​ലോ​ത്ത​മ​ൻ വ്യ​ക്ത​മാ​ക്കി.

എ​ല്ലാ സ്ഥ​ല​ങ്ങ​ളി​ലും റേ​ഷ​ൻ വി​ത​ര​ണം സു​ഗ​മ​മാ​ക്കു​ന്ന​തി​ന് വേ​ണ്ട പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്തും. റേ​ഷ​ൻ ക​ട​ക്കാ​ർ അ​രി​യും ഗോ​ത​ന്പും കൃ​ത്യ​മാ​യി ന​ൽ​കു​ന്നി​ല്ലെ​ങ്കി​ൽ ശ​ക്ത​മാ​യ നി​യ​മ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കും. അ​ട്ട​പ്പാ​ടി മേ​ഖ​ല​യി​ലു​ള്ള​വ​രു​ടെ അ​ഭി​പ്രാ​യ​ങ്ങ​ൾ പ​രി​ഗ​ണി​ച്ച് റേ​ഷ​ൻ വി​ത​ര​ണ​ത്തി​ൽ ചാ​മ, റാ​ഗി​എ​ന്നി​വ ഉ​ൾ​പ്പെ​ടു​ത്തു​ന്ന​തി​നെ കു​റി​ച്ച് ആ​ലോ​ചി​ക്കും. സ​ഞ്ച​രി​ക്കു​ന്ന റേ​ഷ​ൻ ക​ട​യു​ടെ ആ​ദ്യ ഭ​ക്ഷ്യ വി​ത​ര​ണം ഉൗ​ര് മൂ​പ്പ​നാ​യ ക​ക്കി മൂ​പ്പ​ന് ന​ൽ​കി മ​ന്ത്രി നി​ർ​വ​ഹി​ച്ചു.

പു​തൂ​ർ പ​ഞ്ചാ​യ​ത്തി​ലെ ആ​ന​വാ​യ് മേ​ഖ​ല​യി​ലു​ള്ള മേ​ലെ ആ​ന​വാ​യ്, താ​ഴെ ആ​ന​വാ​യ്, ഗ​ല​സി, ക​ടു​ക് മ​ണ്ണ, മു​രു​ക​ള, പാ​ല​പ്പ​ട, കി​ണ​റ്റു​ക​ര, മേ​ലെ തൊ​ഡു​ക്കി , താ​ഴെ തൊ​ഡു​ക്കി, തു​ട​ങ്ങി​യ ഉൗ​രു​ക​ളി​ലാ​ണ് ആ​ദ്യ​ഘ​ട്ട​ത്തി​ൽ പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്. ഈ ​പ്ര​ദേ​ശ​ങ്ങ​ളി​ലെ 120 ഓ​ളം കു​ടും​ബ​ങ്ങ​ൾ​ക്ക് 20 കി​ലോ​മീ​റ്റ​റി​ല​ധി​കം വ​ന​പ്ര​ദേ​ശ​ത്ത് കൂ​ടെ സ​ഞ്ച​രി​ച്ചു​വേ​ണം റേ​ഷ​ൻ ക​ട​യി​ൽ എ​ത്താ​ൻ. ഇ​ത്ത​രം സാ​ഹ​ച​ര്യം ഒ​ഴി​വാ​ക്കു​ക​യും കൃ​ത്യ​മാ​യ സ​മ​യ​ങ്ങ​ളി​ൽ റേ​ഷ​ൻ വീ​ടു​ക​ളി​ൽ എ​ത്തി​ക്കു​ക​യും ല​ക്ഷ്യ​മി​ട്ടാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്.

വ​നം​വ​കു​പ്പി​ന് കീ​ഴി​ലു​ള്ള വ​നം വി​ക​സ​ന ഏ​ജ​ൻ​സി മു​ഖേ​ന ല​ഭ്യ​മാ​ക്കു​ന്ന വാ​ഹ​ന​ങ്ങ​ളി​ൽ മാ​സ​ത്തി​ൽ മൂ​ന്നു ത​വ​ണ​യാ​ണ് പ്ര​ദേ​ശ​ങ്ങ​ളി​ലേ​ക്ക് റേ​ഷ​ൻ എ​ത്തി​ക്കു​ക. ആ​ദി​വാ​സി പ്ര​മോ​ട്ട​ർ​മാ​ർ മു​ഖേ​ന റേ​ഷ​ൻ ന​ൽ​കു​ന്ന ദി​വ​സ​ങ്ങ​ൾ ഉൗ​രു​ക​ളി​ൽ അ​റി​യി​ക്കു​ക​യും താ​ഴെ ആ​ന​വാ​യ്, താ​ഴെ ഭൂ​ത​യാ​ർ എ​ന്നി​വ​ട​ങ്ങ​ളി​ൽ റേ​ഷ​ൻ എ​ത്തി​ച്ച് അ​വി​ടെ നി​ന്നു​മാ​യി​രി​ക്കും മ​റ്റു ഉൗ​രു​ക​ളി​ലേ​ക്ക് വി​ത​ര​ണം ചെ​യ്യു​ക. ഇ​ത്ത​ര​ത്തി​ലു​ള്ള ജി​ല്ല​യി​ലെ ആ​ദ്യ സം​രം​ഭ​മാ​ണ് അ​ട്ട​പ്പാ​ടി​യി​ലേ​ത്.
ഒ​റ്റ​പ്പാ​ലം സ​ബ് ക​ല​ക്ട​റും അ​ട്ട​പ്പാ​ടി നോ​ഡ​ൽ ഓ​ഫീ​സ​റു​മാ​യ അ​ർ​ജു​ൻ പാ​ണ്ഡ്യ​ൻ, അ​ട്ട​പ്പാ​ടി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കാ​ളി​യ​മ്മ, പു​തൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജ്യോ​തി അ​നി​ൽ​കു​മാ​ർ, ജി​ല്ലാ സ​പ്ലൈ ഓ​ഫീ​സ​ർ കെ. ​അ​ജി​ത് കു​മാ​ർ , ക​ക്കി മൂ​പ്പ​ൻ, ത്രി​ത​ല പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​ർ, ജ​ന​പ്ര​തി​നി​ധി​ക​ൾ, ഉ​ദ്യോ​ഗ​സ്ഥ​ർ എ​ന്നി​വ​ർ പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്തു.