റി​സ​ർ​വ് സൈ​റ്റി​ൽ നി​ർ​മി​ച്ച വീ​ടു​ക​ൾ കോ​ർ​പ​റേ​ഷ​ൻ നീ​ക്കം ചെ​യ്തു
Tuesday, December 10, 2019 11:36 PM IST
കോ​യ​ന്പ​ത്തൂ​ർ: കാ​മ​രാ​ജ​പു​ര​ത്തെ റി​സ​ർ​വ് സൈ​റ്റി​ൽ നി​ർ​മി​ച്ച വീ​ടു​ക​ൾ കോ​ർ​പ​റേ​ഷ​ൻ അ​ധി​കൃ​ത​രു​ടെ നേ​തൃ​ത്വ​ത്തി​ൽ നീ​ക്കം ചെ​യ്തു. കാ​മ​രാ​ജ​പു​ര​ത്തി​ൽ കോ​ർ​പ​റേ​ഷ​നു സ്വ​ന്ത​മാ​യ ര​ണ്ടേ​ക്ക​ർ റി​സ​ർ​വ് സൈ​റ്റ് കൈ​യേ​റ്റം ചെ​യ്ത് നൂ​റി​ലേ​റെ കു​ടും​ന്പ​ങ്ങ​ൾ താ​മ​സി​ച്ചി​രു​ന്നു.

ഇ​വ​ർ​ക്ക് ചേ​രി​നി​ർ​മാ​ർ​ജ​ന ബോ​ർ​ഡി​നു കീ​ഴി​ൽ വീ​ടു​ക​ൾ അ​നു​വ​ദി​ച്ചു ന​ല്കി​യി​രു​ന്നു. ഇ​തേ​തു​ട​ർ​ന്ന് ഒ​ഴി​ഞ്ഞു​പോ​യ​വ​രു​ടെ 68 വീ​ടു​ക​ൾ ഇ​ടി​ച്ചു​നീ​ക്കി​യി​രു​ന്നു. ഈ ​നി​ല​യി​ൽ ബാ​ക്കി​യു​ള്ള 22 വീ​ടു​ക​ളും കാ​ലി​ചെ​യ്ത നി​ല​യി​ൽ കോ​ർ​പ​റേ​ഷ​ൻ ടൗ​ണ്‍ പ്ലാ​നിം​ഗ് ഓ​ഫീ​സ​ർ സെ​ന്തി​ൽ ഭാ​സ്ക​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ അ​ധി​കൃ​ത​ർ വീ​ടു​ക​ൾ ഇ​ടി​ച്ചു നീ​ക്കം ചെ​യ്യു​ക​യാ​യി​രു​ന്നു.