ബൈ​ക്ക് റേ​സ് ന​ട​ത്തി​യ യു​വാ​ക്ക​ൾ​ക്കെ​തി​രെ കേ​സെ​ടു​ത്തു
Friday, December 13, 2019 12:22 AM IST
കോ​യ​ന്പ​ത്തൂ​ർ: വ​ട​വ​ള്ളി മ​രു​ത​മ​ലൈ റോ​ഡി​ൽ ബൈ​ക്ക് റേ​സ് ന​ട​ത്തി​യ ഇ​രു​പ​ത്തി​യൊ​ന്നു യു​വാ​ക്ക​ൾ​ക്കെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്തു. വ​ട​വ​ള്ളി മ​രു​ത​മ​ലൈ റോ​ഡി​ൽ അ​ർ​ധ​രാ​ത്രി​യി​ൽ ബൈ​ക്ക് റേ​സ് ന​ട​ക്കു​ന്ന​താ​യി വ​ട​വ​ള്ളി പോ​ലീ​സി​നു വി​വ​രം ല​ഭി​ച്ച​തി​നെ തു​ട​ർ​ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ഐ​ഒ​ബി കോ​ള​നി​യി​ൽ അ​മി​ത​വേ​ഗ​ത​യി​ൽ ബൈ​ക്ക് റേ​സ് ന​ട​ത്തു​ന്ന​താ​യി ക​ണ്ടെ​ത്തി​യ​ത്.

ഇ​തേ തു​ട​ർ​ന്നാ​ണ് ബൈ​ക്ക് റേ​യ്സ് ന​ട​ത്തി​യ 21 യു​വാ​ക്ക​ളെ പി​ടി​കൂ​ടി​യ​ത്. ഇ​വ​രി​ൽ​നി​ന്നും 11 ബൈ​ക്കു​ക​ൾ, ര​ണ്ടു കു​തി​ര​വ​ണ്ടി​ക​ൾ എ​ന്നി​വ പി​ടി​ച്ചെ​ടു​ത്തു. പോ​ലീ​സ് ഇ​വ​ർ​ക്കെ​തി​രെ കേ​സെ​ടു​ത്ത് താ​ക്കീ​തു ചെ​യ്തു വി​ട്ട​യ​ച്ചു.