കേ​ര​ള സി​വി​ൽ ഡി​ഫ​ൻ​സി​ൽ അം​ഗ​മാ​കാം
Friday, December 13, 2019 12:22 AM IST
വ​ട​ക്ക​ഞ്ചേ​രി: പ്ര​കൃ​തി​ദു​ര​ന്ത​ങ്ങ​ൾ മി​ക​ച്ച​രീ​തി​യി​ൽ അ​തി​ജീ​വി​ക്കു​ന്ന​തി​ന് അ​ടി​യ​ന്തി​ര​മാ​യി ഇ​ട​പെ​ടാ​നാ​കു​ന്ന പ്ര​തി​രോ​ധ സേ​ന രൂ​പീ​ക​രി​ക്കും. വ​ട​ക്ക​ഞ്ചേ​രി ഫ​യ​ർ ആ​ൻ​ഡ് റ​സ്ക്യു സ്റ്റേ​ഷ​നു​കീ​ഴി​ൽ ഒ​രു ഗ്രൂ​പ്പി​ൽ 50 വോ​ള​ണ്ടി​യ​ർ·ാ​ർ​ക്ക് ഇ​തി​നാ​യി വി​ദ​ഗ്ധ പ​രി​ശീ​ല​നം ന​ല്കും.
സ്ത്രീ​ക​ൾ, പ്ര​ഫ​ഷ​ണ​ലു​ക​ൾ തു​ട​ങ്ങി​യ​വ​രെ കൂ​ടി സേ​ന​യു​ടെ ഭാ​ഗ​മാ​ക്കും. സം​സ്ഥാ​ന​ത്ത് 6200 പേ​രെ​യാ​ണ് ആ​ദ്യ​ഘ​ട്ട​ത്തി​ൽ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​ത്. കേ​ര​ള​ത്തി​ലെ 124 ഫ​യ​ർ​സ്റ്റേ​ഷ​നു​ക​ൾ കേ​ന്ദ്രീ​ക​രി​ച്ചാ​ണ് യൂ​ണി​റ്റു​ക​ൾ രൂ​പീ​ക​രി​ക്കു​ക. സി​വി​ൽ ഡി​ഫ​ൻ​സ് അ​ക്കാ​ദ​മി​യി​ലാ​ണ് പ​രി​ശീ​ല​നം.

അം​ഗീ​കൃ​ത ബാ​ഡ്ജു​ള്ള വോ​ള​ണ്ടി​യ​ർ·ാ​ർ അ​വ​ർ കേ​ര​ള​ത്തി​ൽ എ​വി​ടെ​യാ​യാ​ലും ആ​പ​ത്ഘ​ട്ട​ങ്ങ​ളി​ൽ ഇ​ട​പെ​ടു​ന്ന​തി​നോ സേ​വ​നം ചെ​യ്യു​ന്ന​തി​നോ ത​ട​സ​മു​ണ്ടാ​കി​ല്ല. വി​വ​ര​ങ്ങ​ൾ​ക്ക് വ​ട​ക്ക​ഞ്ചേ​രി ഫ​യ​ർ​സ്റ്റേ​ഷ​നു​മാ​യി ബ​ന്ധ​പ്പെ​ട​ണം. ഫോ​ണ്‍: 9446 304 471.