ബ​യോ ബി​ൻ വി​ത​ര​ണം ചെ​യ്തു
Friday, December 13, 2019 12:24 AM IST
നെന്മാറ: ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്‍റെ ക്ലീ​ൻ നെന്മാറ ഗ്രീ​ൻ നെന്മാ​റ പ​ദ്ധ​തി​യിൽ ഉ​റ​വി​ട​മാ​ലി​ന്യ സം​സ്ക​ര​ണം ശാ​സ്ത്രീ​യ​മാ​യ രീ​തി​യി​ൽ ന​ട​പ്പി​ലാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി മു​ണ്ടൂ​ർ ഐ​ആ​ർ​ടി​സി യു​ടെ സാ​ങ്കേ​തി​ക സ​ഹാ​യ​ത്തോ​ടെ ബ​യോ ബി​ൻ 300 കു​ടും​ബ​ങ്ങ​ൾ​ക്ക് വി​ത​ര​ണം ചെ​യ്തു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​പ്രേ​മ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.

1800 രൂ​പ വി​ല​വ​രു​ന്ന ബി​ൻ 90 ശ​ത​മാ​നം സ​ബ്സി​ഡി നി​ര​ക്കി​ലാ​ണ് വി​ത​ര​ണം ചെ​യ്യു​ന്ന​ത്. പു​ഷ്പ​ല​ത എം.​ആ​ർ.​നാ​രാ​യ​ണ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സി.​പ്ര​കാ​ശ​ൻ, ഉ​ഷ ര​വീ​ന്ദ്ര​ൻ, ആ​ർ.​മു​ര​ളീ​ധ​ര​ൻ, രാ​ധി​ക, രാ​ധാ​കൃ​ഷ്ണ​ൻ, ഷി​ജു, പ്ര​ഭു​റാം, മ​നോ​ജ്, അ​ജീ​ഷ്, ല​ളി​ത​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.