മ​ന്ത്രി​സ​ഭാ തീ​രു​മാ​നം പു​നഃ​പ​രി​ശോ​ധി​ക്ക​ണം: ക​ർ​ഷ​ക സം​ര​ക്ഷ​ണ ജാ​ഗ്ര​താ​സ​മി​തി
Saturday, December 14, 2019 12:56 AM IST
പാ​ല​ക്കാ​ട്: ഭൂ​പ​രി​ഷ്ക​ര​ണ നി​യ​മ​ഭേ​ദ​ഗ​തി ശി​പാ​ർ​ശ വ​ർ​ഷ​ങ്ങ​ളാ​യി ഭൂ​മി വി​ല​യ്ക്കു​വാ​ങ്ങി വി​വി​ധ​യി​നം കാ​ർ​ഷി​ക​വി​ള​ക​ൾ ചെ​യ്ത് ഉ​പ​ജീ​വ​നം ക​ഴി​ക്കു​ന്ന ക​ർ​ഷ​ക​രെ സാ​ര​മാ​യി ബാ​ധി​ക്കു​മെ​ന്ന​തി​നാ​ൽ മ​ന്ത്രി​സ​ഭാ തീ​രു​മാ​നം പു​നഃ​പ​രി​ശോ​ധി​ക്ക​ണ​മെ​ന്ന് ക​ർ​ഷ​ക സം​ര​ക്ഷ​ണ ജാ​ഗ്ര​താ​സ​മി​തി ജി​ല്ലാ ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു.

നി​യ​മ​ഭേ​ദ​ഗ​തി വ​ന്നാ​ൽ ആ​യി​ര​ക്ക​ണ​ക്കി​നു ചെ​റു​കി​ട ക​ർ​ഷ​ക​ർ​ക്ക് ഉ​ണ്ടാ​കു​ന്ന ദൂ​ര​വ്യാ​പ​ക​മാ​യ പ്ര​ത്യാ​ഘാ​ത​ങ്ങ​ളെ​ക്കു​റി​ച്ച് പ്ര​തി​നി​ധി സ​മ്മേ​ള​നം ച​ർ​ച്ച​ന​ട​ത്തി. വ​ന്യ​മൃ​ഗ​ശ​ല്യ​വും കാ​ർ​ഷി​ക​വി​ള​ക​ൾ​ക്ക് വി​ല​യി​ല്ലാ​യ്മ​യും സാ​മൂ​ഹ്യ സു​ര​ക്ഷ​യി​ല്ലാ​യ്മ​യും ക​ട​ക്കെ​ണി​യും പ്ര​കൃ​തി​ക്ഷോ​ഭ​വും മൂ​ലം ക​ഷ്ട​പ്പെ​ടു​ന്ന ക​ർ​ഷ​ക​ർ​ക്ക് നി​യ​മ​ഭേ​ദ​ഗ​തി വ​ലി​യ ആ​ഘാ​ത​മാ​ണ് ഏ​ല്പി​ക്കു​ക. നി​യ​മ​ഭേ​ദ​ഗ​തി​ക്കെ​തി​രേ ജി​ല്ല​യി​ലെ ജ​ന​പ്ര​തി​നി​ധി​ക​ൾ​ക്ക് നി​വേ​ദ​നം സ​മ​ർ​പ്പി​ക്കാ​നും ക​ർ​ഷ​ക​ർ​ക്ക് അ​നു​കൂ​ല​മാ​യി നി​ല​പാ​ടു​ണ്ടാ​യി​ല്ലെ​ങ്കി​ൽ ശ​ക്ത​മാ​യ പ്ര​ക്ഷോ​ഭം സം​ഘ​ടി​പ്പി​ക്കാ​നും യോ​ഗം തീ​രു​മാ​ന​മെ​ടു​ത്തു.

പാ​ല​ക്കാ​ട് പാ​സ്റ്റ​റ​ൽ സെ​ന്‍റ​റി​ൽ ചേ​ർ​ന്ന പ്ര​തി​നി​ധി സ​മ്മേ​ള​ന​ത്തി​ൽ പ്ര​സി​ഡ​ന്‍റ് അ​ഡ്വ. കെ.​ടി.​തോ​മ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. രൂ​പ​താ ബി​ഷ​പ് മാ​ർ ജേ​ക്ക​ബ് മ​ന​ത്തോ​ട​ത്ത് ഉ​ദ്ഘാ​ട​നം ചെ​യ്തു. ഡ​യ​റ​ക്ട​ർ ഡോ. ​ഫാ. ഏ​ബ്ര​ഹാം പാ​ല​ത്തി​ങ്ക​ൽ വി​ഷ​യാ​വ​ത​ര​ണം ന​ട​ത്തി.

രൂ​പ​താ​വി​കാ​രി ജ​ന​റാ​ൾ​മാ​രാ​യ മോ​ണ്‍. ജോ​സ​ഫ് ചി​റ്റി​ല​പ്പി​ള്ളി, മോ​ണ്‍. പീ​റ്റ​ർ കൊ​ച്ചു​പു​ര​യ്ക്ക​ൽ, ചാ​ർ​ലി മാ​ത്യു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. തു​ട​ർ​ന്ന് അ​ഡ്വ. കെ.​ടി.​തോ​മ​സ്, ഫാ. ​ഏ​ബ്ര​ഹാം പാ​ല​ത്തി​ങ്ക​ൽ, സ​ന്തോ​ഷ് അ​റ​യ്ക്ക​ൽ, അ​ഡ്വ. ബോ​ബി ബാ​സ്റ്റ​ൻ, ഫാ. ​ചെ​റി​യാ​ൻ ആ​ഞ്ഞി​ലി​മൂ​ട്ടി​ൽ, ചാ​ർ​ലി മാ​ത്യു എ​ന്നി​വ​ര​ട​ങ്ങു​ന്ന എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി​യെ യോ​ഗം തെ​ര​ഞ്ഞെ​ടു​ത്തു.