പാ​ൽ ഉ​ത്പാ​ദ​ന​ത്തി​ൽ കേ​ര​ളം സ്വ​യം പ​ര്യാ​പ്ത​മാ​കാ​നു​ള്ള ന​ട​പ​ടി​യെ​ടു​ക്കും: മ​ന്ത്രി കെ.​രാ​ജു
Saturday, December 14, 2019 12:56 AM IST
പാ​ല​ക്കാ​ട്: പാ​ലു​ത്പാ​ദ​നം വ​ർ​ധി​പ്പി​ച്ച് കേ​ര​ളം സ്വ​യം​പ​ര്യാ​പ്ത​മാ​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്ന് ​മ​ന്ത്രി അ​ഡ്വ. കെ. ​രാ​ജു. മ​ല​ന്പു​ഴ​യി​ലെ ന​വീ​ക​രി​ച്ച മി​ൽ​മ കാ​ലി​ത്തീ​റ്റ ഫാ​ക്ട​റി​യു​ടെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി. അ​ന്ത​ർ​ദേ​ശീ​യ വാ​ണി​ജ്യ ക​രാ​റു​ക​ൾ​മൂ​ലം കാ​ർ​ഷി​ക​മേ​ഖ​ല​യി​ൽ വ​ലി​യ ന​ഷ്ട​മാ​ണ് ഉ​ണ്ടാ​കു​ന്ന​തെ​ന്നും മ​റ്റു രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്ന് കാ​ർ​ഷി​ക ഉ​ത്പ​ന്ന​ങ്ങ​ൾ ഇ​റ​ക്കു​മ​തി ചെ​യ്യാ​നു​ള്ള നീ​ക്ക​ത്തി​ൽ​നി​ന്ന് കേ​ന്ദ്ര​സ​ർ​ക്കാ​ർ പി·ാ​റി​യാ​ൽ മാ​ത്ര​മേ ക്ഷീ​ര​മേ​ഖ​ല​യും ലാ​ഭ​ത്തി​ലാ​കു​ക​യു​ള്ളു​വെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

മൂ​ന്നു​വ​ർ​ഷ​ത്തി​നി​ടെ പാ​ലി​ന് ലി​റ്റ​റി​ന് എ​ട്ടു​രൂ​പ വ​ർ​ധി​പ്പി​ച്ച​ത് ക്ഷീ​ര​ക​ർ​ഷ​ക​ർ​ക്ക് ആ​ശ്വാ​സ​ക​ര​മാ​യെ​ന്നും ക്ഷീ​ര​മേ​ഖ​ല​യെ ആ​ശ്ര​യി​ച്ച് എ​ട്ടു​ല​ക്ഷം കു​ടും​ബ​ങ്ങ​ളാ​ണ് കേ​ര​ള​ത്തി​ലു​ള്ള​ത്. ക​ർ​ഷ​ക​ർ​ക്ക് പാ​ലി​ന് ഏ​റ്റ​വു​മ​ധി​കം വി​ല​ന​ല്കു​ന്ന സം​സ്ഥാ​ന​വും കേ​ര​ള​മാ​ണ്. എ​ന്നാ​ൽ ക​ർ​ഷ​ക​ന്‍റെ അ​ധ്വാ​ന​ത്തി​ന് അ​നു​സ​രി​ച്ച് ലാ​ഭം ല​ഭി​ക്ക​ണ​മെ​ങ്കി​ൽ പാ​ലി​ന് ഇ​നി​യും വി​ല ല​ഭി​ക്കേ​ണ്ട​തു​ണ്ട്.

വി​പ​ണി​യി​ൽ ല​ഭി​ക്കു​ന്ന ഏ​റ്റ​വും മി​ക​ച്ച പാ​ൽ ഉ​ത്പ​ന്ന​ങ്ങ​ൾ മി​ൽ​മ​യു​ടേ​താ​ണെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. നി​യ​ന്ത്ര​ണ​ങ്ങ​ളി​ല്ലാ​തെ ക​ർ​ഷ​ക​ർ ഉ​ത്പാ​ദി​പ്പി​ക്കു​ന്ന മു​ഴു​വ​ൻ പാ​ലും സം​ഭ​രി​ക്കാ​നു​ള്ള ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും മ​ന്ത്രി പ്ര​ഖ്യാ​പി​ച്ചു. മ​ല​ബാ​ർ മേ​ഖ​ല​യി​ലെ ക്ഷീ​ര​സം​ഘ​ങ്ങ​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ 20 കോ​ടി രൂ​പ​യു​ടെ പാ​ൽ ഉ​ത്പ​ന്ന​ങ്ങ​ൾ ക​യ​റ്റു​മ​തി ന​ട​ത്തു​ന്ന​ത് അ​ഭി​മാ​ന​ക​ര​മാ​ണെ​ന്നും മ​ന്ത്രി ചൂ​ണ്ടി​ക്കാ​ട്ടി.

മ​ല​ന്പു​ഴ കാ​ലി​ത്തീ​റ്റ ഫാ​ക്ട​റി അ​ങ്ക​ണ​ത്തി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ മി​ൽ​മ ചെ​യ​ർ​മാ​ൻ പി.​എ.​ബാ​ല​ൻ മാ​സ്റ്റ​ർ അ​ധ്യ​ക്ഷ​നാ​യി. മി​ൽ​മ മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ ഡോ. ​പാ​ട്ടീ​ൽ സു​യോ​ഗ് സു​ഭാ​ഷ് റാ​വു റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു. വി.​കെ.​ശ്രീ​ക​ണ്ഠ​ൻ എം​പി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.

മ​ല​ബാ​ർ മേ​ഖ​ലാ യൂ​ണി​യ​ൻ അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് ക​മ്മി​റ്റി ക​ണ്‍​വീ​ന​ർ യൂ​സ​ഫ് കോ​റോ​ത്ത്, പ്രി​ൻ​സി​പ്പ​ൽ സെ​ക്ര​ട്ട​റി രാ​ജേ​ഷ് കു​മാ​ർ സിം​ഗ്, തി​രു​വ​ന​ന്ത​പു​രം മേ​ഖ​ലാ യൂ​ണി​യ​ൻ ചെ​യ​ർ​മാ​ൻ ക​ല്ല​ട ര​മേ​ശ്, എ​റ​ണാ​കു​ളം മേ​ഖ​ലാ യൂ​ണി​യ​ൻ ചെ​യ​ർ​മാ​ൻ ജോ​ണ്‍ തെ​രു​വ​ത്ത്, ക്ഷീ​ര​ക​ർ​ഷ​ക ക്ഷേ​മ​നി​ധി ബോ​ർ​ഡ് ചെ​യ​ർ​മാ​ൻ അ​ഡ്വ എ​ൻ.​രാ​ജ​ൻ, വി​ക​സ​ന​വ​കു​പ്പ് ഡ​യ​റ​ക്ട​ർ എ​സ്.​ശ്രീ​കു​മാ​ർ, മി​ൽ​മ ഡ​യ​റ​ക്ട​ർ ക​രു​മാ​ടി മു​ര​ളി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

1970ലാ​ണ് മ​ല​ന്പു​ഴ​യി​ൽ ഫാ​ക്ട​റി ആ​രം​ഭി​ച്ച​ത്. കാ​ലോ​ചി​ത​മാ​യി ന​വീ​ക​രി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി കേ​ന്ദ്ര, സം​സ്ഥാ​ന സ​ർ​ക്കാ​ർ മു​ഖേ​ന ല​ഭ്യ​മാ​യ 12 കോ​ടി രൂ​പ ചെ​ല​വ​ഴി​ച്ചാ​ണ് ഫാ​ക്ട​റി ന​വീ​ക​രി​ച്ച​ത്. ഡെന്മാർ​ക്കി​ലു​ള്ള ആ​ൻ​ട്രി​റ്റ്സ് എ​ന്ന ക​ന്പ​നി​യു​ടെ നൂ​ത​ന, സാ​ങ്കേ​തി​ക യ​ന്ത്ര​സാ​മ​ഗ്രി​ക​ളാ​യ ഹാ​മ്മ​ർ മി​ല്ലും പെ​ല്ല​റ്റ് മി​ല്ലും അ​നു​ബ​ന്ധ ഉ​പ​ക​ര​ണ​ങ്ങ​ളും ഇ​റ​ക്കു​മ​തി ചെ​യ്താ​ണ് ഫാ​ക്ട​റി ന​വീ​ക​രി​ച്ച​ത്.