സം​സ്ഥാ​ന വ​നം കാ​യി​ക​മേ​ള​യ്ക്ക് തു​ട​ക്ക​മാ​യി
Saturday, December 14, 2019 12:56 AM IST
പാ​ല​ക്കാ​ട്: സം​സ്ഥാ​ന വ​നം വ​ന്യ​ജീ​വി വ​കു​പ്പി​നു കീ​ഴി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന സം​സ്ഥാ​ന വ​നം കാ​യി​ക​മേ​ള​യ്ക്ക് ക​ല്ലേ​ക്കു​ള​ങ്ങ​ര റെ​യി​ൽ​വേ കോ​ള​നി റെ​യി​ൽ​വേ ഗ്രൗ​ണ്ടി​ൽ തു​ട​ക്ക​മാ​യി. 26-ാമ​ത് വ​നം കാ​യി​ക​മേ​ള വ​നം​മ​ന്ത്രി അ​ഡ്വ. കെ.​രാ​ജു ഉ​ദ്ഘാ​ട​നം ചെ​യ്തു.
അ​ർ​പ്പ​ണ​ബോ​ധ​വും ആ​രോ​ഗ്യ​വു​മു​ള്ള അം​ഗ​ങ്ങ​ൾ ഫോ​റ​സ്റ്റ് സേ​ന​യ്ക്ക് മു​ത​ൽ​ക്കൂ​ട്ടാ​ണെ​ന്ന് മ​ന്ത്രി കെ.​രാ​ജു പ​റ​ഞ്ഞു.
സേ​നാം​ഗ​ങ്ങ​ളു​ടെ ശാ​രീ​രി​ക​വും മാ​ന​സി​ക​വു​മാ​യ ക്ഷ​മ​ത​യ്ക്ക് ഇ​ത്ത​രം മേ​ള​ക​ൾ അ​നി​വാ​ര്യ​മാ​ണെ​ന്നും ദേ​ശീ​യ​ത​ല​ത്തി​ൽ അ​ട​ക്കം കേ​ര​ള​ത്തി​ലൈ ഫോ​റ​സ്റ്റ് സേ​ന മി​ക​ച്ച പ്ര​ക​ട​ന​മാ​ണ് കാ​ഴ്ച​വ​യ്ക്കു​ന്ന​തെ​ന്നും മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു.
പ്ര​ള​യ​ഘ​ട്ട​ത്തി​ൽ വ​ന​ത്തോ​ടു ചേ​ർ​ന്ന് താ​മ​സി​ച്ചി​രു​ന്ന ജ​ന​വി​ഭാ​ഗ​ങ്ങ​ൾ​ക്കി​ട​യി​ൽ ദു​രി​താ​ശ്വാ​സ പ്ര​വ​ർ​ത്ത​ന​ത്തി​നും ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​നും മു​ന്നി​ൽ​നി​ന്ന ഫോ​റ​സ്റ്റ് സേ​ന​യെ മ​ന്ത്രി കെ.​രാ​ജു അ​ഭി​ന​ന്ദി​ച്ചു. ഉ​ദ്ഘാ​ട​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി മ​ന്ത്രി പ​താ​ക ഉ​യ​ർ​ത്തി.
വി​വി​ധ ഫോ​റ​സ്റ്റ് സ​ർ​ക്കി​ളു​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന പ​രേ​ഡി​ൽ മ​ന്ത്രി സ​ല്യൂ​ട്ട് സ്വീ​ക​രി​ച്ചു. ജ​നു​വ​രി​യി​ൽ റാ​യ്പൂ​രി​ൽ ന​ട​ന്ന ദേ​ശീ​യ വ​നം കാ​യി​ക​മേ​ള​യി​ലെ വി​ജ​യി​ക​ൾ​ക്കു​ള്ള കാ​ഷ് അ​വാ​ർ​ഡും സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളും മ​ന്ത്രി വി​ത​ര​ണം ചെ​യ്തു.
ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ഡ്വ. കെ.​ശാ​ന്ത​കു​മാ​രി അ​ധ്യ​ക്ഷ​യാ​യി. വി.​കെ.​ശ്രീ​ക​ണ്ഠ​ൻ എം​പി വി​ശി​ഷ്ടാ​തി​ഥി​യാ​യി. മു​ഖ്യാ​തി​ഥി​യാ​യ ഒ​ളി​ന്പ്യ​ൻ പ്രീ​ജ ശ്രീ​ധ​ര​ൻ ദീ​പ​ശി​ഖ​പ്ര​യാ​ണ​ത്തി​ന് നേ​തൃ​ത്വം ന​ല്കി. നീ​തി​പൂ​ർ​വ​മാ​യ മ​ത്സ​രം കാ​ഴ്ച​വ​യ്ക്കു​മെ​ന്ന് സേ​നാം​ഗ​ങ്ങ​ൾ സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്തു.
ഫോ​റ​സ്റ്റ് സേ​നാ​വി​ഭാ​ഗം മേ​ധാ​വി പി.​കെ.​കേ​ശ​വ​ൻ, അ​ഡീ​ഷ​ണ​ൽ ചീ​ഫ് സെ​ക്ര​ട്ട​റി ആ​ശാ തോ​മ​സ്, ചീ​ഫ് ക​ണ്‍​സ​ർ​വേ​റ്റ​ർ പി.​പി.​പ്ര​മോ​ദ്, അ​ക​ത്തേ​ത്ത​റ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഡി.​സ​ദാ​ശി​വ​ൻ, മ​ല​ന്പു​ഴ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് മെ​ന്പ​ർ സി.​പ്രീ​ത, പ്രി​ൻ​സി​പ്പ​ൽ ചീ​ഫ് ക​ണ്‍​സ​ർ​വേ​റ്റ​ർ ഡി.​കെ.​വ​ർ​മ, രാ​ജേ​ഷ് ര​വീ​ന്ദ്ര​ൻ, ബി.​എ​ൻ.​അ​ഞ്ജ​ൻ കു​മാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
റെ​യി​ൽ​വേ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട്, റെ​യി​ൽ​വേ ഗ്രൗ​ണ്ട്, അ​ക​ത്തേ​ത്ത​റ എ​ൻ​എ​സ് എ​സ് എ​ൻ​ജി​നീ​യ​റിം​ഗ് കോ​ളേ​ജ്, ഹേ​മാം​ബി​ക ന​ഗ​ർ കേ​ന്ദ്രീ​യ വി​ദ്യാ​ല​യം എ​ന്നി​വി​ട​ങ്ങ​ളി​ലും കോ​സ്മോ പൊ​ളി​റ്റ​ൻ ക്ല​ബ്, മാ​ധ​വ​രാ​ജാ ക്ല​ബ്, ഇ​ൻ​ഡോ​ർ സ്റ്റേ​ഡി​യം എ​ന്നി​വി​ട​ങ്ങ​ളി​ലു​മാ​യാ​ണ് മ​ത്സ​ര​ങ്ങ​ൾ ന​ട​ക്കു​ന്ന​ത്.
നീ​ന്ത​ൽ​മ​ത്സ​ര​ങ്ങ​ൾ എ​ട്ടി​മ​ട അ​മൃ​ത വി​ദ്യാ​ല​യ​ത്തി​ലാ​ണ് ന​ട​ത്തി​യ​ത്.
വ​നം വ​കു​പ്പി​ന്‍റെ സെ​ൻ​ട്ര​ൽ, സ​തേ​ണ്‍, ഈ​സ്റ്റേ​ണ്‍, നോ​ർ​ത്തേ​ണ്‍, ഹൈ​റേ​ഞ്ച് സ​ർ​ക്കി​ളു​ക​ൾ​ക്ക് പു​റ​മെ കേ​ര​ള ഫോ​റ​സ്റ്റ് ഡ​വ​ല​പ്മെ​ന്‍റ് കോ​ർ​പ​റേ​ഷ​ൻ, ഫോ​റ​സ്റ്റ് റി​സ​ർ​ച്ച് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നു​മു​ള്ള എ​ണ്ണൂ​റി​ലേ​റെ ജീ​വ​ന​ക്കാ​രാ​ണ് കാ​യി​ക​മേ​ള​യി​ൽ പ​ങ്കെ​ടു​ക്കു​ന്ന​ത്.
മൂ​ന്നു ദി​വ​സ​ങ്ങ​ളി​ലാ​യി ന​ട​ക്കു​ന്ന മേ​ള​യു​ടെ സ​മാ​പ​നം ഇ​ന്നു​വൈ​കു​ന്നേ​രം നാ​ലി​ന് ജ​ല​വി​ഭ​വ​മ​ന്ത്രി കെ.​കൃ​ഷ്ണ​ൻ​കു​ട്ടി ഉ​ദ്ഘാ​ട​നം ചെ​യ്യും.