പ​ട്ടാ​പ്പ​ക​ൽ ഓ​ട്ടോ​റി​ക്ഷ​യു​ടെ ബാ​റ്റ​റി മോ​ഷ​ണം​പോ​യി
Saturday, December 14, 2019 12:56 AM IST
ത​ച്ച​ന്പാ​റ: ത​ച്ച​ന്പാ​റ താ​ഴെ ജം​ഗ്ഷ​നി​ൽ നി​ർ​ത്തി​യി​ട്ടി​രു​ന്ന ഓ​ട്ടോ​റി​ക്ഷ​യി​ൽ​നി​ന്ന് പ​ട്ടാ​പ്പ​ക​ൽ ബാ​റ്റ​റി മോ​ഷ​ണം​പോ​യി. യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ൻ റി​യാ​സ് ത​ച്ച​ന്പാ​റ​യു​ടെ ഓ​ട്ടോ​റി​ക്ഷ​യു​ടെ ബാ​റ്റ​റി​യാ​ണ് മോ​ഷ​ണം​പോ​യ​ത്.
ത​ച്ച​ന്പാ​റ പ​ള്ളി​യി​ൽ പ്രാ​ർ​ത്ഥ​ന​യ്ക്ക് പ​ങ്കെ​ടു​ക്കാ​നാ​യി ഉ​ച്ച​യ്ക്ക് ഒ​രു മ​ണി​യോ​ടെ ത​ച്ച​ന്പാ​റ താ​ഴെ ജം​ഗ്ഷ​നി​ലെ എ.​പി.​ഹ​മീ​ദ് ഹാ​ജി​യു​ടെ ക​ട​യു​ടെ മു​ന്പി​ൽ നി​ർ​ത്തി​യി​ട്ട​താ​യി​രു​ന്നു ഓ​ട്ടോ​റി​ക്ഷ. ഒ​ന്ന​ര​മ​ണി​ക്ക് പ​ള്ളി​യി​ൽ​നി​ന്നും തി​രി​ച്ചു വ​ന്ന​പ്പോ​ഴാ​ണ് ബാ​റ്റ​റി മോ​ഷ​ണം​പോ​യ​താ​യി ക​ണ്ട​ത്.

എ​ക്യു​മെ​നി​ക്ക​ൽ ക്രി​സ്മ​സ്
ആ​ഘോ​ഷം ഇ​ന്ന്

പാ​ല​ക്കാ​ട്: പാ​ല​ക്കാ​ട് എ​ക്യു​മെ​നി​ക്ക​ൽ മൂ​വ്മെ​ന്‍റ് ക്രി​സ്മ​സ് ആ​ഘോ​ഷം സെ​ന്‍റ് റാ​ഫേ​ൽ​സ് ക​ത്തീ​ഡ്ര​ൽ സ്ക്വ​യ​റി​ൽ ഇ​ന്നു വൈ​കു​ന്നേ​രം അ​ഞ്ച​ര​യ്ക്ക് ന​ട​ക്കും.കൊച്ചി രൂപത മലങ്കര ഓർത്തഡോക്സ് മെത്രാപ്പൊലീത്ത റവ. ഡോ. യാക്കൂബ് മാർ ഇറേനിയോസ് സന്ദേശം നല്കും.