സം​സ്ഥാ​ന​ത്തെ റോ​ഡു​ക​ളി​ലെ നി​യ​മ​ലം​ഘ​നം ക​ണ്ടെ​ത്താ​ൻ സ്വ​കാ​ര്യ ഏ​ജ​ൻ​സി വ​രു​ന്നു
Saturday, December 14, 2019 12:56 AM IST
പാലക്കാട്: സം​സ്ഥാ​ന​ത്ത് ഉ​ട​നീ​ളം ക​ട​ന്നു​പോ​കു​ന്ന ദേ​ശീ​യ-​സം​സ്ഥാ​ന​പാ​ത​ക​ളി​ലെ വാ​ഹ​ന​ങ്ങ​ളു​ടെ നി​യ​മ​ലം​ഘ​നം ക​ണ്ടെ​ത്തി പി​ഴ ഈ​ടാ​ക്കു​ന്ന​ത് ഉ​ൾ​പ്പെ​ടെ​യു​ള്ള നി​യ​മ​ന​ട​പ​ടി​ക​ൾ​ക്ക് സ്വ​കാ​ര്യ ക​ന്പ​നി​ക​ൾ വ​രും. വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ലേ​തി​നു സ​മാ​ന​മാ​യ പ​ദ്ധ​തി​യാ​ണ് കേ​ര​ള​ത്തി​ലും ന​ട​പ്പാ​ക്കു​ന്ന​ത്.
പ​ദ്ധ​തി​ക്കാ​യു​ള്ള 200 കോ​ടി​യു​ടെ ആ​ഗോ​ള ടെ​ണ്ട​റും ജൂ​ലൈ​യി​ൽ ന​ല്കി​യി​രു​ന്നു. സം​സ്ഥാ​ന​ത്ത് ഉ​ട​നീ​ളം ക​ട​ന്നു​പോ​കു​ന്ന ചെ​റു​തും വ​ലു​തു​മാ​യ റോ​ഡു​ക​ളി​ൽ രാ​പ​ക​ല​ന്യേ​യു​ള്ള വാ​ഹ​ന​ങ്ങ​ളു​ടെ അ​മി​ത​വേ​ഗം, ഓ​വ​ർ​ടേ​ക്കിം​ഗ്, അ​ന​ധി​കൃ​ത പാ​ർ​ക്കിം​ഗ്, സി​ഗ്ന​ൽ ലം​ഘ​നം, മൊ​ബൈ​ൽ ഉ​പ​യോ​ഗം, ഹെ​ൽ​മ​റ്റ്-​സീ​റ്റ് ബെ​ൽ​റ്റി​ല്ലാ​ത്ത ഡ്രൈ​വിം​ഗ്, അ​പ​ക​ട​മു​ണ്ടാ​യി​ട്ടും നി​ർ​ത്താ​തെ പോ​കു​ന്ന വാ​ഹ​ന​ങ്ങ​ൾ എ​ന്നി​വ​യൊ​ക്കെ നി​രീ​ക്ഷി​ച്ച് ന​ട​ത്തു​ന്ന വി​വ​ര​ശേ​ഖ​ര​മാ​ണ് പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യു​ള്ള ഏ​ജ​ൻ​സി​യു​ടെ ചു​മ​ത​ല.
ഇ​തി​നാ​യി ക​രാ​റെ​ടു​ക്കു​ന്ന ക​ന്പ​നി​ക​ൾ​ക്ക് വാ​ഹ​ന​ങ്ങ​ളു​ടെ ന​ന്പ​ർ പ്ലേ​റ്റ് പ​ക​ർ​ത്താ​ൻ ശേ​ഷി​യു​ള്ള കാ​മ​റ​ക​ൾ, ഹെ​ൽ​മ​റ്റ് ഡി​റ്റ​ക്ഷ​ൻ സം​വി​ധാ​നം, ആ​ർ​ട്ടി​ഫി​ഷ്യ​ൽ ഇ​ന്‍റ​ലി​ജ​ന്‍റ് കാ​മ​റ​ക​ൾ, ഹൈ​ടെ​ക് സി​ഗ്ന​ൽ ലൈ​റ്റു​ക​ൾ എ​ന്നി​വ​യു​ണ്ടാ​കും. ക​രാ​റെ​ടു​ക്കു​ന്ന ക​ന്പ​നി​ക്ക് കു​റ​ഞ്ഞ​ത് പ​ത്തു​വ​ർ​ഷ​ത്തെ ന​ട​ത്തി​പ്പു​ണ്ടാ​കു​മെ​ന്ന​തി​നാ​ൽ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി മൊ​ബൈ​ൽ സ്പീ​ഡ് ലി​മി​റ്റേ​ഷ​ൻ സം​വി​ധാ​ന​ങ്ങ​ളു​മു​ണ്ടാ​കും.
മാ​ത്ര​മ​ല്ല അ​താ​തു കാ​ല​യ​ള​വി​ൽ സേ​വ​നം നി​ർ​ത്ത​ലാ​ക്കു​ന്ന ക​ന്പ​നി മു​ഴു​വ​ൻ വി​വ​ര​ശേ​ഖ​ര​ണ​വും അ​താ​തു ജി​ല്ല​ക​ളി​ലെ കേ​ര​ള പോ​ലീ​സി​നു കൈ​മാ​റു​ക​യും വേ​ണ​മെ​ന്നും നി​ബ​ന്ധ​ന​യു​ണ്ട്. സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ നി​യ​മ​വ്യ​വ​സ്ഥ​ക​ൾ പാ​ലി​ച്ച് പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ക​രാ​റെ​ടു​ക്കു​ന്ന ക​ന്പ​നി​ക്ക് അ​ത​തു ദി​വ​സ​ങ്ങ​ളി​ൽ നി​യ​മ​ലം​ഘ​നം ക​ണ്ടെ​ത്തി ഈ​ടാ​ക്കു​ന്ന പി​ഴ​യി​ൽ​നി​ന്നും നി​ശ്ചി​ത ശ​ത​മാ​നം ക​മ്മീ​ഷ​നാ​യി ല​ഭി​ക്കു​മെ​ന്നു മാ​ത്ര​മ​ല്ല ചെ​റി​യ നി​യ​മ​ലം​ഘ​ന​ത്തി​ൽ നി​ന്നു​പോ​ലും വാ​ഹ​ന​ങ്ങ​ൾ​ക്ക് ര​ക്ഷ​പ്പെ​ടാ​നാ​കി​ല്ലെ​ന്ന​താ​ണ് മ​റ്റൊ​രു വ​സ്തു​ത.
രാ​പ​ക​ല​ന്യേ റോ​ഡു​ക​ളി​ൽ​നി​ന്നും ഉ​ത്ത​ര​വാ​ദി​ത്വ​മു​ള്ള ഏ​ജ​ൻ​സി​ക​ൾ ശേ​ഖ​രി​ക്കു​ന്ന എ​ല്ലാ വാ​ഹ​ന​ങ്ങ​ളു​ടെ​യും പൂ​ർ​ണ വി​വ​ര​ങ്ങ​ളു​ടെ​യും അ​ത് സൂ​ക്ഷി​ക്കു​ന്ന സോ​ഫ്റ്റ് വെ​യ​റി​ന്‍റെ ഉ​ട​മ​സ്ഥാ​വ​കാ​ശം തി​ക​ച്ചും പോ​ലീ​സി​നാ​യി​രി​ക്കു​മെ​ന്നും നി​ഷ്ക​ർ​ഷി​ക്കു​ന്നു​ണ്ട്.
പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​ന്ന​തോ​ടെ അ​പ​ക​ട​ങ്ങ​ളി​ലും കു​റ്റ​കൃ​ത്യ​ങ്ങ​ളി​ലും പോ​ലീ​സ് വ​കു​പ്പി​നെ പ​ഴി​ച്ചി​രു​ന്ന സ്ഥി​തി​യു​മി​ല്ലാ​താ​കും. സം​സ്ഥാ​ന​ത്ത് അ​നു​ദി​നം വാ​ഹ​ന​ങ്ങ​ളു​ടെ എ​ണ്ണ​ത്തി​ലും വ​ർ​ധ​ന​യു​ണ്ടാ​വു​ന്ന​ത​നു​സ​രി​ച്ച് അ​പ​ക​ട​ങ്ങ​ളും നി​യ​മ​ലം​ഘ​ന​വും വ​ർ​ധി​ച്ചു​വ​രി​ക​യാ​ണ്.
റോ​ഡു​ക​ളു​ടെ വി​ക​സ​ന​ത്തി​നു​വേ​ണ്ടി കോ​ടി​ക​ൾ പാ​ഴാ​ക്കു​ന്പോ​ഴും പ്ര​തി​ദി​നം നി​യ​മ​ലം​ഘ​ന​ത്തി​ലൂ​ടെ പി​രി​ക്കു​ന്ന​തും ല​ക്ഷ​ങ്ങ​ളാ​ണ്. എ​ന്നാ​ൽ സം​സ്ഥാ​ന​ത്തെ വാ​ഹ​ന പെ​രു​പ്പ​ത്തി​നൊ​പ്പം ഗ​താ​ഗ​ത സം​വി​ധാ​ന​ങ്ങ​ളും മ​റ്റും ആ​നു​പാ​തി​ക​മാ​യി ഉ​യ​രാ​ത്തി​ട​ത്തോ​ളം പ​ദ്ധ​തി എ​ത്രത്തോ​ളം വി​ജ​യി​ക്കു​മെ​ന്ന​താ​ണ് അ​റി​യേ​ണ്ട​ത്.