കേ​ര​ള​ത്തോ​ടു​ള്ള അ​വ​ഗ​ണ​ന ശ​ക്തി​പ്പെ​ട്ടു: കി​സാ​ൻ​സ​ഭ
Saturday, December 14, 2019 12:58 AM IST
പാ​ല​ക്കാ​ട്: ര​ണ്ടാം ത​വ​ണ​യും കേ​ന്ദ്ര​സ​ർ​ക്കാ​രി​ന്‍റെ ക​ർ​ഷ​ക ദ്രോ​ഹ​ന​യ​ങ്ങ​ൾ അ​തി​രു​വി​ട്ട​തി​നൊ​പ്പം കേ​ര​ള​ത്തോ​ടു​ള്ള അ​വ​ഗ​ണ​ന ശ​ക്തി​പ്പെ​ട്ടെ​ന്നും കി​സാ​ൻ​സ​ഭ സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി വി.​ചാ​മു​ണ്ണി പ​റ​ഞ്ഞു. രാ​ജ്യ​ത്തി​ന്‍റെ സാ​ന്പ​ത്തി​ക അ​ഭി​വൃ​ദ്ധി അ​വി​ടു​ത്തെ ക​ർ​ഷ​ക​രി​ലൂ​ടെ​യാ​ക​ണം എ​ന്ന​ന​യം ലം​ഘി​ക്ക​പ്പെ​ടു​ന്ന​തെ​ന്ന് ഇ​ന്ത്യ​യി​ൽ മാ​ത്ര​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.
വി​വി​ധ ട്രേ​ഡ് യു​ണി​യ​നു​ക​ൾ ന​ട​ത്തു​ന്ന വി​വി​ധ ആ​വ​ശ്യ​ങ്ങ​ളു​ന്ന​യി​ച്ച് കി​സാ​ൻ​സ​ഭ ജി​ല്ലാ ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച ഹെ​ഡ് പോ​സ്റ്റോ​ഫീ​സ് മാ​ർ​ച്ച് ഉ​ദ്ഘാ​ട​നം ചെ​യ്തു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
കാ​ർ​ഷി​ക​മേ​ഖ​ല​യ്ക്കു​ള്ള വി​ഹി​തം വ​ർ​ധി​പ്പി​ക്കു​ക, പ്ര​ത്യേ​ക കാ​ർ​ഷി​ക ബ​ജ​റ്റ് അ​വ​ത​രി​പ്പി​ക്കു​ക, ആ​ത്മ​ഹ​ത്യ ചെ​യ്ത ക​ർ​ഷ​ക​രു​ടെ കു​ടും​ബാം​ഗ​ങ്ങ​ളെ സം​ര​ക്ഷി​ക്കു​ക, കാ​ർ​ഷി​കോ​ത്പ​ന്ന​ങ്ങ​ൾ​ക്ക് ഉ​ത്പാ​ദ​ന ചെ​ല​വി​ന് ആ​നു​പാ​തി​ക​മാ​യി വി​ല വ​ർ​ധി​പ്പി​ക്കു​ക, കോ​ർ​പ​റേ​റ്റ് ചൂ​ഷ​ണം ത​ട​യു​ക, ഭൂ​ര​ഹി​ത​ർ​ക്ക് ഭൂ​മി ന​ല്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചാ​യി​രു​ന്നു കി​സാ​ൻ​സ​ഭ മാ​ർ​ച്ച് ന​ട​ത്തി​യ​ത്.
വി​ക്ടോ​റി​യ കോ​ളേ​ജി​ന് മു​ന്നി​ൽ​നി​ന്നും ആ​രം​ഭി​ച്ച മാ​ർ​ച്ച് ഹെ​ഡ് പോ​സ്റ്റോ​ഫീ​സി​നു​സ​മീ​പം സ​മാ​പി​ച്ചു. തു​ട​ർ​ന്നു ന​ട​ന്ന യോ​ഗ​ത്തി​ൽ ജി​ല്ലാ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി കെ.​എ​ൻ മോ​ഹ​ന​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ സെ​ക്ര​ട്ട​റി എ.​എ​സ്.​ശി​വ​ദാ​സ് സ്വാ​ഗ​തം പ​റ​ഞ്ഞു.
യോ​ഗ​ത്തി​ൽ സി​പി​ഐ ജി​ല്ലാ അ​സി​സ്റ്റ​ന്‍റ് സെ​ക്ര​ട്ട​റി കെ.​കൃ​ഷ്ണ​ൻ​കു​ട്ടി മു​ഖ്യ​പ്ര​ഭാ​ഷ​ണ​വും ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് രാ​മ​ച​ന്ദ്ര​ൻ ന​ന്ദി​യും പ​റ​ഞ്ഞു.
ച​ന്ദ്ര​ശ​ഖ​ര​ൻ, ഡി.​ര​വി അ​ട്ട​പ്പാ​ടി, ക​രു​ണാ​ക​ര​ൻ, ശ​ശി​ധ​ര​ൻ പൂ​ങ്ങോ​ട്, അ​ശോ​ക​ൻ മ​ല​ന്പു​ഴ, എ​സ്.​സ​ഹ​ദേ​വ​ൻ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ല്കി.