സി​വി​ൽ സ്റ്റേ​ഷ​നു​ള്ളി​ൽ ട്രാ​ൻ​സ് കാ​ന്‍റീ​ൻ പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി
Saturday, December 14, 2019 12:58 AM IST
പാ​ല​ക്കാ​ട്: ആ​വി​യി​ൽ വേ​വി​ച്ചെ​ടു​ത്ത ഇ​ല​യ​ട​യും കൊ​ഴു​ക്ക​ട്ട​യും ഇ​ടി​യ​പ്പ​വും പു​ട്ടും ഇ​ഡ​ലി​യും എ​ണ്ണ​ക്ക​ടി​ക​ളും ഉ​ച്ച​യ്ക്ക് ച​ട്ടി​ക്ക​ഞ്ഞി​യും പു​ഴു​ക്കും ഉ​ൾ​പ്പെ​ടെ സി​വി​ൽ​സ്റ്റേ​ഷ​നു​ള്ളി​ൽ ട്രാ​ൻ​സ് കാ​ന്‍റീ​ൻ പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി.
ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ​യും കു​ടും​ബ​ശ്രീ, സാ​മൂ​ഹ്യ​നീ​തി തു​ട​ങ്ങി​യ വ​കു​പ്പു​ക​ളു​ടെ​യും പൂ​ർ​ണ പി​ന്തു​ണ​യോ​ടെ​യാ​ണ് ജി​ല്ല​യി​ലെ ട്രാ​ൻ​സ്ജെ​ൻ​ഡ​ർ കൂ​ട്ടാ​യ്മ സം​രം​ഭ​ത്തി​ന് തു​ട​ക്കം കു​റി​ച്ച​ത്. പ​ത്തു​പേ​ർ ഉ​ൾ​പ്പെ​ടു​ന്ന കു​ടും​ബ​ശ്രീ ട്രാ​ൻ​സ്ജ​ൻ​ഡ​ർ അ​യ​ൽ​ക്കൂ​ട്ട​മാ​യ ഒ​രു​മ​യാ​ണ് കാ​ന്‍റീ​ൻ ഏ​റ്റെ​ടു​ത്തു ന​ട​ത്തു​ന്ന​ത്. രാ​വി​ലെ ഏ​ഴു​മു​ത​ൽ വൈ​കു​ന്നേ​രം ഏ​ഴു​വ​രെ​യാ​ണ് കാ​ന്‍റീ​നി​ന്‍റെ പ്ര​വ​ർ​ത്ത​ന​സ​മ​യം. രാ​വി​ലെ​യും ഉ​ച്ച​യ്ക്കും വൈ​കു​ന്നേ​ര​വും ഭ​ക്ഷ​ണം ഒ​രു​ക്കും. രാ​ത്രി ഓ​ർ​ഡ​റു​ക​ൾ അ​നു​സ​രി​ച്ച് ഭ​ക്ഷ​ണം ന​ല്കു​ന്നു​മു​ണ്ട്.
കാ​ന്‍റീ​ന് ന​ട​ത്തു​ന്ന​തി​ന് ഇ​വ​ർ​ക്ക് പ്ര​ത്യേ​ക പ​രി​ശീ​ല​നം ല​ഭി​ച്ചി​ട്ടു​ണ്ട്. ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ൽ​നി​ന്നും ല​ഭി​ച്ച 10 ല​ക്ഷം രൂ​പ​യു​ടെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് കാ​ന്‍റീ​ൻ ആ​രം​ഭി​ക്കു​ന്ന​ത്. സി​വി​ൽ സ്റ്റേ​ഷ​ന​ക​ത്ത് വാ​ട​ക കെ​ട്ടി​ട​ത്തി​ലാ​ണ് കാ​ന്‍റീ​ൻ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. ട്രാ​ൻ​സ്ജെ​ൻ​ഡ​ർ സ​മൂ​ഹ​ത്തി​ന് എ​ല്ലാ​വ​രെ​യും​പോ​ലെ തൊ​ഴി​ൽ ചെ​യ്തു ജീ​വി​ക്കാ​നു​ള്ള അ​വ​കാ​ശം ഉ​റ​പ്പു​വ​രു​ത്തു​ക​യാ​ണ് ഈ ​സം​രം​ഭം ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്ന് അം​ഗ​ങ്ങ​ളാ​യ വ​ർ​ഷ ന​ന്ദി​നി, മ​ഞ്ജു, ജ​യ​പ്ര​കാ​ശ് തു​ട​ങ്ങി​വ​ർ പ​റ​ഞ്ഞു. കാ​ന്‍റീ​നി​ൽ ഒ​തു​ങ്ങാ​തെ കാ​റ്റ​റിം​ഗ് ഓ​ർ​ഡ​റു​ക​ളും ഏ​റ്റെ​ടു​ക്കാ​നു​ള്ള തീ​രു​മാ​ന​ത്തി​ലാ​ണ് ട്രാ​ൻ​സ് കാ​ന്‍റീ​ൻ കൂ​ട്ടാ​യ്മ.
ജി​ല്ലാ കു​ടും​ബ​ശ്രീ മി​ഷ​ൻ കോ-​ഓ​ർ​ഡി​നേ​റ്റ​ർ പി.​സെ​യ്ത​ല​വി, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ടി.​കെ.​നാ​രാ​യ​ണ​ദാ​സ്, ജി​ല്ലാ സാ​മൂ​ഹ്യ​നീ​തി ഓ​ഫീ​സ​ർ എം.​സ​ന്തോ​ഷ് ബാ​ബു, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ആ​രോ​ഗ്യ വി​ദ്യാ​ഭ്യാ​സ സ്ഥി​രം​സ​മി​തി ചെ​യ​ർ​പേ​ഴ്സ​ണ്‍ കെ. ​ബി​നു​മോ​ൾ, ഗീ​ത​ടീ​ച്ച​ർ, പി.​മീ​ര, എ​ന്നി​വ​ർ പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്തു.