ഓ​ണ്‍​ലൈ​ൻ സാ​ഹി​ത്യ​ക്കൂ​ട്ടാ​യ്മ സൃ​ഷ്ടി​പ​ഥ​ത്തി​ന്‍റെ വാ​ർ​ഷി​കം
Saturday, December 14, 2019 11:19 PM IST
പാ​ല​ക്കാ​ട്: ലോ​ക മ​ല​യാ​ളി​ക​ളു​ടെ ഓ​ണ്‍​ലൈ​ൻ സാ​ഹി​ത്യ​ക്കൂ​ട്ടാ​യ്മ​യാ​യ സൃ​ഷ്ടി​പ​ഥ​ത്തി​ന്‍റെ ഒ​ന്നാം വാ​ർ​ഷി​കാ​ഘോ​ഷം ഇ​ന്നു​രാ​വി​ലെ 10 മു​ത​ൽ ഒ​റ്റ​പ്പാ​ലം റോ​ട്ട​റി ക്ല​ബി​ൽ ന​ട​ക്കും.
ച​ട​ങ്ങി​ൽ അം​ഗ​ങ്ങ​ളു​ടെ ര​ച​ന​ക​ൾ കോ​ർ​ത്തി​ണ​ക്കി ത​യാ​റാ​ക്കി​യ മ​ണ്ണാ​യി മ​ട​ങ്ങി​യാ​ലും മ​റ​വി​യെ​ടു​ക്കാ​ത്ത​ത് എ​ന്ന ക​ഥാ-​ക​വി​താ സ​മാ​ഹാ​ര​ത്തി​ന്‍റെ പ്ര​കാ​ശ​ന​വും സ​മ്മാ​ന​ദാ​ന​വും ന​ട​ത്തു​മെ​ന്ന് സം​ഘാ​ട​ക​ർ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.വ​യ​ലാ​ർ ശ​ര​ത്ച​ന്ദ്ര​വ​ർ​മ ആ​ഘോ​ഷം ഉ​ദ്ഘാ​ട​നം ചെ​യ്യും. ഉ​ദ​യ് നാ​രാ​യ​ണ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ജ​യ​ച​ന്ദ്ര​ൻ ക​ട​ന്പ​നാ​ട് പ്ര​കാ​ശ​നം ചെ​യ്യു​ന്ന പു​സ്ത​കം രാ​ജീ​വ് ഒ​എ​ൻ​വി ഏ​റ്റു​വാ​ങ്ങും. മു​ര​ളി അ​പ്പാ​ട​ത്ത്, കെ.​ആ​ർ.​സു​കു​മാ​ര​ൻ, കെ.​വ​ര​ദേ​ശ്വ​രി, അ​രു​മാ​നൂ​ർ ര​തി​കു​മാ​ർ, ശ്രീ​ദേ​വി വി​ജ​യ​ൻ എ​ന്നി​വ​രെ ച​ട​ങ്ങി​ൽ ആ​ദ​രി​ക്കും. 12.30 മു​ത​ൽ നൃ​ത്ത​നൃ​ത്യ​ങ്ങ​ൾ അ​ര​ങ്ങേ​റും. ക​ഥ, ക​വി​ത, ചി​ത്ര​ര​ച​ന എ​ന്നി​വ​യോ​ടൊ​പ്പം ത​ന്നെ വൈ​വി​ധ്യ​ങ്ങ​ളാ​യ ക​ഴി​വു​ള്ള​വ​രെ അ​ക​മ​ഴി​ഞ്ഞ് പ്രോ​ത്സാ​ഹി​പ്പി​ക്കു​ക​യാ​ണ് കൂ​ട്ടാ​യ്മ​യു​ടെ ക​ട​മ​യെ​ന്നും സം​ഘാ​ട​ക​ർ പ​റ​ഞ്ഞു.