ആ​രോ​ഗ്യ സ​ന്ദേ​ശ​വു​മാ​യി സൈ​ക്കി​ൾ റാ​ലി ന​ട​ത്തി
Saturday, December 14, 2019 11:22 PM IST
പാ​ല​ക്കാ​ട്: കേ​ര​ള ടൂ​റി​സം വ​കു​പ്പ്, കേ​ര​ള അ​ഡ്വ​ഞ്ച​ർ ടൂ​റി​സം പ്ര​മോ​ഷ​ൻ സൊ​സൈ​റ്റി, ഡി​ടി​പി​സി എ​ന്നി​വ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ആ​രോ​ഗ്യ​ത്തി​ന് സൈ​ക്കി​ൾ ഉ​പ​യോ​ഗി​ക്കു​ക, പ്ലാ​സ്റ്റി​ക് ഉ​പ​യോ​ഗം കു​റ​യ്ക്കു​ക തു​ട​ങ്ങി​യ സ​ന്ദേ​ശ​ങ്ങ​ളോ​ടെ പാ​ല​ക്കാ​ട് കോ​ട്ട​മൈ​താ​നം മു​ത​ൽ മ​ല​ന്പു​ഴ ക​വ​വ​രെ 33 കി​ലോ​മീ​റ്റ​ർ സൈ​ക്കി​ൾ റാ​ലി ന​ട​ത്തി.
രാ​വി​ലെ എ​ട്ടി​ന് കോ​ട്ട​മൈ​താ​ന​ത്ത് ഒ​റ്റ​പ്പാ​ലം സ​ബ് ക​ള​ക്ട​ർ അ​ർ​ജു​ൻ പാ​ണ്ഡ്യ​ൻ റാ​ലി ഫ്ളാ​ഗ് ഓ​ഫ് ചെ​യ്തു. 20, 21 തീ​യ​തി​ക​ളി​ലാ​യി വ​യ​നാ​ട് ന​ട​ക്കു​ന്ന എം​ടി​ബി കേ​ര​ള 2019 അ​ന്താ​രാ​ഷ്ട്ര സൈ​ക്കി​ൾ ചാ​ന്പ്യ​ൻ​ഷി​പ്പി​നോ​ട് ബ​ന്ധ​പ്പെ​ട്ടു കൂ​ടി​യാ​ണ് റാ​ലി സം​ഘ​ടി​പ്പി​ച്ച​ത്.
15 വ​യ​സ് മു​ത​ൽ 60 വ​യ​സു​വ​രെ​യു​ള്ള 50 ഓ​ളം പേ​ർ റാ​ലി​യി​ൽ പ​ങ്കെ​ടു​ത്തു. ജന്മനാ ഇ​രു​കൈ​ക​ളും ന​ഷ്ട​പ്പെ​ട്ട ചി​ത്ര​കാ​ര​നാ​യ വി​ദ്യാ​ർ​ത്ഥി പ്ര​ണ​വും റാ​ലി​യി​ൽ പ​ങ്കാ​ളി​യാ​യി.
ഡി​ടി​പി​സി പാ​ല​ക്കാ​ട് സെ​ക്ര​ട്ട​റി കെ.​ജി.​അ​ജേ​ഷ്, കേ​ര​ള അ​ഡ്വ​ഞ്ച​ർ ടൂ​റി​സം സൊ​സൈ​റ്റി സി​ഇ​ഒ മ​നേ​ഷ് ഭാ​സ്ക​ർ, മു​ൻ ഡി​വൈ​എ​സ് പി.​കാ​സിം, ബി.​ആ​ന​ന്ദ്, ഒ.​ശി​വ​ശ​ങ്ക​ര​ൻ നാ​യ​ർ എ​ന്നി​വ​ർ പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്തു.