ക​ണ്ണി​ൽ മു​റി​വേ​റ്റ വി​ദ്യാ​ർ​ഥി​യെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചി​ല്ലെ​ന്നു പ​രാ​തി
Thursday, January 16, 2020 1:03 AM IST
പ​ട്ടാ​ന്പി: സ്കൂ​ൾ കോ​ന്പൗ​ണ്ടി​ലെ ക​ന്പി​വേ​ലി​യി​ൽ ത​ട്ടി ക​ണ്ണി​ൽ മു​റി​വേ​റ്റ വി​ദ്യാ​ർ​ഥി​യെ അ​ധ്യാ​പ​ക​ർ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചി​ല്ലെ​ന്ന് പ​രാ​തി. മു​റി​വേ​റ്റു ര​ക്തം​വാ​ർ​ന്ന വി​ദ്യാ​ർ​ഥിയെ ​ര​ക്ഷി​താ​ക്ക​ളെ​ത്തി​യാ​ണ് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച​ത്.
പ​ട്ടാ​ന്പി വ​ല്ലപ്പു​ഴ കു​റു​വ​ട്ടൂ​ർ കെ​സി​എം​യു​പി സ്കൂ​ളി​ൽ ന​ട​ന്ന സം​ഭ​വ​ത്തി​ൽ ചൈ​ൽ​ഡ് ലൈ​ൻ വി​ദ്യാ​ർ​ഥി​യു​ടെ മൊ​ഴി​യെ​ടു​ത്തു. വി​ദ്യാ​ർ​ഥി തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ളജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​തേ​ടി.
പ​ട്ടാ​ന്പി വ​ല്ല​പ്പു​ഴ കു​റു​വ​ട്ടൂ​ർ കെ​സി​എം​യു​പി സ്കൂ​ൾ എ​ട്ടാം​ക്ലാ​സ് വി​ദ്യാ​ർ​ഥി ചെ​ർ​ലി​ൽ​വീ​ട്ടി​ൽ ഖാ​ലി​ദ് -റ​സി​യ ദ​ന്പ​തി​ക​ളു​ടെ മ​ക​ൻ റം​ഷീ​ദി​ന് ക​ഴി​ഞ്ഞ​ദി​വ​സ​മാ​ണ് സ്കൂ​ളി​ൽ​നി​ന്നും ക​ണ്ണി​നു പ​രി​ക്കേ​റ്റ​ത്.
ഉ​ച്ച​യ്ക്കു പ​ള്ളി​യി​ലേ​ക്കു പോ​കു​ന്ന​തി​നാ​യി സ്കൂ​ൾ കോ​ന്പൗ​ണ്ടി​ലെ ക​ന്പി​വേ​ലി നൂ​ഴ്ന്നു ക​ട​ക്കു​ന്ന​തി​നി​ടെ​യാ​ണ് റം​ഷീ​ദി​ന്‍റെ ക​ണ്ണി​ൽ ക​ന്പി കു​ത്തി​ക്ക​യ​റി പ​രി​ക്കേ​റ്റ​ത്. ഉ​ട​നേ സ​ഹ​പാ​ഠി​യേ​യും കൂ​ട്ടി ഓ​ഫീ​സി​ലേ​ക്ക് ചെ​ന്നു വി​വ​രം അ​റി​യി​ച്ചെ​ങ്കി​ലും ആ​ശു​പ​ത്രി​യി​ലേ​ക്ക് കൊ​ണ്ടു​പോ​കാ​ൻ സ്കൂ​ൾ അ​ധി​കൃ​ത​ർ ത​യാ​റാ​യി​ല്ല.
പ​രി​ക്കേ​റ്റ വി​ദ്യാ​ർ​ഥി​യെ ഒ​രു​മ​ണി​ക്കൂ​റോ​ളം സ്കൂ​ളി​ൽ ഇ​രു​ത്തി​യ​ശേ​ഷം വീ​ട്ടു​കാ​രെ വി​ളി​ച്ചു​വ​രു​ത്തി​യാ​ണ് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച​ത്.
വി​വ​ര​മ​റി​ഞ്ഞ് വീ​ട്ടി​ൽ​നി​ന്ന് ഉ​മ്മ​യും അ​യ​ൽ​വാ​സി​യും സ്കൂ​ളി​ലെ​ത്തി അ​ടു​ത്തു​ള്ള സ്വ​കാ​ര്യ ഹെ​ൽ​ത്ത് കെ​യ​റി​ലും പ​ട്ടാ​ന്പി​യി​ലു​ള്ള സ്വ​കാ​ര്യ ക​ണ്ണാ​ശു​പ​ത്രി​യി​ലും എ​ത്തി​ച്ചു. തു​ട​ർ​ന്ന് തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക് എ​ത്തി​ക്കു​ക​യാ​യി​രു​ന്നു.
പ​ട്ടാ​ന്പി​യി​ലെ ആ​ശു​പ​ത്രി​വ​രെ സ്കൂ​ളി​ലെ ഒ​രു അ​ധ്യാ​പി​ക കൂ​ടെവ​ന്നെ​ന്നും പി​ന്നീ​ട് ആ​രും വി​വ​രം അ​ന്വേ​ഷി​ച്ച് എ​ത്തി​യി​ല്ലെ​ന്നും ര​ക്ഷി​താ​ക്ക​ൾ പ​രാ​തി​പ്പെ​ട്ടു.
പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ചൈ​ൽ​ഡ് ലൈ​ൻ സം​ഭ​വ​ത്തി​ൽ വി​ദ്യാ​ർ​ഥി​യു​ടെ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി. വി​ശ​ദ​മാ​യ റി​പ്പോ​ർ​ട്ട് ചൈ​ൽ​ഡ് വെ​ൽ​ഫ​യ​ർ ക​മ്മി​റ്റി​ക്കു കൈ​മാ​റു​മെ​ന്നു ചൈ​ൽ​ഡ് ലൈ​ൻ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. സ്കൂ​ൾ അ​ധി​കൃ​ത​ർ ഇ​ക്കാ​ര്യ​ത്തി​ൽ പ്ര​തി​ക​രി​ച്ചി​ല്ല.