മണ്ണും ചെളിയും നീക്കം ചെയ്യുന്നത് പൈ​ല​റ്റ് അ​ടി​സ്ഥാ​ന​ത്തി​ൽ ന​ട​പ്പാ​ക്കും
Thursday, January 16, 2020 11:01 PM IST
പാ​ല​ക്കാ​ട്: ഡാ​മു​ക​ളു​ടെ റി​സ​ർ​വോ​യ​റു​ക​ളി​ൽ​നി​ന്നും മ​ണ്ണും ചെ​ളി​യും നീ​ക്കം ചെ​യ്യു​ന്ന​തി​നാ​യി ജ​ല​സേ​ച​ന വ​കു​പ്പ് ന​ട​പ്പി​ലാ​ക്കു​ന്ന ഡാം ​ഡീ​സി​ൽ​റ്റേ​ഷ​ൻ പ്രോ​ജ​ക്ട് ജി​ല്ല​യി​ലെ മം​ഗ​ലം, ചു​ള്ളി​യാ​ർ ഡാ​മു​ക​ളി​ൽ പൈ​ല​റ്റ് അ​ടി​സ്ഥാ​ന​ത്തി​ൽ ന​ട​പ്പി​ലാ​ക്കും. ഇ​തി​ൽ മം​ഗ​ലം ഡാ​മി​ന്‍റെ ടെ​ണ്ട​ർ പ്ര​സി​ദ്ധീ​ക​രി​ക്കു​ക​യും 2.95 മി​ല്യ​ൻ ക്യൂ​ബി​ക് മീ​റ്റ​ർ മ​ണ്ണും ചെ​ളി​യും നീ​ക്കം ചെ​യ്യാ​ൻ തീ​രു​മാ​നി​ച്ച​താ​യും ശി​രു​വാ​ണി പ്രോ​ജ​ക്ട് സ​ർ​ക്കി​ൾ സൂ​പ്ര​ണ്ടിം​ഗ് എ​ൻ​ജി​നീ​യ​ർ അ​റി​യി​ച്ചു.
മ​ണ്ണും ചെ​ളി​യും നീ​ക്കം ചെ​യ്യു​ന്ന​തി​നാ​യി ആ​ധു​നി​ക സാ​ങ്കേ​തി​ക സം​വി​ധാ​ന​ങ്ങ​ളാ​ണ് ന​ട​പ്പി​ലാ​ക്കു​ന്ന​ത്. മൂ​ന്നു​വ​ർ​ഷ​ത്തി​ൽ പ​ദ്ധ​തി പൂ​ർ​ത്തി​യാ​ക്കും. റി​സ​ർ​വോ​യ​റി​ലെ വെ​ള്ള​ത്തി​ന്‍റെ ഗു​ണ​നി​ല​വാ​ര​ത്തെ ബാ​ധി​ക്കാ​ത്ത രീ​തി​യി​ലും പ​രി​സ്ഥി​തി​ക്ക് ഹാ​നി​ക​ര​മാ​കാ​ത്ത രീ​തി​യി​ലു​മാ​ണ് പ​ദ്ധ​തി വി​ഭാ​വ​നം ചെ​യ്തി​ട്ടു​ള്ള​ത്. നി​ല​വി​ലു​ള്ള ഗ​താ​ഗ​ത​ത്തെ ബാ​ധി​ക്കു​ക​യോ പൊ​തു ജ​ന​ങ്ങ​ൾ​ക്ക് ബു​ദ്ധി​മു​ട്ട് ഉ​ണ്ടാ​വു​ക​യോ ഇ​ല്ല. നി​ല​വി​ലു​ള്ള മ​ത്സ്യ​ക​ർ​ഷ​ക​രു​ടെ പു​ന​ര​ധി​വാ​സം ഉ​റ​പ്പാ​ക്കും.
റി​സ​ർ​വോ​യ​റി​ന്‍റെ സം​ഭ​ര​ണ​ശേ​ഷി പു​നഃ​സ്ഥാ​പി​ച്ച് കു​ടി​വെ​ള്ള​ത്തി​നും കൃ​ഷി​ക്കും കൂ​ടു​ത​ൽ വെ​ള്ളം ല​ഭ്യ​മാ​ക്കു​ക, വ​ര​ൾ​ച്ച​യി​ൽ നി​ന്നും വെ​ള്ള​പ്പൊ​ക്ക​ത്തി​ൽ​നി​ന്നും ആ​ശ്വാ​സം ക​ണ്ടെ​ത്തു​ക, മ​ണ​ൽ, ചെ​ളി തു​ട​ങ്ങി​യ നി​ർ​മാ​ണ​വ​സ്തു​ക്ക​ളു​ടെ ദൗ​ർ​ല​ഭ്യം പ​രി​ഹ​രി​ക്കു​ക, സ​ർ​ക്കാ​രി​ന് വ​രു​മാ​നം ല​ഭ്യ​മാ​ക്കു​ക എ​ന്നി​വ​യാ​ണ് പ​ദ്ധ​തി​യി​ലൂ​ടെ ല​ഭ്യ​മാ​കു​ന്ന പ്ര​യോ​ജ​ന​ങ്ങ​ൾ. പ​ദ്ധ​തി​യു​ടെ ന​ട​ത്തി​പ്പി​നാ​യി ജി​ല്ലാ ക​ള​ക്ട​ർ ചെ​യ​ർ​മാ​നാ​യി മോ​ണി​റ്റ​റിം​ഗ് ക​മ്മി​റ്റി​യും ജ​ന​പ്ര​തി​നി​ധി​ക​ളും ഉ​ദ്യോ​ഗ​സ്ഥ​രും അ​ട​ങ്ങി​യ ട്രാ​ൻ​സ്പോ​ർ​ട്ടേ​ഷ​ൻ ക​മ്മി​റ്റി​യും രൂ​പീ​ക​രി​ച്ചി​ട്ടു​ണ്ട്. ജ​ല​വി​ഭ​വ വ​കു​പ്പ് അ​ഡീ​ഷ​ണ​ൽ ചീ​ഫ് സെ​ക്ര​ട്ട​റി ഡോ. ​വി​ശ്വാ​സ് മേ​ത്ത, സെ​ക്ര​ട്ട​റി ഡോ ​ബി.​അ​ശോ​ക്, വി​വി​ധ സെ​ക്ഷ​നു​ക​ളി​ലെ ചീ​ഫ് എ​ൻ​ജി​നീ​യ​ർ​മാ​ർ എ​ന്നി​വ​രു​ടെ മേ​ൽ​നോ​ട്ട​ത്തി​ലാ​ണ് പ​ദ്ധ​തി ത​യാ​റാ​ക്കി​യ​ത്. 2017 ൽ ​പ​ദ്ധ​തി ത​യാ​റാ​ക്കാ​ൻ സാ​ങ്കേ​തി​ക സ​മി​തി​യും പ​ദ്ധ​തി​ക്ക് അം​ഗീ​കാ​രം ന​ല്കു​ന്ന​തി​നും മേ​ൽ​നോ​ട്ടം വ​ഹി​ക്കു​ന്ന​തി​നും ചീ​ഫ് സെ​ക്ര​ട്ട​റി ചെ​യ​ർ​മാ​നാ​യി എം​പ​വേ​ർ​ഡ് ക​മ്മി​റ്റി​യും രൂ​പീ​ക​രി​ച്ചി​രു​ന്നു. പ​ദ്ധ​തി ത​യാ​റാ​ക്കു​ന്ന​തി​നും ന​ട​പ്പാ​ക്കു​ന്ന​തി​നു​മാ​യി സ്റ്റാ​ൻ​ഡേ​ർ​ഡ് ഓ​പ്പ​റേ​ഷ​ൻ പ്രോ​സീ​ഡ്യൂ​റം ത​യാ​റാ​ക്കി​യി​രു​ന്നു.
ഗ​വേ​ഷ​ണ സ്ഥാ​പ​ന​ങ്ങ​ളു​ടെ സ​ഹാ​യ​ത്തോ​ടെ 1170 മ​ണ്ണ് സാ​ന്പി​ളു​ക​ൾ ശേ​ഖ​രി​ച്ച് മ​ണ്ണി​ന്‍റെ ഘ​ട​ന പ​രി​ശോ​ധി​ക്കു​ക​യും പ​രി​സ്ഥി​തി സം​ബ​ന്ധി​ച്ച കാ​ര്യ​ങ്ങ​ൾ പ​ഠി​ച്ച് ത​യാ​റാ​ക്കി​യ എ​ൻ​വി​യോ​ണ്‍​മെ​ന്‍റ് മാ​നേ​ജ്മെ​ന്‍റ് പ്ലാ​ൻ മ​ണ്ണും ചെ​ളി​യും നീ​ക്കം ചെ​യ്യു​ന്ന​തി​നു​ള്ള ട്രാ​ൻ​സ്പോ​ർ​ട്ടേ​ഷ​ൻ പ്ലാ​ൻ എ​ന്നി​വ ത​യാ​റാ​ക്കു​ക​യും ചെ​യ്തു. ആ​ഗോ​ള ടെ​ണ്ട​ർ അ​ടി​സ്ഥാ​ന​ത്തി​ലു​ള്ള വ്യ​വ​സ്ഥ​ക​ളാ​ണ് ഉ​ൾ​ക്കൊ​ള്ളി​ച്ചി​ട്ടു​ള്ള​ത്. ടേ​ണ്‍ കീ ​അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ടെ​ൻ​ഡ​ർ ചെ​യ്തി​ട്ടു​ള്ള​ത്. കൂ​ടു​ത​ൽ തു​ക രേ​ഖ​പ്പെ​ടു​ത്തു​ന്ന ഏ​ജ​ൻ​സി​ക്ക് ക​രാ​ർ ന​ല്കും.