പൊ​ങ്ക​ൽ ഉ​ത്സ​വം ഇ​ന്നു സ​മാ​പി​ക്കും
Thursday, January 16, 2020 11:03 PM IST
ചി​റ്റൂ​ർ: ക​ഴി​ഞ്ഞ ര​ണ്ടു​ദി​വ​സ​മാ​യി താ​ലൂ​ക്കി​ന്‍റെ കി​ഴ​ക്ക​ൻ​മേ​ഖ​ല​യി​ൽ ത​മി​ഴ് കു​ടും​ബ​ങ്ങ​ൾ ആ​ഘോ​ഷി​ക്കു​ന്ന പൊ​ങ്ക​ൽ ഉ​ത്സ​വം ഇ​ന്നു സ​മാ​പി​ക്കും. വൈ​കു​ന്നേ​ര​മാ​ണ് സ​മാ​പ​ന ച​ട​ങ്ങാ​യ പൂ ​പൊ​ങ്ക​ൽ ന​ട​ത്തു​ന്ന​ത്. ഇ​തി​ൽ കൂ​ടു​ത​ലാ​യും സ്ത്രീ​ക​ളാ​ണ് പ​ങ്കെ​ടു​ക്കു​ക.
വീ​ടു​ക​ളി​ൽ മ​ധു​ര​പ​ല​ഹാ​ര​ങ്ങ​ൾ ഉ​ണ്ടാ​ക്കു​ക​യും പി​ന്നീ​ട് ഇ​വ​യും വി​വി​ധ​യി​ന​ത്തി​ലു​ള്ള പു​ഷ്പ​ങ്ങ​ളു​മാ​യി ഒ​ഴു​കു​ന്ന ന​ദി​ക്ക​ര​ക​ളി​ലോ മ​റ്റു ജ​ലാ​ശ​യ​ങ്ങ​ളി​ലോ എ​ത്തും. വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ​നി​ന്നു എ​ത്തു​ന്ന​വ​ർ വി​ശ്ര​മ​ത്തി​നു​ശേ​ഷം മ​ണ്ണി​ൽ പി​ള്ള​യാ​ർ എ​ന്ന കൊ​ച്ചു​വി​ഗ്ര​ഹം തീ​ർ​ത്ത് പൂ​ജ​ക​ൾ ന​ട​ത്തും. ഈ ​സ​മ​യ​ത്ത് പ​ര​ന്പ​രാ​ഗ​ത​മാ​യ നാ​ട​ൻ​പാ​ട്ടും നൃ​ത്ത​വും ന​ട​ത്തും. പ​രി​പാ​ടി​ക​ൾ​ക്ക് വ്യ​ത്യ​സ്ത മ​ത്ക്കാ​രെ​യും ക്ഷ​ണി​ക്കാ​റു​ണ്ട്. വീ​ടു​ക​ളി​ൽ​നി​ന്നും കൊ​ണ്ടു​വ​ന്ന പ​ല​ഹാ​ര​ങ്ങ​ൾ ഒ​രു പാ​ത്ര​ത്തി​ലാ​ക്കും. പി​ന്നീ​ട് ഇ​വി​ടെ വ​ന്ന​വ​ർ​ക്കും വ​ഴി​യാ​ത്ര​ക്കാ​ർ​ക്കും വി​ത​ര​ണം ചെ​യ്യും. മ​ത​സൗ​ഹാ​ർ​ദം വ​ള​ർ​ത്താ​ൻ മു​ൻ​ഗാ​മി ഏ​ർ​പ്പെ​ടു​ത്തി​യ​താ​ണ് ഈ ​ആ​ഘോ​ഷ​മെ​ന്നും പ​റ​യ​പ്പെ​ടു​ന്നു.
ക​ഴി​ഞ്ഞ ര​ണ്ടു​ദി​വ​സ​ങ്ങ​ളി​ൽ മ​ന​പൊ​ങ്ക​ൽ അ​ഥ​വാ വീ​ട്ടു​പൊ​ങ്ക​ലും ഇ​ന്ന​ലെ മാ​ട്ടു​പൊ​ങ്ക​ലും വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ ന​ട​ത്തി. പൊ​ങ്ക​ൽ ഉ​ത്സ​വ​ത്തോ​ട​നു​ബ​ന്ധി​ച്ച് അ​തി​ർ​ത്തി​പ്ര​ദേ​ശ​ങ്ങ​ളി​ൽ കോ​ഴി​യ​ങ്കവും ​ചീ​ട്ടു​ക​ളി​യും എ​ല്ലാ​വ​ർ​ഷ​വും ന​ട​ക്കാ​റു​ണ്ട്.