വ​ര​ന്ത​ര​പ്പി​ള്ളി​യി​ൽ വ​ൻ സ്പി​രി​റ്റ് വേ​ട്ട; 3000 ലി​റ്റ​റോ​ളം സ്പി​രി​റ്റ് പി​ടി​കൂ​ടി
Saturday, January 18, 2020 12:29 AM IST
പു​തു​ക്കാ​ട്: വ​ര​ന്ത​ര​പ്പി​ള്ളി വേ​പ്പൂ​രി​ൽ പൂ​ട്ടി​കി​ട​ന്ന വീ​ട്ടി​ൽ നി​ന്ന് 3000 ലി​റ്റ​റോ​ളം സ്പി​രി​റ്റ് പോ​ലീ​സ് പി​ടി​കൂ​ടി. സ​വാ​ള കൊ​ണ്ടു​വ​ന്ന ലോ​റി​യി​ൽ ക​ട​ത്തി​യ സ്പി​രി​റ്റാ​ണ് ലോ​റി​യി​ൽ നി​ന്നും വീ​ടി​ന​ക​ത്തു നി​ന്നും വ​ര​ന്ത​ര​പ്പി​ള്ളി പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്.35 ലി​റ്റ​റി​ന്‍റെ 95 ക​ന്നാ​സു​ക​ളി​ലാ​ണ് സ്പി​രി​റ്റ് സൂ​ക്ഷി​ച്ചി​രു​ന്ന​ത്. വീ​ടി​നു​ള്ളി​ൽ പ​ല ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നാ​യി 75 ക​ന്നാ​സു​ക​ളും, ലോ​റി​യി​ൽ നി​ന്ന് 20 ക​ന്നാ​സു​ക​ളും പോ​ലീ​സ് ക​ണ്ടെ​ടു​ത്തു.​ലോ​റി​യി​ൽ നി​ന്ന് സ്പി​രി​റ്റ് ഇ​റ​ക്കു​ന്ന​തി​നി​ടെ പോ​ലീ​സ് വ​രു​ന്ന​തു​ക​ണ്ട് നാ​ല് പേ​ർ ഓ​ടി​ര​ക്ഷ​പ്പെ​ട്ടു. സ്പി​രി​റ്റ് ക​യ​റ്റി​യ ലോ​റി​യും അ​ക​ന്പ​ടി വ​ന്നി​രു​ന്ന​തെ​ന്ന് സം​ശ​യി​ക്കു​ന്ന ഒ​രു കാ​റും പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

ജി​ല്ല​യി​ലും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലും പ​ള്ളി​പ്പെ​രു​ന്നാ​ളു​ക​ളും ഉ​ത്സ​വ​ങ്ങ​ളും ന​ട​ക്കു​ന്ന​തി​നാ​ൽ ഇ​തി​നെ​ല​ക്ഷ്യ​മാ​ക്കി​യാ​വാം സ്പി​രി​റ്റ് ഇ​പ്പോ​ൾ എ​ത്തി​ച്ച​തെ​ന്നും സം​ശ​യി​ക്കു​ന്നു. ഈ ​ദി​വ​സ​ങ്ങ​ളി​ൽ ത​മി​ഴ്നാ​ട്ടി​ൽ നി​ന്നും സ്പി​രി​റ്റെ​ത്തു​മെ​ന്ന സൂ​ച​ന​യെ തു​ട​ർ​ന്ന് ര​ണ്ടു ദി​വ​സം മു​ൻ​പ് പു​ല​ർ​ച്ചെ മു​ത​ൽ പ്ര​ത്യേ​കാ​ന്വേ​ഷ​ണ സം​ഘം കൊ​ട​ക​ര, ചാ​ല​ക്കു​ടി, കൊ​ര​ട്ടി, ആ​ന്പ​ല്ലൂ​ർ എ​ന്നി​വി​ട​ങ്ങ​ളി​ൽ ര​ഹ​സ്യ നി​രീ​ക്ഷ​ണം ന​ട​ത്തി വ​രി​ക​യാ​യി​രു​ന്നു. ഇ​തി​നി​ട​യി​ലാ​ണ് സ്പി​രി​റ്റ് നി​റ​ച്ച ലോ​റി വ​ര​ന്ത​ര​പ്പി​ള്ളി ഭാ​ഗ​ത്ത് എ​ത്തി​യ​താ​യി ഡി​വൈ​എ​സ്പി​ക്ക് ര​ഹ​സ്യ സ​ന്ദേ​ശം ല​ഭി​ച്ചത്. ​ഉ​ട​ൻ വ​ര​ന്ത​ര​പ്പി​ള്ളി സ്റ്റേ​ഷ​നി​ൽ ന​ൽ​കി​യ നി​ർ​ദ്ദേ​ശ​ത്തെ തു​ട​ർ​ന്ന് സം​ശ​യ​ക​ര​മാ​യി നി​ർ​ത്തി​യി​ട്ടി​രി​ക്കു​ന്ന ലോ​റി പ​രി​ശോ​ധി​ക്കാ​ൻ ശ്ര​മി​ക്ക​വേ ലോ​റി​യി​ൽ ഉ​ണ്ടാ​യി​രു​ന്ന​വ​ർ ഓ​ടി ര​ക്ഷ​പെ​ടു​ക​യാ​യി​രു​ന്നു. ഓ​ടി​പ്പോ​യ പ്ര​തി​ക​ളെ കു​റി​ച്ച് വി​വ​രം ല​ഭി​ച്ച​താ​യും സം​ഭ​വ​ത്തി​ൽ കൂ​ടു​ത​ൽ അ​ന്വേ​ഷ​ണം ന​ട​ത്തു​മെ​ന്നും വ​ര​ന്ത​ര​പ്പി​ള്ളി എ​സ്എ​ച്ച്ഒ ജ​യ​കൃ​ഷ്ണ​ൻ പ​റ​ഞ്ഞു.

ചാ​ല​ക്കു​ടി ഡി​വൈ​എ​സ്പി സി.​ആ​ർ.​സ​ന്തോ​ഷ്, എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ വി.​സ​ലീ​ല കു​മാ​ർ, വ​ര​ന്ത​ര​പ്പി​ള്ളി എ​സ്ഐ ഐ.​സി.​ചി​ത്ത​ര​ഞ്ജ​ൻ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ഉ​ദ്യോ​ഗ​സ്ഥ​രും സ്ഥ​ല​ത്തെ​ത്തി​യി​രു​ന്നു. വ​ർ​ഷ​ങ്ങ​ളാ​യി പൂ​ട്ടി​കി​ട​ന്ന വീ​ട്ടി​ൽ നി​ന്ന് സ്പി​രി​റ്റ് പി​ടി​കൂ​ടി​യ​തോ​ടെ വീ​ട്ട് ഉ​ട​മ​സ്ഥ​നെ കേ​ന്ദ്രീ​ക​രി​ച്ച് പോ​ലീ​സ് അ​ന്വേ​ഷ​ണം ഉൗ​ർ​ജി​ത​മാ​ക്കി.

ആ​ളൊ​ഴി​ഞ്ഞ ഭാ​ഗ​ത്തു​ള്ള വീ​ടി​ന്‍റെ മു​റ്റ​ത്താ​ണ് ലോ​റി കി​ട​ന്നി​രു​ന്ന​ത്. പോ​ലീ​സി​നെ ക​ണ്ട പ്ര​തി​ക​ൾ സ​മീ​പ​ത്തെ കാ​ട്ടി​ലേ​ക്ക് ഓ​ടി​ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു. കൊ​ല്ലം സ്വ​ദേ​ശി​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള കേ​ര​ള ര​ജി​സ്ട്രേ​ഷ​നി​ലു​ള്ള ലോ​റി​യി​ലാ​ണ് സ്പി​രി​റ്റ് ക​ട​ത്തി​യ​ത്.​പ​ത്ത് ചാ​ക്ക് സ​വാ​ള​യു​ടെ അ​ടി​യി​ലാ​ണ് ക​ന്നാ​സു​ക​ളി​ൽ സ്പി​രി​റ്റ് ക​ട​ത്തി​യി​രു​ന്ന​ത്.