പാ​ല​ക്കാ​ട്-​കു​ള​പ്പു​ള്ളി പ്ര​ധാ​ന​പാ​ത​യി​ൽ കൈ​യേ​റ്റം ഒ​ഴി​പ്പി​ക്കാ​ൻ പി​ഡ​ബ്ല്യു​ഡി ന​ട​പ​ടി​ക​ൾ തു​ട​ങ്ങി
Wednesday, January 22, 2020 12:19 AM IST
ഷൊ​ർ​ണൂ​ർ: പാ​ല​ക്കാ​ട്-​കു​ള​പ്പു​ള്ളി പ്ര​ധാ​ന​പാ​ത​യി​ൽ കൈ​യേ​റ്റ​ങ്ങ​ൾ ഒ​ഴി​പ്പി​ക്കാ​ൻ പി​ഡ​ബ്ല്യു​ഡി ന​ട​പ​ടി​ക​ൾ തു​ട​ങ്ങി. പി​ഡ​ബ്യൂ​ഡി നേ​രി​ട്ടാ​ണ് കൈ​യേ​റ്റ​ങ്ങ​ൾ ഒ​ഴി​പ്പി​ക്കു​ന്ന​ത്. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി നോ​ട്ടീ​സ് ല​ഭി​ച്ച പ​ല ക​ച്ച​വ​ട​ക്കാ​രും ത​ങ്ങ​ളു​ടെ ഷെ​ഡു​ക​ൾ സ്വ​മേ​ധ​യാ പൊ​ളി​ച്ചു മാ​റ്റാ​നും തു​ട​ങ്ങി​യി​ട്ടു​ണ്ട്.
പ​ത്തി​രി​പ്പാ​ല മു​ത​ൽ കൂ​ന​ത്ത​റ​വ​രെ​യു​ള്ള ഭാ​ഗ​ങ്ങ​ളി​ൽ റോ​ഡി​ന്‍റെ ഇ​രു​വ​ശ​ങ്ങ​ളി​ലു​മാ​യി 87 കൈ​യേ​റ്റ​ങ്ങ​ൾ ഉ​ണ്ടെ​ന്നാ​ണ് പി​ഡ​ബ്ല്യു​ഡി ക​ണ്ടെ​ത്തി​യി​ട്ടു​ള്ള​ത്. ഷീ​റ്റ് മേ​ഞ്ഞ​തും പാ​ത​യി​ലേ​ക്ക് ഇ​റ​ക്കി ക​ച്ച​വ​ടം ചെ​യ്യു​ന്ന​തു​മാ​യ വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ളും പെ​ട്ടി​ക്ക​ട​ക​ളും ഇ​തി​ലു​ൾ​പ്പെ​ടും.
ഏ​ഴു​ദി​വ​സ​ത്തി​ന​കം ഇ​വ പൊ​ളി​ച്ചു​മാ​റ്റാ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് മേ​ല്പ​റ​ഞ്ഞ​വ​ർ​ക്ക് പി​ഡ​ബ്ല്യു​ഡി നേ​രി​ട്ട് നോ​ട്ടീ​സ് ന​ല്കി​യി​രു​ന്നു. കാ​ലാ​വ​ധി പൂ​ർ​ത്തി​യാ​യ സാ​ഹ​ച​ര്യ​ത്തി​ൽ ഇ​നി​യും ഷെ​ഡു​ക​ൾ പൊ​ളി​ച്ചു​നീ​ക്കാ​ത്ത​വ​ർ​ക്കെ​തി​രെ നേ​രി​ട്ടു​ള്ള ന​ട​പ​ടി​ക​ൾ​ക്ക് പി​ഡ​ബ്ല്യു​ഡി ശ്ര​മം തു​ട​ങ്ങി.
ഒ​രു​ത​വ​ണ​കൂ​ടി പ​രി​ശോ​ധ​ന ന​ട​ത്തി​യ​ശേ​ഷം കൈ​യേ​റ്റ​ങ്ങ​ൾ പോ​ലീ​സ് സം​ര​ക്ഷ​ണ​ത്തോ​ടെ കൂ​ടി പൊ​ളി​ച്ചു​നീ​ക്കാ​നാ​ണ് തീ​രു​മാ​നം. അ​തേ​സ​മ​യം ന​ട​പ​ടി​ക​ൾ മ​ര​വി​പ്പി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ചി​ല​ർ പി​ഡ​ബ്ല്യു​ഡി അ​സി​സ്റ്റ​ൻ​റ് എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നീ​യ​ർ​ക്ക് പ​രാ​തി ന​ല്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്.
പാ​ല​ക്കാ​ട്-​കു​ള​പ്പു​ള്ളി പ്ര​ധാ​ന​പാ​ത​യി​ൽ റോ​ഡി​ന്‍റെ ഇ​രു​വ​ശ​ങ്ങ​ളി​ലു​മാ​യി കൂ​ണ്‍ ക​ണ​ക്കി​നാ​ണ് അ​ന​ധി​കൃ​ത കൈ​യേ​റ്റ​ക്കാ​ർ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. ഇ​തി​ൽ പ​ച്ച​ക്ക​റി​ക്ക​ട​ക​ളും ചാ​യ​ക്ക​ട​ക​ളും ഇ​റ​ച്ചി, മീ​ൻ​വി​ല്പ​ന​ക്കാ​രും ത​ട്ടു​ക​ട​ക​ളും വ​രെ ഉ​ൾ​പ്പെ​ടു​ന്നു. അ​ന​ധി​കൃ​ത കൈ​യേ​റ്റ​ങ്ങ​ൾ വ്യാ​പ​ക​മാ​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഇ​വ പൊ​ളി​ച്ചു മാ​റ്റു​ന്ന​തി​നു പി​ഡ​ബ്ല്യു​ഡി തീ​രു​മാ​ന​മെ​ടു​ത്ത​ത്.
അ​തേ​സ​മ​യം ക​ച്ച​വ​ട​ക്കാ​ർ​ക്ക് സം​ര​ക്ഷ​ണം ന​ല്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ചി​ല സം​ഘ​ട​ന​ക​ൾ രം​ഗ​ത്തു​വ​ന്ന​ത് പി​ഡ​ബ്ല്യു​ഡി​ക്ക് ത​ല​വേ​ദ​ന​യാ​യി. അ​ന​ധി​കൃ​ത ഷെ​ഡു​ക​ളും ക​ച്ച​വ​ട​സ്ഥാ​പ​ന​ങ്ങ​ളും പോ​ലീ​സ് സ​ഹാ​യ​ത്തോ​ടെ പൂ​ർ​ണ​മാ​യും പൊ​ളി​ച്ചു​നീ​ക്കാ​നു​ള്ള തീ​രു​മാ​ന​വു​മാ​യി മു​ന്നോ​ട്ടു​പോ​കാ​നാ​ണ് ബ​ന്ധ​പ്പെ​ട്ട​വ​രു​ടെ തീ​രു​മാ​നം.