നെന്മാറ​യി​ൽ ജീ​വ​നി​പ​ദ്ധ​തി ഉ​ദ്ഘാ​ട​നം ചെ​യ്തു
Friday, January 24, 2020 12:37 AM IST
നെന്മാറ: ന​മ്മു​ടെ കൃ​ഷി ന​മ്മു​ടെ ആ​രോ​ഗ്യം എ​ന്ന ജീ​വ​നി പ​ദ്ധ​തി നെന്മാ​റ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​പ്രേ​മ​ൻ ക​ർ​ഷ​ക​നാ​യ ചാ​മു​ക്കു​ട്ട​ന് ഗ്രോ​ബാ​ഗും തൈ​ക​ളും ന​ല്കി ഉ​ദ്ഘാ​ട​നം ചെ​യ്തു. വൈ​സ് പ്ര​സി​ഡ​ന്‍റ് പു​ഷ്പ​ല​ത എം.​ആ​ർ.​നാ​രാ​യ​ണ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
കൃ​ഷി ഓ​ഫീ​സ​ർ വി.​വ​രു​ണ്‍, ബ്ലോ​ക്ക് അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ർ ഗി​രി​ജ, ജ​യ​ന്തി മോ​ഹ​ൻ, ഉ​ഷ ര​വീ​ന്ദ്ര​ൻ, റീ​ന സു​ബ്ര​മ​ണ്യ​ൻ, സു​നി​ത, വി​നീ​ത്, അ​ജ്മ​ൽ, അ​ജീ​ഷ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.
നെ·ാ​റ കൃ​ഷി​ഭ​വ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന പ​ദ്ധ​തി​പ്ര​കാ​രം 500 രൂ​പ ന​ല്കി​യാ​ൽ 2000 രൂ​പ വി​ല​വ​രു​ന്ന 25 ഗ്രോ​ബാ​ഗു​ക​ളും തൈ​ക​ളും ഗു​ണ​ഭോ​ക്താ​വി​ന്‍റെ വീ​ടു​ക​ളി​ൽ എ​ത്തി​ക്കും.
വി​ഷ​വി​മു​ക്ത പ​ച്ച​ക്ക​റി സം​സ്ഥാ​നം ഒ​ട്ടാ​കെ ല​ഭ്യ​മാ​ക്കു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ ജ​നു​വ​രി​മു​ത​ൽ അ​ടു​ത്ത വി​ഷു​വ​രെ​യു​ള്ള 470 ദി​വ​സം നീ​ണ്ടു​നി​ല്ക്കു​ന്ന പ​ദ്ധ​തി​യാ​ണ് ജീ​വ​നി.