ക​ർ​ഷ​ക​ർ​ക്ക് പ്രി​യ​മേ​കി സു​പ്രി​യ നെ​ൽ​വി​ത്ത് തെ​ന്നി​ലാ​പു​ര​ത്ത് ക​തി​ര​ണി​ഞ്ഞു
Friday, January 24, 2020 12:39 AM IST
വ​ട​ക്ക​ഞ്ചേ​രി: ക​ർ​ഷ​ക​രു​ടെ മ​നം​നി​റ​ച്ച് സു​പ്രി​യ നെ​ൽ​വി​ത്ത് ക​തി​ര​ണി​യു​ന്നു. ക​ഴി​ഞ്ഞ​വ​ർ​ഷം പ​ട്ടാ​ന്പി കാ​ർ​ഷി​ക ഗ​വേ​ഷ​ണ കേ​ന്ദ്രം വി​ക​സി​പ്പി​ച്ചെ​ടു​ത്ത സു​പ്രി​യ നെ​ൽ​വി​ത്തി​ന​മാ​ണ് തെ​ന്നി​ലാ​പു​ര​ത്ത് ക​തി​ര​ണി​യു​ന്ന​ത്. മി​ക​ച്ച വി​ള​വാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്.
തെ​ന്നി​ലാ​പു​ര​ത്ത് ന​ടീ​ൽ ന​ട​ത്തി​യ ബാ​ല​കൃ​ഷ്ണ​ന്‍റെ ഒ​രേ​ക്ക​റി​ലാ​ണ് സു​പ്രി​യ വി​ത്തി​നം ക​തി​ര​ണി​ഞ്ഞി​രി​ക്കു​ന്ന​ത്. പെ​ട്ടെ​ന്ന് ഉ​യ​രം വ​രു​ന്ന​തി​നാ​ൽ ക​ള​ശ​ല്യ​മു​ണ്ടാ​യി​രു​ന്നി​ല്ല. 140 ദി​വ​സ​ത്തെ മൂ​പ്പു​ള​ള വെ​ള്ള​നെ​ൽ​വി​ത്തി​ന​മാ​ണി​ത്. നെ​ൽ​മ​ണി​ക​ൾ ഉ​രു​ണ്ട​തു​മാ​ണ്.
140 സെ​ന്‍റീ​മീ​റ്റ​റോ​ളം ഉ​യ​രം നെ​ൽ​ച്ചെ​ടി​ക​ൾ​ക്കു​ണ്ടെ​ങ്കി​ലും ശ​ക്ത​മാ​യ കാ​റ്റി​ലും ചെ​രി​ഞ്ഞു​വീ​ഴി​ല്ല. ത​ണ്ട് ന​ല്ല ബ​ല​മു​ള​ള​തു​മാ​ണ്. ജ​ല​ക്ഷാ​മ​മു​ള​ള പ്ര​ദേ​ശ​ങ്ങ​ൾ​ക്ക് കൃ​ഷി​യി​റ​ക്കാ​ൻ ഏ​റെ അ​നു​യോ​ജ്യ​മാ​യ വി​ത്തി​ന​മാ​ണ്.
ആ​ഴ്ച​യി​ലൊ​രി​ക്ക​ൽ മി​ത​മാ​യ​രീ​തി​യി​ൽ വെ​ള​ളം ന​ല്കി​യാ​ൽ മ​തി. മ​ഴ​യെ മാ​ത്രം ആ​ശ്ര​യി​ച്ച് കൃ​ഷി​യി​റ​ക്കു​ന്ന ക​ര​പ്പാ​ട​ത്താ​ണ് സു​പ്രി​യ ന​ടീ​ൽ ന​ട​ത്തി​യ​ത്. ഒ​രു നെ​ൽ​ച്ചെ​ടി​യി​ൽ 40 ഓ​ളം ക​തി​രു​ക​ളു​ണ്ട്. ആ​ഴ്ച​യി​ലൊ​രി​ക്ക​ൽ മോ​ട്ടാ​ർ പ​ന്പ് ചെ​യ്ത് വെ​ള​ളം ന​ന​ച്ചു കൊ​ടു​ക്കു​മെ​ന്ന് ബാ​ല​കൃ​ഷ്ണ​ൻ പ​റ​ഞ്ഞു.
സാ​ധാ​ര​ണ വി​ത്തു​ക​ളെ ബാ​ധി​ക്കു​ന്ന ഓ​ല​ക​രി​ച്ചി​ൽ, മു​ഞ്ഞ, മ​ഞ്ഞ​ളി​പ്പ്, ത​ണ്ടു​തു​ര​പ്പ​ൻ പോ​ലു​ള​ള രോ​ഗ​ങ്ങ​ളും സു​പ്രി​യ​യെ ബാ​ധി​ച്ചി​ല്ല. ക​തി​രു​ക​ൾ​ക്ക് നീ​ള​വും നെന്മണി​ക​ളു​ടെ എ​ണ്ണ​വും മ​റ്റ് വി​ത്തി​ന​ങ്ങ​ളെ​ക്കാ​ൾ കൂ​ടു​ത​ലാ​ണ്. പാ​ല​ക്കാ​ട​ൻ കാ​ലാ​വ​സ്ഥ​യ്ക്ക് അ​നു​യോ​ജ്യ​മാ​യ വി​ത്തി​ന​മാ​ണ്. മ​റ്റ് വി​ത്തു​ക​ളെ അ​പേ​ക്ഷി​ച്ച് 20 ശ​ത​മാ​നം വി​ള​വും കൂ​ടു​ത​ലാ​യി​രി​ക്കും.
ഒ​രു ഹെ​ക്ട​റി​ൽ​നി​ന്നും ആ​റു​മു​ത​ൽ ഏ​ഴു​വ​രെ ട​ണ്‍ നെ​ല്ല് കി​ട്ടു​മെ​ന്ന് പ​ട്ടാ​ന്പി കാ​ർ​ഷി​ക ഗ​വേ​ഷ​ണ കേ​ന്ദ്ര​ത്തി​ലെ വി​ദ​ഗ്ദ​ർ പ​റ​ഞ്ഞു. വൈ​ക്കോ​ലി​ന് നീ​ള​ക്കൂ​ടു​ത​ലു​ള​ള​തി​നാ​ൽ അ​തി​നും ന​ല്ല വി​ല ല​ഭി​ക്കും.