തൊ​ഴി​ലാ​ളി​ പി​എ​ഫ് പ​ണം സ്വ​ന്തം അ​ക്കൗ​ണ്ടി​ലേ​ക്കു മാ​റ്റി​യ എ​ച്ച്ആ​ർ മാ​നേ​ജ​ർ പി​ടി​യി​ൽ
Saturday, January 25, 2020 11:35 PM IST
കോ​യ​ന്പ​ത്തൂ​ർ: തൊ​ഴി​ലാ​ളി​ക​ളു​ടെ പി​എ​ഫ് പ​ണം സ്വ​ന്തം അ​ക്കൗ​ണ്ടി​ലേ​ക്കു മാ​റ്റി​യ എ​ച്ച് ആ​ർ മാ​നേ​ജ​ർ പോ​ലീ​സ് പി​ടി​യി​ൽ. സി​രു​മു​ഖൈ​യി​ലെ സ്വ​കാ​ര്യ സ്ഥാ​പ​ന​ത്തി​ലെ എ​ച്ച്.​ആ​ർ.​മാ​നേ​ജ​ർ ഈ​റോ​ഡ് ഭ​വാ​നി​സാ​ഗ​ർ ദേ​വാ​ങ്ക​പു​രം പ്ര​കാ​ശ് (33) ആ​ണ് പി​ടി​യി​ലാ​യ​ത്.

സ്ഥാ​പ​ന​ത്തി​ൽ​നി​ന്നും വി​ര​മി​ച്ച ര​ണ്ടു ജീ​വ​ന​ക്കാ​രു​ടെ പി​എ​ഫ് പ​ണ തു​ക ത​ന്‍റെ അ​ക്കൗ​ണ്ടി​ലേ​ക്ക് മാ​റ്റാ​ൻ ശ്ര​മി​ച്ച​ത്. പി​എ​ഫ് അ​ധി​കൃ​ത​ർ ന​ട​ത്തി​യ ചെ​ക്കിം​ഗി​ൽ ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്ന് ന​ഞ്ച​പ്പ റോ​ഡ് പി​എ​ഫ് ഓ​ഫീ​സ് ഇ​ൻ​സ്പെ​ക്ട​ർ വേ​ൽ​രാ​ജ് റേ​സ് കോ​ഴ്സ് പോ​ലീ​സി​ൽ പ​രാ​തി ന​ല്കു​ക​യും ത​ട്ടി​പ്പു​ന​ട​ത്തി​യ പ്ര​കാ​ശി​നെ അ​റ​സ്റ്റു​ചെ​യ്യു​ക​യു​മാ​യി​രു​ന്നു.

പ്ര​കാ​ശ് വി​ര​മി​ച്ച നാ​ലു​ജീ​വ​ന​ക്കാ​രു​ടെ അ​ക്കൗ​ണ്ടി​ൽ​നി​ന്നും 1.50 ല​ക്ഷം രൂ​പ​യു​ടെ ത​ട്ടി​പ്പു​ന​ട​ത്തി​യ​ത് അ​ന്വേ​ഷ​ണ​ത്തി​ൽ ക​ണ്ടെ​ത്തി.