കേ​ര​ള​ത്തി​നു വേ​ണ്ട​ത് ഉ​റ​വി​ട മാ​ലി​ന്യ സം​സ്ക​ര​ണം: ജ്യോ​തി സാ​ങ്കേ​തി​ക സം​വാ​ദം
Tuesday, February 18, 2020 12:46 AM IST
തൃ​ശൂ​ർ: വ​ലി​ച്ചെ​റി​യു​ന്ന സം​സ്കാ​രം ഉ​പേ​ക്ഷി​ച്ചു മാ​ലി​ന്യ​ങ്ങ​ൾ ഉ​റ​വി​ട​ത്തി​ൽത​ന്നെ സം​സ്ക​രി​ക്ക​ണ​മെ​ന്നു ജ്യോ​തി എ​ൻ​ജി​നീ​യ​റിം​ഗ് കോ​ള​ജ് ന​ട​ത്തി​യ സാ​ങ്കേ​തി​ക സം​വാ​ദം വി​ല​യി​രു​ത്തി. പ്ലാ​സ്റ്റി​ക് മാ​ലി​ന്യ​ങ്ങ​ൾ ക​ത്തി​ച്ച് വാ​യുമ​ലി​നീ​ക​ര​ണം വ​ഴി​യാ​ണ് ശ്വാ​സ​കോ​ശ​സം​ബ​ന്ധ​മാ​യ രോ​ഗ​ങ്ങ​ൾ വ​ർ​ധി​ക്കുന്നത്. മ​ല​യാ​ളി​യു​ടെ മ​ന​സ് മാ​റി​യാ​ൽ വ​ള​രെ ല​ഘു​വാ​യ കാ​ര്യ​ങ്ങ​ൾ​കൊ​ണ്ട് കേ​ര​ള​ത്തെ മാ​റ്റാ​മെ​ന്നും സം​വാ​ദം അ​ഭി​പ്രാ​യ​പ്പെ​ട്ടു.
തൃ​ശൂ​ർ പ്ര​സ് ക്ല​ബ് ഹാ​ളി​ൽ ന​ട​ന്ന സാ​ങ്കേ​തി​ക സം​വാ​ദം ജ്യോ​തി എ​ൻ​ജി​നീ​യ​റിം​ഗ് കോ​ള​ജ് കാ​ന്പ​സ് ഹെ​ഡ് ഫാ. ​റോ​യ് ജോ​സ​ഫ് വ​ട​ക്ക​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​ക്കാ​ദ​മി​ക് ഡ​യ​റ​ക്ട​ർ റവ. ഡോ. ​ജോ​സ് ക​ണ്ണ​ന്പു​ഴ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
സം​സ്ഥാ​ന ശു​ചി​ത്വ മി​ഷ​ൻ മു​ൻ ഡ​യ​റ​ക്ട​ർ അ​ജ​യ​കു​മാ​ർ വ​ർമ "ഗാ​ർ​ഹി​ക ഖ​ര - ജ​ല മാ​ലി​ന്യ പ്ര​ശ്ന​ങ്ങ​ളും പ​രി​ഹാ​ര മാ​ർ​ഗ​ങ്ങ​ളും' എ​ന്ന വി​ഷ​യ​ത്തി​ൽ പ്ര​ഭാ​ഷ​ണം ന​ട​ത്തി. കേ​ര​ള അ​ഗ്രി​ക​ൾ​ച്ച​റ​ൽ യൂ​ണി​വേ​ഴ്സി​റ്റി ര​ജി​സ്ട്രാ​ർ ഡോ. ​ഡി. ഗി​രി​ജ, ജ്യോ​തി എ​ൻ​ജി​നീ​യ​റി​ംഗ് കോ​ളജ് സി​വി​ൽ വി​ഭാ​ഗം മേ​ധാ​വി പ്ര​ഫ. എ​സ്. ര​തീ​ഷ് എ​ന്നി​വ​ർ ക്ലാ​സെ​ടു​ത്തു. അ​ഡ്മി​നി​സ്ട്രേ​റ്റ​ർ തോ​മ​സ് മാ​ത്യു, ക​രോ​ൾ വ​ർ​ഗീ​സ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.
സാ​ങ്കേ​തി​ക വി​ദ്യ സാ​ധാ​ര​ണ​ക്കാ​രി​ലേ​ക്ക് എ​ത്തി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് എ​ല്ലാ ​മാ​സ​വും സം​വാ​ദം സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.