ഫാ. ​ജ​സ്റ്റി​ന്‍ കോ​ലം​ക​ണ്ണി​യെ ആ​ദ​രി​ച്ചു
Tuesday, February 18, 2020 11:13 PM IST
അ​ല​നല്ലൂ​ര്‍: എ​ട​ത്ത​നാ​ട്ടു​ക​ര ഉ​പ്പു​കു​ളം പൊ​ന്‍​പാ​റ സെ​ന്‍റ് വി​ല്യം​സ് ച​ര്‍​ച്ചി​ല്‍​നി​ന്നും സ്ഥ​ലം​മാ​റി പോ​കു​ന്ന ഫാ. ​ജ​സ്റ്റി​ന്‍ കോ​ലം​ക​ണ്ണി​യെ കേ​ര​ള വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന​സ​മി​തി എ​ട​ത്ത​നാ​ട്ടു​ക​ര യൂ​ണി​റ്റ് ഉ​പ​ഹാ​രം ന​ല്കി ആ​ദ​രി​ച്ചു.
ഒ​മ്പ​തു​വ​ര്‍​ഷ​ത്തി​ല​ധി​ക​മാ​യി സെ​ന്‍റ് വി​ല്യം​സ് ച​ര്‍​ച്ചി​ല്‍ സേ​വ​നം ചെ​യ്ത് എ​ട​ത്ത​നാ​ട്ടു​ക​ര​യു​ടെ മ​ത, സാ​മൂ​ഹി​ക, സാം​സ്‌​കാ​രി​ക, ജീ​വ​കാ​രു​ണ്യ മേ​ഖ​ല​യി​ല്‍ നി​റ​ഞ്ഞു​നി​ന്ന ഫാ.​ജ​സ്റ്റി​ന്‍ കോ​ലം​ക​ണ്ണി​ക്കു യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് ഷ​മീം ക​രു​വ​ള്ളി സ്‌​നേ​ഹോ​പ​ഹാ​രം ന​ല്കി. കെ.​വി.​എം.​ബ​ഷീ​ര്‍ പൊ​ന്നാ​ട​യ​ണി​യി​ച്ചു.
യൂ​ണി​റ്റ് സെ​ക്ര​ട്ട​റി ടി.​പി.​ഇ​ല്യാ​സ്, ട്ര​ഷ​റ​ര്‍ ഹാ​രി​സ് ചേ​രി​യ​ത്ത്, നി​യോ​ജ​ക​മ​ണ്ഡ​ലം ട്ര​ഷ​റ​ര്‍ മു​ഫീ​ന ഏ​നു, നി​യോ​ജ​ക​മ​ണ്ഡ​ലം യൂ​ത്ത് വിം​ഗ് ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി സ​ക്കീ​ര്‍ നാ​ലു​ക​ണ്ടം, യൂ​ത്ത് വിം​ഗ് പ്ര​സി​ഡ​ന്‍റ് അ​ബു​ പൂ​ള​ക്ക​ല്‍, ജ​യിം​സ്, സു​ഗ​ത​ന്‍ പ​ഞ്ചാ​യ​ത്ത് അം​ഗം കെ.​പി.​യ​ഹി​യ തു​ട​ങ്ങി​വ​ര്‍ പ​ങ്കെ​ടു​ത്തു.