ലാ​ഡ​ര്‍ പു​തി​യ ബ്രാ​ഞ്ച് പാ​ല​ക്കാട്ട് 21 മു​ത​ല്‍ പ്ര​വ​ര്‍​ത്ത​നം തു​ട​ങ്ങും
Tuesday, February 18, 2020 11:17 PM IST
പാ​ല​ക്കാ​ട്: റി​യ​ല്‍ എ​സ്റ്റേ​റ്റ് രം​ഗ​ത്തെ പ്ര​ഥ​മ ഫെ​ഡ​റ​ല്‍ സ​ഹ​ക​ര​ണ​സം​ഘ​മാ​യ കേ​ര​ള ലാ​ൻഡ് റി​ഫോം​സ് ആ​ന്‍​ഡ് ഡ​വ​ല​പ്‌​മെ​ന്‍റ് കോ-​ഓ​പ്പ​റേ​റ്റീ​വ് സൊ​സൈ​റ്റി (ലാ​ഡ​ര്‍)​യു​ടെ പാ​ല​ക്കാ​ട് ബ്രാ​ഞ്ച് ഓ​ഫീ​സ് 21 മു​ത​ല്‍ പ്ര​വ​ര്‍​ത്ത​നം തു​ട​ങ്ങും. രാവിലെ പതിനൊന്നിന് മ​ഹാ​രാ​ഷ്ട്ര മു​ന്‍ ഗ​വ​ര്‍​ണ​ര്‍ കെ.​ശ​ങ്ക​ര​നാ​രാ​യ​ണ​ന്‍ ഓ​ഫീ​സ് ഉ​ദ്ഘാ​ട​നം ചെ​യ്യും.
മു​ന്‍ എം​പി എ​ന്‍.​എ​ന്‍.​കൃ​ഷ്ണ​ദാ​സ് ആ​ദ്യ​നി​ക്ഷേ​പം സ്വീ​ക​രി​ക്കും. സാ​മൂ​ഹി​ക, സാം​സ്‌​കാ​രി​ക, രാ​ഷ്ട്രീ​യ​രം​ഗ​ത്തെ പ്ര​മു​ഖ​ര്‍ പ​ങ്കെ​ടു​ക്കും.
ചു​രു​ങ്ങി​യ കാ​ല​ത്തി​നു​ള്ളി​ല്‍ റ​സി​ഡ​ന്‍​ഷ്യ​ല്‍, കൊ​മേ​ഴ്‌​സ്യ​ല്‍, ഹോ​സ്പി​റ്റാ​ലി​റ്റി രം​ഗ​ത്ത് ലാ​ഡ​ര്‍ നി​ര​വ​ധി പ്രോ​ജ​ക്ടു​ക​ള്‍ പൂ​ര്‍​ത്തി​യാ​ക്കി​യെ​ന്ന് ലാ​ഡ​ര്‍ ചെ​യ​ര്‍​മാ​ന്‍ സി.​എ​ന്‍.​വി​ജ​യ​കൃ​ഷ്ണ​ന്‍ പത്രസ​മ്മേ​ള​ന​ത്തി​ല്‍ അ​റി​യി​ച്ചു. നി​ല​വി​ല്‍ വി​വി​ധ വി​ഭാ​ഗ​ങ്ങ​ളി​ലാ​യി 1505 അം​ഗ​ങ്ങ​ളും 382 കോ​ടി രൂ​പ ഓ​ഹ​രി​മൂ​ല​ധ​ന​വും 353.83 കോ​ടി രൂ​പ​യു​ടെ നി​ക്ഷേ​പ​വു​മു​ണ്ട്. ഇ​തി​ന​കം അ​ഞ്ചു പ്രോ​ജ​ക്ടു​ക​ള്‍ പൂ​ര്‍​ത്തി​യാ​ക്കി​യ​താ​യും മൂ​ന്നു പ്രോ​ജ​ക്ടു​ക​ളു​ടെ നി​ര്‍​മാ​ണം ന​ട​ന്നു​വ​രി​ക​യാ​ണെ​ന്നും സി.​എ​ന്‍.​വി​ജ​യ​കൃ​ഷ്ണ​ന്‍ പ​റ​ഞ്ഞു.
തി​രു​വ​ന​ന്ത​പു​രം, എ​റ​ണാ​കു​ളം, ഒ​റ്റ​പ്പാ​ലം, മ​ഞ്ചേ​രി, സു​ല്‍​ത്താ​ന്‍ ബ​ത്തേ​രി എ​ന്നി​വി​ട​ങ്ങ​ളി​ല്‍ ലാ​ഡ​റി​ന് നി​ല​വി​ല്‍ ബ്രാ​ഞ്ചു​ക​ളു​ണ്ട്. കോ​ഴി​ക്കോ​ട് ബൈ​പാ​സ് റോ​ഡി​ലെ കൊ​പ്പം സി​ഗ്‌​ന​ല്‍ ജം​ഗ്ഷ​നു സ​മീ​പ​മാ​ണ് പാ​ല​ക്കാ​ട്ടെ ലാ​ഡ​റി​ന്‍റെ പു​തി​യ ബ്രാ​ഞ്ച്.